പീറ്റർ ഡാമിയൻ
st.peter damian |
ഇറ്റാലിയൻ വൈദികനായിരുന്നു പീറ്റർ ഡാമിയൻ.കർദ്ദിനാൾ പദവിയും വേദപാരംഗതസ്ഥാനവും (ഡോക്ടർ ഒഫ് ദ് ചർച്ച്) ലഭിച്ചിട്ടുണ്ട്. 1007ൽ റവന്നയിൽ ഡാമിയൻജനിച്ചു. വൈദികനാകുന്നതിനു മുമ്പ് റവന്നയിൽഅധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം 1035ൽ ഫോൺടെ അവല്ലാനയിലെ പ്രസിദ്ധമായ സന്യാസിമഠത്തിൽ ചേർന്നു. ആശ്രമത്തിന്റെതലവനായിതിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആശ്രമവാസികൾക്കായി ബെനഡിക്റ്റ് വിശുദ്ധന്റെയും റൊമൗൾഡ് വിശുദ്ധന്റെയും മാതൃകയിൽ നിയമനിർമ്മാണം നടത്തി.
വൈദിക സമൂഹം ഉയർന്ന സദാചാരമൂല്യങ്ങൾ പുലർത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയൻ. ഗ്രിഗറി ആറാമൻ മാർപ്പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈദികസമൂഹത്തെ ശുദ്ധീകരിക്കാൻ ഡാമിയൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.ലിബർ ഗൊമാർഗി അനസ് എന്ന ഗ്രന്ഥം ഡാമിയൻ രചിച്ചു. 1057ൽ സ്റ്റീഫൻ പത്താമൻ മാർപ്പാപ്പ വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വർഷം ഓസ്ട്രിയയിയലെകർദ്ദിനാളായി ഡാമിയൻ നിയമിതനായി.ഡാമിയൻ പലപ്പോഴും മാർപ്പാപ്പയുടെ പ്രതിപുരുഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1059ൽ നിക്കൊളസ് രണ്ടാമൻ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികർക്കിടയിൽ നിലവിലിരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു ഡാമിയന്റെകർത്തവ്യം.
0 അഭിപ്രായ(ങ്ങള്‍):
Post a Comment