Monday, August 1, 2016

രാത്രിജപം

രാത്രിജപം   

പിതാവിന്‍റെയും പുത്രന്‍റെയും  പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ,ആമ്മേന്‍
 
   എന്‍റെ ദൈവമായ ഈശോമിശിഹായെ , ഈ ദിവസം അങ്ങ് എനിക്കു നല്‍കിയ  എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു .എന്‍റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു . പാപത്തില്‍ നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്നപേക്ഷിക്കുന്നു .അങ്ങേ  തിരുഹൃദയത്തിലും എന്‍റെ അമ്മയായ കന്യാമാരിയത്തിന്‍റെ സംരക്ഷണയിലും ഞാന്‍ വസിക്കട്ടെ .അങ്ങേ പരിശുദ്ധ  മാലാഖമാര്‍ എന്നെ സഹായിക്കുകയും  സമാധാനത്തോടെ  സൂക്ഷിക്കുകയും ചെയട്ടെ .അങ്ങേ അനുഗ്രഹം എന്‍റെ മേല്‍ഉണ്ടാകുമാറാകട്ടെ .എന്‍റെ കര്‍ത്താവേ ഈ രാത്രിയില്‍ പാപം കൂടാതെ എന്നെ കാത്തുപരി പാലിക്കണമേ. എന്നെ കാക്കുന്ന  മാലാഖയേ, ദൈവത്തിന്‍റെ കൃപയാല്‍ അങ്ങേക്കെല്പിച്ചിരിക്കുന്ന എന്നെ ഈ രാത്രിയിലും കാത്തു സൂക്ഷിക്കണമേ .ആമ്മേന്‍ .    
                     
                           ഈശോമറിയം യൌസേപ്പേ എന്‍റെ ആത്മാവിനെയും ശരീരത്തെയും നിങ്ങള്‍ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു .


                          ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് എന്നെ കാത്തു രക്ഷിക്കണമേ .  ആമ്മേന്‍

0 അഭിപ്രായ(ങ്ങള്‍):

Post a Comment