Sunday, August 14, 2016

വിശുദ്ധ ക്രിസ്റ്റീന

വിശുദ്ധ ക്രിസ്റ്റീന

saint christina

 
സ്വര്‍ണവിഗ്രഹങ്ങള്‍ ദരിദ്രര്‍ക്ക്‌  ദാനം ചെയ്‌ത വിശുദ്ധ

മൂന്നാം നൂറ്റാണ്ടില്‍ ഇററലിയിലെ ടസ്‌കനിയില്‍ ഒരു കുലീന കുടുംബത്തിലെ അരുമസന്താനമായി ക്രിസ്റ്റീന ജനിച്ചു. സ്വഭാവഗുണവും സൗന്ദര്യവുമെല്ലാമുള്ള നല്ല പെണ്‍കുട്ടിയായി അവള്‍ വളര്‍ന്നുവന്നു. കര്‍ക്കശ ക്കാരനായ ഒരു വിജാതീയനായിരുന്നു ക്രിസ്റ്റീനയുടെ പിതാവ്‌. ഉര്‍ബെയിന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. പക്ഷേ, മനുഷ്യര്‍ക്ക്‌ അചിന്ത്യമായ ദൈവിക പദ്ധതിയനുസരിച്ച്‌ അവള്‍ ക്രിസ്‌തുവിനെക്കുറിച്ച്‌ അ റിയാനിടയായി. അതെങ്ങനെയായിരുന്നു എന്നറിയി ല്ലെങ്കിലും വളരെ ദൃഢമായിരുന്നു അവളുടെ വിശ്വാസം. പില്‌ക്കാലത്തെ അവളുടെ പ്രവൃത്തികള്‍ അതു തെളി യിക്കുന്നുണ്ട്‌.

ആരാധിക്കാനായി അനേകം സ്വര്‍ണവിഗ്രഹങ്ങള്‍ പിതാവ്‌ സൂക്ഷിച്ചിരുന്നു. അതില്‍ ചിലതെല്ലാം ഒടി ച്ചുപൊടിച്ച്‌ ക്രിസ്റ്റീന ദരിദ്രര്‍ക്കു ദാനം ചെയ്‌തു. ഉര്‍ബെ യിന്‍ ഈ വിവരമറിഞ്ഞതോടെ ക്രിസ്റ്റീനയെ അതി കഠിനമായി മര്‍ദിച്ചു. ആദ്യം വടികൊണ്ട്‌ അടിച്ചതു കൂടാ തെ പിന്നീട്‌ അവളെ ജയിലിലടയ്‌ക്കാനായി വിട്ടു കൊടുത്തു. എന്തു വന്നാലും ക്രൈസ്‌തവ വിശ്വാസം ഉപേക്ഷിക്കാന്‍ അവള്‍ തയാറല്ലായിരുന്നു. അക്കാലത്ത്‌ അവിടെയെങ്ങും ക്രൈസ്‌തവവിശ്വാസം അംഗീകരി ക്കപ്പെട്ട കാര്യമല്ലായിരുന്നു. അതിനാല്‍ത്തന്നെ ജയിലിലെ പീഡനം അതിക്രൂരമായിരുന്നു. അവളുടെ ഇളംമേനിയിലെ മാംസം കൊളുത്തുകളിട്ട്‌ വലിച്ചുകീറി. പക്ഷേ, അതുകൊണ്ടൊന്നും അവളുടെ വിശ്വാസ ത്തിന്റെ ദൃഢതയെ തകര്‍ക്കാനായില്ല. അതുകഴിഞ്ഞ പ്പോള്‍ പീഡകര്‍ അവളെ മര്‍ദ്ദനയന്ത്രത്തില്‍ കിടത്തി അടിയില്‍ തീവച്ചു. എന്നാല്‍, ഈ പീഡനശ്രമത്തിന്റെ വേളയില്‍ ക്രിസ്റ്റീനയുടെ വിശുദ്ധിക്കുള്ള അംഗീകാ രമായി ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. ഭയങ്കരമായി ആളിക്കത്തിയിരുന്ന തീജ്വാലകള്‍ പെട്ടെന്ന്‌ പീഡ കര്‍ക്കുനേരെ തിരിഞ്ഞു. ഈ അത്ഭുതത്തിന്‌ സാ ക്ഷികളായ അവര്‍ ആ പീഡനമുറ നിര്‍ത്തി.
ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകള്‍
അടുത്തതായി അവര്‍ ചെയ്‌തത്‌ കഴുത്തില്‍ ഭാര മേറിയ കല്ല്‌ കെട്ടി ക്രിസ്റ്റീനയെ ബാള്‍സേനയിലെ തടാകത്തിലേക്കെറിയുക എന്നതായിരുന്നു. പക്ഷേ, അവിടെയും ദൈവം അത്ഭുതകരമായി ഇടപെട്ടു. ഒരു മാലാഖ, വെള്ളത്തില്‍ മുങ്ങിമരിക്കാതെ അവളെ രക്ഷിച്ചു. എന്നാല്‍, അധികം വൈകാതെ പിതാവ്‌ മരി ച്ചു. അദ്ദേഹം മാനസാന്തരപ്പെട്ടില്ലല്ലോ എന്ന ചിന്ത ക്രിസ്റ്റീനക്ക്‌ വേദന നല്‌കുകയും ചെയ്‌തു. പിന്നീട്‌ തുടര്‍ച്ചയായി അനേകം പീഡനങ്ങള്‍ അവള്‍ക്ക്‌ നേ രിടേണ്ടിവന്നു. കത്തിയെരിയുന്ന ചൂളയിലേക്ക്‌ അവള്‍ വലിച്ചെറിയപ്പെട്ടു. എന്നാല്‍, അഞ്ചു ദിവസവും അ വിടെ ഒരു ഉപദ്രവവുമേല്‌ക്കാതെ അവള്‍ കഴിഞ്ഞു. അങ്ങനെ ആ പീഡനത്തെ അതിജീവിച്ചു. എന്നിട്ടും സഹനങ്ങള്‍ അവസാനിച്ചില്ല. സര്‍പ്പങ്ങളുടെ മധ്യ ത്തിലേക്ക്‌ അവള്‍ വലിച്ചെറിയപ്പെട്ടു. പക്ഷേ, അ വിടെയും അവള്‍ നിര്‍ഭയയായി നില്‌ക്കുകയും അപകടമേല്‌ക്കാതെ രക്ഷപ്പെടുകയും ചെയ്‌തു. പിന്നീട്‌ വിശുദ്ധമായ ആ നാവ്‌ ഛേദിക്കപ്പെട്ടു. അധികം വൈ കാതെ ശരീരം മുഴുവന്‍ അമ്പുകളേറ്റ്‌്‌ മരണം പുല്‌കിയ ക്രിസ്റ്റീന അതുവഴി രക്തസാക്ഷിത്വത്തിന്റെ കിരീടം ചൂടി. വെറും പതിമൂന്നോ പതിനാലോ വയസുള്ള ബാ ലികയായിരുന്നു അപ്പോഴവളെന്നാണ്‌ പാരമ്പര്യം പറയുന്നത്‌. ടൈര്‍ നഗരത്തില്‍വച്ചായിരുന്നു അവളുടെ മരണം.

പില്‌ക്കാലത്ത്‌ അവളുടെ കഥകള്‍ പ്രചരിച്ചതോടെ അനേകര്‍ ഈ പുണ്യവതിയുടെ മാധ്യസ്ഥ്യം യാചിക്കു കയും ദൈവത്തില്‍നിന്ന്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുക യും ചെയ്‌തു. സഭയുടെ ഔദ്യോഗിക രക്തസാക്ഷി പട്ടികയില്‍ ഈ പുണ്യവതിയുടെ പേരില്ല. കാരണം, ചരിത്രരേഖകളൊന്നും ലഭ്യമായിട്ടില്ല. പക്ഷേ, സി സിലിയിലെ പലെര്‍മോ നഗരത്തില്‍ അവളുടേതെന്ന്‌ വിശ്വസിക്കുന്ന തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെടുന്നു. വിശുദ്ധയെന്ന നിലയില്‍ കത്തോലിക്കാ തിരുസഭ ക്രിസ്റ്റീനയെ ഓര്‍ക്കുന്നത്‌ ജൂലൈ 24നാണ്‌. പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ സഭയിലും ഈ പുണ്യവതിയുടെ ഓര്‍മ ആചരിക്കപ്പെടുന്നുണ്ട്‌.

പ്രതികരണങ്ങള്‍:

0 അഭിപ്രായ(ങ്ങള്‍):

Post a Comment