വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിനോടുള്ള നിത്യനവനാള്‍
പ്രാരംഭഗാനം
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍
ദൈവസ്നേഹം നിറക്കണേ.
സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍
നിര്‍ഗ്ഗളിക്കും പ്രകാശമേ,
അന്ധകാരവിരിപ്പു മാറ്റിടും
ചന്തമേറുന്ന ദീപമേ,
കേഴുമാത്മാവിലാശ വീശുന്ന
മോഹനാദിവ്യഗാനമേ.
പരിശുദ്ധാത്മാവേ.....നിറക്കണേ.
വരണമേ എന്റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍
ദൈവസ്നേഹം നിറക്കണേ.
സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍
നിര്‍ഗ്ഗളിക്കും പ്രകാശമേ,
അന്ധകാരവിരിപ്പു മാറ്റിടും
ചന്തമേറുന്ന ദീപമേ,
കേഴുമാത്മാവിലാശ വീശുന്ന
മോഹനാദിവ്യഗാനമേ.
പരിശുദ്ധാത്മാവേ.....നിറക്കണേ.
കാര്‍മ്മികന്‍:പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ(സമൂഹവും ചേര്‍ന്ന്)ശൈശവദശയില്‍ത്തന്നെ-സ്വന്തം പിതാവിനാല്‍പോലും പരിത്യക്തരുടെ സംരക്ഷകനായിത്തീരുകയും ചെയ്ത-വി.മാര്‍ട്ടിന്‍ ഡി പോറസിന് നിരവധി സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ നല്കിയ അങ്ങ്-ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന്-ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു.അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു.അങ്ങേക്കെതിരായി ചെയ്തുപോയ പാപങ്ങളെക്കുറിച്ച്-ഞങ്ങള്‍ മനസതപിക്കുന്നു.അവക്ക് ഞങ്ങള്‍ മാപ്പാപേക്ഷിക്കുകയും ചെയ്യുന്നു-ഞങ്ങളെ അനുഗ്രഹിക്കണമേ.വി.മാര്‍ട്ടിനെ അനുകരിച്ച്-അനാഥരിലും ക്ലെശിതരിലും-അങ്ങയെ ദര്‍ശിക്കുവാനും-അവര്‍ക്ക് സ്നേഹപൂര്‍വം സേവനം ചെയ്യുവാനുമുള്ള അനുഗ്രഹം-ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.അങ്ങയുടെ സുതനായ ഈശോമിശിഹായുടെ നാമത്താലും-സുകൃത സബന്നമായ ജീവിതത്താല്‍ അങ്ങയെ പ്രസാദിപ്പിച്ച-വി.മാര്‍ട്ടിന്റെ മദ്ധ്യസ്ഥത്തിലും-ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന-ദയാപൂര്‍വ്വം സ്വീകരിക്കുകയും-ഞങ്ങള്‍ അപേക്ഷിക്കുന്ന കാര്യം-സാധിച്ചുതരുകയും ചെയ്യണമേ.ആമ്മേന്‍.
മദ്ധ്യസ്ഥപ്രാര്‍ത്തന
കാര്‍മ്മി:എന്റെ എളിയവരില്‍(സമൂഹവും ചേര്‍ന്ന്)ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍-എനിക്കുതന്നെയാകുന്നു നിങ്ങള്‍ ചെയ്തത്-എന്നു ക്രിസ്തുവിന്റെ ഈ വാക്കുകളനുസരിച്ച്-അനാഥര്‍ക്കും ദു:ഖിതര്‍ക്കും-ആശ്വാസവും സഹായവും നല്കുവാന്‍ ജീവിതം മുഴുവന്‍ വിനയോഗിച്ച വി.മാര്‍ട്ടിന്‍ ഡി പോറസേ-ജീവകാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നതിനും-അവിടുന്ന് കാണിച്ചുതന്ന പ്രാര്‍ത്ഥനയുടെ പാതയില്‍ക്കൂടി ചരിക്കുന്നതിനും-ഞങ്ങളെ സഹായിക്കണമേ.ആമ്മേന്‍.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:തീവ്രമായ പ്രാര്‍ത്ഥനയും നിരന്തരമായ പ്രവര്‍ത്തനവും വഴി(സമൂഹവും ചേര്‍ന്ന്)ജീവിതത്തെ കൂടുതല്‍ ധാന്യമാക്കുവാന്‍-ഡൊമിനിക്കന്‍ സഭയില്‍ ചേരുകയും-ഏറ്റം എളിയ ജോലികള്‍പോലും-ആവേശപൂര്‍വം ഏറ്റെടുക്കുകയും ചെയ്ത-വി.മാര്‍ടിന്‍ ഡി പോറസേ-ക്ലേശപൂര്‍ണ്ണമായ സേവനങ്ങളും-മറ്റാരും ആഗ്രഹിക്കാത്ത പ്രവര്‍ത്തനങ്ങളും-സന്തോഷപൂര്‍വ്വം ഏറ്റെടുക്കുവാനും-അവ വിശ്വസ്തതയോടെ പൂര്‍ത്തിയാക്കുവാനും-ആവശ്യമായ സന്നദ്ധത-ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.ഞങ്ങളുടെ എല്ലാ കര്‍ത്തവ്യങ്ങളും-വിശ്വസ്തതയോടെ നിറവേറ്റുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നതെന്ന ചിന്ത-ഞങ്ങളില്‍ ഉജ്ജീവിപ്പിക്കുകയും ചെയ്യണമേ.ആമ്മേന്‍.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:ആത്മശുദ്ധീകരണവും പരസ്നേഹപ്രവൃത്തികളും വഴി(സമൂഹവും ചേര്‍ന്ന്)തന്റെ ചുറ്റുമുള്ള സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്ത വി.മാര്‍ട്ടിന്‍ ഡി പോറസേ-സമൂഹത്തില്‍ സമാധാനത്തിന്റെ ദൂതന്‍മാരാകുവാനും-സൌഹാര്‍ദത്തിന്റെ പ്രവാചകരാകുവാനും-ഞങ്ങളെ സഹായിക്കണമേ.അന്ധകാരമുള്ളിടത്ത് പ്രകാശം പരത്തുവാനും-നിരാശയുള്ളിടത്ത് പ്രത്യാശ കൊടുക്കുവാനും-ഞങ്ങളെ കഴിവുള്ളവരാക്കണമേ.ഞങ്ങളെ വെറുക്കുന്നവരെ സ്നേഹിക്കുവാനും-ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാനും-ഞങ്ങളെ പഠിപ്പിക്കണമേ.-സ്വീകരിക്കുന്നതിനെക്കാള്‍ നല്‍കുന്നതിലും-ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാള്‍ ആശ്വസിപ്പിക്കുന്നതിലും-സംതൃപ്തികണ്ടെത്തുവാന്‍-ഞങ്ങളെ സന്നദ്ധരാക്കണമേ.ആമ്മേന്‍.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:ക്ലേശകരമായ അദ്ധ്വാനങ്ങള്‍ക്കിടയിലും(സമൂഹവും ചേര്‍ന്ന്)ദൈവവുമായി ഐക്യം പുലര്‍ത്തുകയും-ദിവ്യനാഥനുമായി നിരന്തരം സാംബാഷിക്കുകയും ചെയ്തുകൊണ്ട്-ജീവിതം മുഴുവന്‍ ഒരു ത്യാഗബലിയായി മാറ്റിയ-വി.മാര്‍ട്ടിന്‍ ഡി പോറസേ-അനുദിനജീവിതത്തില്‍-സ്വര്‍ ഗ്ഗോന്‍മുഖരായി വര്‍ത്തിക്കുവാന്‍-ഞങ്ങളെ സഹായിക്കണമെ.പ്രാര്‍ത്ഥനയും പ്രായശ്ചിത്തകൃത്യങ്ങളും വഴി-ജീവിതബലി പൂര്‍ത്തിയാക്കിയ അങ്ങേക്ക്-അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വരം നല്കിയ-സവ്വശക്തനായ ദൈവത്തില്‍നിന്നും-പ്രാര്ഥ്ത്നയുടെയും പ്രായശ്ചിത്തത്തിന്റെയും ചൈതന്യം-ഞങ്ങള്‍ക്കു പ്രാപിച്ചുതരുകയും-സുവിശേഷോപദേശങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍-ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.ആമ്മേന്‍.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
സുവിശേഷ വായന
കാര്‍മ്മി:നിങ്ങള്‍ക്ക് സമാധാനം
സമൂ:അങ്ങേക്കും സമാധാനം
കാര്‍മി:വി.മത്തായി എഴുതിയ നമ്മുടെ കര്‍ത്താവിശോമിശിഹായുടെ സുവിശേഷം.(25:34-40)
സമൂ:നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.
കാര്‍മ്മി:എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടരെ വരുവിന്‍,ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.എന്തെന്നാല്‍ എനിക്കു വിശന്നു,നിങ്ങള്‍ ഭക്ഷണം തന്നു,എനിക്കു ദാഹിച്ചു നിങ്ങള്‍ കുടിക്കാന്‍ തന്നു.ഞാന്‍ പരദേശിയായിരുന്നു നിങ്ങള്‍ എന്നെ സ്വീകരിച്ചു.ഞാന്‍ നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു,ഞാന്‍ രോഗിയായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗ്രഹത്തിലായിരുന്നു നിങ്ങള്‍ എന്റെ അടുത്തുവന്നു,അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടിപറയും:കര്‍ത്താവേ നിന്നെ വിശക്കുന്നവനായി കണ്ടു ഞങ്ങള്‍ ആഹാരം നല്‍കിയതും,ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍?നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായികണ്ട് ഉടുപ്പിച്ചതുമേപ്പോള്‍,നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗ്രഹത്തിലോ കണ്ടു സന്ദര്‍ശിച്ചതെപ്പോള്‍.രാജാവു മറുപടി പറയും സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു എന്റെ ഏറ്റം എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതുചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്.
സമൂ:നമ്മുടെ കര്‍ത്താവായ മിശിഹാക്ക് സ്തുതി
*കൃതജ്ഞത അപേക്ഷ
*പ്രഭാഷണം
സമൂഹപ്രാര്‍ത്ഥന ഗാനം
*പ്രഭാഷണം
സമൂഹപ്രാര്‍ത്ഥന ഗാനം
(സമൂഹം രണ്ടു ഗണമായി പാടുന്നു)
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
സിദ്ധനാം ഡൊമിനിക്കിന്‍ -സംപ്രീതപുത്ര
വന്ദനാം മാര്‍ട്ടിന്‍ നിന്‍-ഗീതികള്‍ പാടാം
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
പീഡിതര്‍ക്കശ്വാസദായകല്ലോ
കന്യകമേരിതന്‍ വത്സലസൂനോ
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
സാധുക്കളാം നരര്‍ക്കുത്തമതാതാ
ജീവകാരുണ്യത്തിനപ്പ്സ്തോലന്‍ നീ
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ശത്രുവേ സ്നേഹത്താല്‍ മിത്രമാക്കാനും
തിന്മയെ നന്‍മയായി വെന്നിടുവാനും
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ഭാരം വഹിക്കുവാന്‍ ക്ളേശം സഹിക്കാന്‍
ദ്രോഹം സഹിക്കാന്‍ നാല്‍ധീരതയേകു
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
മാനവരെല്ലാം സഹോദരരെപ്പോല്‍
അന്ന്യോന്യം സ്നേഹിപ്പാന്‍ ഐക്യമായിമേവാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ക്രിസ്തുവിന്‍ ദാഹം ശമിപ്പിക്കാന്‍-പാരം
യത്നിച്ച ധന്യാ നിന്‍ പാതെ ഗാമിക്കാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ദിവ്യകാരുണ്യത്തില്‍ സ്നേഹിതനല്ലോ
ആ ദിവ്യസ്നേഹത്തില്‍ ഞങ്ങള്‍ വളരാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
അത്ഭുതമായ് രോഗശാന്തിയേകും
ആയുരാരോഗ്യത്തിലിന്നിവര്‍ മേവാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ദൈവത്തിന്‍ സൃഷ്ടിജാലങ്ങള്‍ തന്‍ മേന്മ
വേണ്ടതുപോല്‍ ദര്‍ശിച്ചതുപോല്‍ വര്‍ത്തിക്കാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ദു:ഖിതരുംതാഥ നൈരാശ്യമാര്‍ന്നോര്‍
നിര്‍ഭാഗ്യവാന്മാര്‍ക്കും സങ്കേതം നീ താന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
സ്വന്തം ജനയിതാവാല്‍ പരിത്യക്തന്‍
അനതരായവര്‍ക്കാലംബമേകു
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ. മൃത്യുവരിച്ചൊരില്‍ ജീവന്‍ പക്രുമ്
/> സ്തുത്യനാമ് താതന്നെ വാഴ്ത്തിടം മോദം
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
നിര്‍മ്മലരായ്ദരെ മേവാനുമന്ത്യെ /> നിന്നോടോത്താമോദം സ്വര്‍ഗ്ഗേ-വാഴാനും
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
സിദ്ധനാം ഡൊമിനിക്കിന്‍ -സംപ്രീതപുത്ര
വന്ദനാം മാര്‍ട്ടിന്‍ നിന്‍-ഗീതികള്‍ പാടാം
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
പീഡിതര്‍ക്കശ്വാസദായകല്ലോ
കന്യകമേരിതന്‍ വത്സലസൂനോ
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
സാധുക്കളാം നരര്‍ക്കുത്തമതാതാ
ജീവകാരുണ്യത്തിനപ്പ്സ്തോലന്‍ നീ
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ശത്രുവേ സ്നേഹത്താല്‍ മിത്രമാക്കാനും
തിന്മയെ നന്‍മയായി വെന്നിടുവാനും
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ഭാരം വഹിക്കുവാന്‍ ക്ളേശം സഹിക്കാന്‍
ദ്രോഹം സഹിക്കാന്‍ നാല്‍ധീരതയേകു
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
മാനവരെല്ലാം സഹോദരരെപ്പോല്‍
അന്ന്യോന്യം സ്നേഹിപ്പാന്‍ ഐക്യമായിമേവാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ക്രിസ്തുവിന്‍ ദാഹം ശമിപ്പിക്കാന്‍-പാരം
യത്നിച്ച ധന്യാ നിന്‍ പാതെ ഗാമിക്കാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ദിവ്യകാരുണ്യത്തില്‍ സ്നേഹിതനല്ലോ
ആ ദിവ്യസ്നേഹത്തില്‍ ഞങ്ങള്‍ വളരാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
അത്ഭുതമായ് രോഗശാന്തിയേകും
ആയുരാരോഗ്യത്തിലിന്നിവര്‍ മേവാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ദൈവത്തിന്‍ സൃഷ്ടിജാലങ്ങള്‍ തന്‍ മേന്മ
വേണ്ടതുപോല്‍ ദര്‍ശിച്ചതുപോല്‍ വര്‍ത്തിക്കാന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
ദു:ഖിതരുംതാഥ നൈരാശ്യമാര്‍ന്നോര്‍
നിര്‍ഭാഗ്യവാന്മാര്‍ക്കും സങ്കേതം നീ താന്‍
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
സ്വന്തം ജനയിതാവാല്‍ പരിത്യക്തന്‍
അനതരായവര്‍ക്കാലംബമേകു
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ. മൃത്യുവരിച്ചൊരില്‍ ജീവന്‍ പക്രുമ്
/> സ്തുത്യനാമ് താതന്നെ വാഴ്ത്തിടം മോദം
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
നിര്‍മ്മലരായ്ദരെ മേവാനുമന്ത്യെ /> നിന്നോടോത്താമോദം സ്വര്‍ഗ്ഗേ-വാഴാനും
താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം
നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.
* ധൂപ്പിക്കലും പനിനീര്‍ തളിക്കലും
വന്ദനഗാനം
വന്ദനഗാനം
സമാപന പ്രാര്‍ത്ഥന
കര്‍മ്മി:പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ(സമൂഹം ചേര്‍ന്ന്)ക്ലേശങ്ങളിലും അവഗണനകളിലും അങ്ങയുടെ തൃക്കരം ദര്‍ശിക്കുകയും അവയെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്ത വി.മാര്‍ട്ടിന്‍ ഡി പൊറസിനെ അത്ഭുതവരങ്ങളാല്‍ അങ്ങ് അനുഗ്രഹിച്ചുവല്ലോ,ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥ ശക്തിയില്‍ ആശ്രയിച്ചുകൊണ്ടു അങ്ങേ തിരുസന്നിധിയില്‍ അണഞിരിക്കുന്ന ഞങ്ങള്‍ക്ക് ജീവിത ക്ലേശങ്ങളെ സന്തോഷപൂര്‍വം നേരിടുവാനുള്ള അനുഗ്രഹം പ്രദാനംചെയ്യണമേ.അങ്ങയുടെ മഹത്വത്തിന്നും ഞങ്ങളുടെ നന്‍മക്കും ഉപകരിക്കുമെങ്കില്‍ വി.മാര്‍ട്ടിന്റെ നാമത്തില്‍ ഞങ്ങള്‍ ഇപ്പോള്‍, യാചിക്കുന്ന പ്രത്യെകാനുഗ്രഹം(.....)ഞങ്ങള്‍ക്ക് നല്‍കണമേ.ആത്മനാ ദാരിദ്ര്യമുള്ളവര്‍ക്ക് സ്വര്‍ഗ്ഗരാജ്യവും ശാന്തശീലര്‍ക്ക് ഭൌമീകസബത്തും കരയുന്നവര്‍ക്കാശ്വാസവും നീതിപാലകര്‍ക്ക് സംതൃപ്തിയും കാരുണ്യം കാണിക്കുന്നവര്‍ക്ക് കൃപാകടാക്ഷവും ഹൃദയശുദ്ധിയുള്ളവര്‍ക്ക് ദൈവദര്‍ശനവും സമാധാന പാലകര്‍ക്ക് ദൈവപുത്രസ്ഥാനവും പീഡിതര്‍ക്കു മോക്ഷഭാഗ്യവും അവഹേളിതര്‍ക്കും മര്‍ദിതര്‍ക്കും വര്‍ധിച്ച സ്വര്‍ഗ്ഗീയ പ്രതിഫലവും വാഗ്ദാനം ചെയ്ത തിരുക്കുമാരന്റെ കാലടികളെ വിശ്വസ്തതയോടെ പിഞ്ചൊല്ലുവാനുള്ള കഴിവും അനുഗ്രഹവും അങ്ങേ ദാസനായ വി.മാര്‍ട്ടിന്റെ സുകൃതങ്ങള്‍ പരിഗണിച്ച് ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.ആമ്മേന്‍.
സമാപനാശിര്‍വ്വാദം
ഈ ലോക ജീവിതത്തെ പ്രാര്‍ത്ഥനയും സഹനവും വഴി ധാന്യമാക്കുകയും സ്നേഹപൂര്‍ണമായ സേവനത്താല്‍ സബ്ണമാക്കുകയും ചെയ്ത വി.മാര്‍ട്ടിന്‍ ഡി പൊറസിനെ ഇഹത്തിലും പരത്തിലും സമൃദ്ധമായി അനുഗ്രഹിച്ച ദൈവം നിങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കടേ,ദൈവസുതനായ ഈശോമിശിഹായുടെ സമാധാനം നിങ്ങളെ വലയം ചെയ്യട്ടെ.ഈശോയുടെ സ്നേഹം നിങ്ങളെ ഉജ്ജ്വലിപ്പിക്കാടേ,ഈശോയുട് ദു:ഖങ്ങള്‍ നിങ്ങളെ ആശ്വസിപ്പിക്കാടേ.ഈശോയുടെ തീക്ഷ്ണത നിങ്ങളെ ഉത്തേജിപ്പിക്കാടേ ഈശോയുടെ സല്‍ഗുണങ്ങള്‍ നിങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും പ്രതിഫലിക്കട്ടെ എല്ലാ ശത്രുക്കളുടെയും ദുഷ്ടാരൂപികളുടെയും കെനികളിലും ആക്രമണങ്ങളിലും നിന്നു നിങ്ങള്‍ സംരക്ഷിതരാകടെ,എല്ലാ രോഗങ്ങളില്‍നിന്നും വേദനകളില്‍നിന്നും നിങ്ങള്‍ മോചിതരാകട്ടെ,ദൈവമഹത്വത്തിന്നായുള് നിങ്ങളുടെ എല്ലാ പ്രവര്‍ത്തികളും പ്രാര്‍ത്ഥനകളും ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ,സ്വര്‍ഗ്ഗീയ സൌഭാഗ്യം നിങ്ങളുഎയും നിങ്ങളുമായി ബന്ധപ്പെടുന്നവരുടെയും നിത്യസമ്മാനമായിരിക്കുകയും ചെയ്യട്ടെ.
നമ്മുടെ കര്‍ത്താവിശോമിശിഹായുടെ കൃപയും.പിതാവായ ദൈവത്തിന്റെ സ്നേഹവും,പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ, ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂ:ആമ്മേന്‍.
0 അഭിപ്രായ(ങ്ങള്‍):
Post a Comment