പെസഹാ അപ്പംമുറിക്കല്‍ ശുശ്രൂഷ
പ്രാരംഭപ്രാര്‍ത്തന
കാര്‍മ്മി:അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി (3)
സമൂ:ആമ്മേന്‍.(3)
കാര്‍മ്മി:ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ:ആമ്മേന്‍.
കാര്‍മ്മി:സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ(സമൂഹവും ചേര്‍ന്ന്)..........രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടെതാകുന്നു ആമ്മേന്‍.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ(സമൂഹവും ചേര്‍ന്ന്)....പരിശുദ്ധന്‍,പരിശുദ്ധന്‍,പരിശുദ്ധന്‍ എന്നു ഉദ്ഘോഷിക്കുന്നു.
ശുശ്രൂ:നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മളോടുകൂടെ.
കാര്‍മ്മി:കര്‍ത്താവായ ദൈവമേ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കണമേ,നസ്രത്തിലെ തിരുക്കുടുംബംപോലെ സന്തോഷത്തിലും ദു:ഖത്തിലും സംബത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈ കുടുംബാങ്ങളെ സഹായിക്കണമേ.ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ,എന്നേക്കും
സമൂ:ആമ്മേന്‍.
സങ്കീര്‍ത്തനം 15
കാര്‍മ്മി:കര്‍ത്താവേ നിന്റെ കൂടാരത്തില്‍ ആര് വസിക്കും?നിന്റെ വിശുദ്ധഗിരിയില്‍ ആര് വിശ്രമിക്കും.
സമൂ:കറകൂടാതെ ജീവിക്കുന്നവനും നീതി പ്രേവര്‍ത്തിക്കുന്നവനും ഹൃദയത്തില്‍ സത്യമുള്ളവനും നാവുകൊണ്ടു വഞ്ചിക്കാത്തവനും.
കാര്‍മ്മി:സഹോദരനോദ് തിന്മചെയ്യാത്തവനും അയല്‍ക്കാരനെതിരായി പ്രരണക്ക് വഴങ്ങാത്തവനും.
സമൂ:ദുഷ്ടനോട് കൂട്ടുചേരാത്തവനും ദൈവഭക്തനെ മാനിക്കുന്നവനും.
കാര്‍മ്മി:സത്യപ്രേതിജ്ഞ്ഞ ലംഘിക്കാത്തവനും അന്യായപ്പലിശ വാങ്ങാത്തവനും.
സമൂ:നിര്‍ദ്ദോഷിക്കെതിരായി കൈക്കൂലിവാങ്ങാത്തവനും ഇങ്ങനെ ജീവിക്കുന്നവന്‍ നീതിമാനാകുന്നു,അവന്‍ ഒരിക്കലും ഇളകുകയില്ല.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:കര്‍ത്താവേ നിന്റെ കൂടാരത്തില്‍ ആര് വസിക്കും?നിന്റെ വിശുദ്ധഗിരിയില്‍ ആര് വിശ്രമിക്കും.
ശുശ്രൂ:നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
അപ്പംമുറിക്കല്‍
കാര്‍മ്മി:പീഡാസഹനത്തിന്റെ രാത്രിയില്‍ സ്വശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ മാതൃക ഞങ്ങള്‍ക്ക് നല്കുകയും ഞങ്ങളോടൊത്ത് സദാ വസിക്കുന്നതിനായി വി.കുര്‍ബാന സ്ഥാപിക്കുകയും ചെയ്ത കര്‍ത്താവേ,അങ്ങയുടെ അനന്തമായ സ്നേഹവും കാരുണ്യവും അനുസ്മരിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന ഈ പാവനശുശ്രൂഷയില്‍ അങ്ങ് പ്രസാധിക്കുകയും അങ്ങയെ പിന്തുടരുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമേ,സകലത്തിന്റെയും നാഥാ എന്നേക്കും,
സമൂ:ആമ്മേന്‍.
ദൈവവചനം
(ദൈവവചനം വായിക്കുക്കുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
കാര്‍മ്മി:ലോയകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ മിശിഹായേ വിരുന്നും ബലിയുമായി വി.കുര്‍ബാന സ്ഥാപിക്കുകയും സ്വര്‍ഗ്ഗീയവിരുന്നില്‍ പങ്കാളിലാലാകുവാന്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്തതിനു ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു.പരസ്പരമുള്ള സ്നേഹത്തിന്റെയും സേവനത്തിന്റെയും അവസരങ്ങള്‍ പാഴാക്കി ചെയ്തുപോയ തെറ്റുകളോര്‍ത്ത് ഞങ്ങള്‍ പശ്ചാത്തപിക്കുന്നു.പെസഹാബലിയുടെ അനുസ്മരണം കൊണ്ടാടുവാന്‍ ഞങ്ങള്‍ അനുഭവിക്കുന്ന ഈ പെസഹാ അപ്പവും പാലും അങ്ങ് ആശീര്‍വദിക്കണമേ.ഇതില്‍ പങ്കുചേരുന്ന ഞങ്ങളെല്ലാവരും സ്വര്‍ഗ്ഗീയവിരുന്നില്‍ പങ്കുചേരുവാന്‍ ഇടവരുത്തണമേ.സകല്‍ത്തിന്റെയും നാഥാ എന്നേക്കും
സമൂ:ആമ്മേന്‍.
0 അഭിപ്രായ(ങ്ങള്‍):
Post a Comment