വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന
പ്രാരംഭ ഗാനം
(നിത്യസഹായ നാഥേ... എന്ന രീതി)
വിശുദ്ധനായ താതാ
സെബസ്ത്യാനോസ് പുണ്യാത്മാവേ
പാദതാരിലണയും
മക്കളെ കാത്തീടണേ
ക്രിസ്തുവിന്‍ ധീരസാക്ഷീ
വിശ്വാസ സംരക്ഷകാ
പാരിന്നു മാതൃകയേ
മാദ്ധ്യസ്ഥമേകീടണേ
സുവിശേഷ ചൈതന്യത്തില്‍
നിത്യം വളര്‍ന്നീടുവാന്‍
വന്ദ്യനാം പുണ്യതാതാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സെബസ്ത്യാനോസ് പുണ്യാത്മാവേ
പാദതാരിലണയും
മക്കളെ കാത്തീടണേ
ക്രിസ്തുവിന്‍ ധീരസാക്ഷീ
വിശ്വാസ സംരക്ഷകാ
പാരിന്നു മാതൃകയേ
മാദ്ധ്യസ്ഥമേകീടണേ
സുവിശേഷ ചൈതന്യത്തില്‍
നിത്യം വളര്‍ന്നീടുവാന്‍
വന്ദ്യനാം പുണ്യതാതാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പ്രാരംഭ പ്രാര്‍ത്ഥന
മദ്ധ്യസ്ഥപ്രാര്‍ത്ഥന
1 സ്വര്‍ഗ. 1 നന്മ. 1 ത്രി.
സമൂഹപ്രാര്‍ത്ഥന
ലുത്തിനിയ
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗസ്ഥനായ പിതാവായ ദൈവമേ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധ ത്വിത്വമേ
("ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ" എന്നു പ്രതിവാചകം)
പരിശുദ്ധ മറിയമേ
ഞങ്ങങ്ങളുടെ പിതാവായ വിശുദ്ധ സെബസ്ത്യാനോസേ,
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ സെബസ്ത്യാനോസേ,
സ്വന്തം ജനനത്താല്‍ നര്‍ബോന എന്ന നഗരത്തെ ലോകപ്രസിദ്ധമാക്കിയ വിശുദ്ധ സെബസ്ത്യാനോസേ,
സത്യവിശ്വാസത്തെപ്രതി പീഡയനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി പട്ടാളസേവനം നടത്തിയ വിശുദ്ധ സെബസ്ത്യാനോസേ,
അനേകം അവിശ്വാസികളെ സത്യവെളിച്ചത്തിലേക്ക് ആനയിച്ച വിശുദ്ധ സെബസ്ത്യാനോസേ,
പീഡകള്‍ നിമിത്തം ചഞ്ചലബുദ്ധികളായവരെ യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറപ്പിച്ച വിശുദ്ധ സെബസ്ത്യാനോസേ,
വചനത്താലും പ്രവൃത്തിയാലും സന്മാതൃക നല്‍കിയ വിശുദ്ധ സെബസ്ത്യാനോസേ,
സത്യത്തെപ്രതി പീഡകള്‍ സഹിക്കുന്നവര്‍ക്ക് ധൈര്യം കൊടുക്കുന്ന വിശുദ്ധ സെബസ്ത്യാനോസേ,
വേദസാക്ഷികളുടെ പീഡകളിലും മരണത്തിലും ബലവും സഹായവുമായിരുന്ന വിശുദ്ധ സെബസ്ത്യാനോസേ,
ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകരുടെ ഹൃദയത്തില്‍ ദൈവസ്നേഹം ജ്വലിപ്പിച്ച വിശുദ്ധ സെബസ്ത്യാനോസേ,
വിശ്വാസികള്‍ക്കു സഹായമായി റോമാചക്രവര്‍ത്തിയുടെ പടത്തലവനായി ദൈവകൃപയാല്‍ ഉയര്‍ത്തപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ തളര്‍വാതത്തെ നീക്കിയ വിശുദ്ധ സെബസ്ത്യാനോസേ,
ബധിരരെ സുഖപ്പെടുത്തിയ വിശുദ്ധ സെബസ്ത്യാനോസേ,
അനേക വ്യാധികളെ ശമിപ്പിച്ച് ആരോഗ്യം നല്‍കിയ വിശുദ്ധ സെബസ്ത്യാനോസേ,
പാളയത്തില്‍ വ്യാപരിച്ചിട്ടും ബ്രഹ്മചര്യത്തില്‍ വിളങ്ങിയിരുന്ന വിശുദ്ധ സെബസ്ത്യാനോസേ,
ഈശോയോടുള്ള സ്നേഹത്തെപ്രതി ചക്രവര്‍ത്തിയുടെ സ്നേഹത്തെയും സ്ഥാനമാനങ്ങളേയും ത്യജിച്ചവനായ വിശുദ്ധ സെബസ്ത്യാനോസേ,
സത്യവിശ്വാസം നിമിത്തം മരണത്തിന് വിധിക്കപ്പെട്ടവനായ വിശുദ്ധ സെബസ്ത്യാനോസേ,
അനേകം അമ്പുകളാല്‍ എയ്യപ്പെട്ടവനായ വിശുദ്ധ സെബസ്ത്യാനോസേ,
അസ്ത്രങ്ങള്‍ ഏറ്റതിനാല്‍ മരിച്ചവനെപ്പോലെ ഉപേക്ഷിക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,
ജീവന്‍ പിരിയാതെ വീണ്ടും രാജസന്നിധിയില്‍ ചെന്ന് വിശ്വാസികളെ ഉപദ്രവിക്കുന്നതില്‍ രാജാവിനെ ശാസിച്ച വിശുദ്ധ സെബസ്ത്യാനോസേ,
രാജകല്പനയാല്‍ കെട്ടപ്പെട്ട് കഠോരമായ അടികളാല്‍ മരണത്തെ കൈവരിച്ച വിശുദ്ധ സെബസ്ത്യാനോസേ,
ഒരു പ്രഭ്വിക്കുണ്ടായ വെളിപാടിന്‍ പ്രകാരം മഹാപൂജ്യതയോടെ അടക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,
സ്വര്‍ഗ്ഗരാജ്യത്തില്‍ സര്‍വ്വേശ്വരനാല്‍ അത്യന്തമഹിമയുള്ള വേദസാക്ഷിക്കിരീടം ധരിപ്പിക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,
സകല ക്രിസ്ത്യാനികള്‍ക്കും ദയനിറഞ്ഞപിതാവായ വിശുദ്ധ സെബസ്ത്യാനോസേ,
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്റെ, പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ലോകത്തിന്റെ, പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ
പ്രാര്‍ത്ഥിക്കാം
സമാപന പ്രാര്‍ത്ഥന
1 സ്വര്‍ഗ. 1 നന്മ. 1. ത്രി.
ആമ്മേന്‍.
സമാപനഗാനം
((നിത്യവിശുദ്ധയാം... എന്ന് രീതി)
സ്നേഹ സ്വരൂപനാം ദൈവത്തിന്‍ ദാസനേ
പുണ്യാത്മ സെബസത്യാനോസേ
നിന്‍പുണ്യ പാദം വണങ്ങുന്നു ഞങ്ങള്‍
നന്ദിയോടെന്നെന്നും മോദാല്‍
തിന്മയ്ക്കെതിരായി ധീരമായ് പോരാടി
മന്നിതില്‍ മാതൃക നല്‍കി
വിശ്വാസം കാക്കുവാന്‍ രക്തസാക്ഷിയായ്
മര്‍ത്യര്‍ക്ക് മാതൃകയായി - എന്നും
മര്‍ത്യര്‍ക്കു മാതൃകയായി
സ്വാര്‍ത്ഥത വിട്ടെന്നും നേര്‍വഴി കണ്ടെത്താന്‍
ഞങ്ങള്‍ക്കു നീ തുണയാകൂ
സ്നേഹത്തില്‍ ജീവിതം നിത്യം നയികുവാന്‍
നല്‍വരമേകണേ താതാ - എന്നും
നല്‍വരമേകണേ താതാ
പുണ്യാത്മ സെബസത്യാനോസേ
നിന്‍പുണ്യ പാദം വണങ്ങുന്നു ഞങ്ങള്‍
നന്ദിയോടെന്നെന്നും മോദാല്‍
തിന്മയ്ക്കെതിരായി ധീരമായ് പോരാടി
മന്നിതില്‍ മാതൃക നല്‍കി
വിശ്വാസം കാക്കുവാന്‍ രക്തസാക്ഷിയായ്
മര്‍ത്യര്‍ക്ക് മാതൃകയായി - എന്നും
മര്‍ത്യര്‍ക്കു മാതൃകയായി
സ്വാര്‍ത്ഥത വിട്ടെന്നും നേര്‍വഴി കണ്ടെത്താന്‍
ഞങ്ങള്‍ക്കു നീ തുണയാകൂ
സ്നേഹത്തില്‍ ജീവിതം നിത്യം നയികുവാന്‍
നല്‍വരമേകണേ താതാ - എന്നും
നല്‍വരമേകണേ താതാ
0 അഭിപ്രായ(ങ്ങള്‍):
Post a Comment