വി. പൊന്തിയാനും വി. ഹിപ്പോളിത്തസും
saint pontian and hippolytus |
ഒരാള്‍ പോപ്പ്, മറ്റെയാള്‍ ബദല്‍ പോപ്പ്. രണ്ടു പേരും ഒരേ സ്ഥലത്ത് ഒരേ സമയത്ത് രക്തസാക്ഷിത്വം വരിച്ചു. പിന്നീട് സഭ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. റോമാക്കാരനായിരുന്നു പൊന്തിയാന്‍. അഉ 230 മുതല്‍ 235 വരെ അഞ്ചു വര്‍ഷക്കാലം അദ്ദേഹം മാര്‍പാപ്പയുടെ പദവി അലങ്കരിച്ചു. പ്രശസ്ത ദൈവശാസ്ത്രജ്ഞനും ആദിമസഭയുടെ പിതാവുമായ ഒരിജനും, ശിക്ഷ വിധിച്ച സൂനഹദോസ് നടന്നത് പൊന്തിയാന്റെ കാലത്തായിരുന്നു. ക്രൈസ്തവ വിദ്വേഷിയായിരുന്ന മാക്‌സിമിനുസ് ചക്രവര്‍ത്തി പൊന്തിയാസിനെ നാടുകടത്തിയതായി കരുതപ്പെടുന്നു. ഈ സമയത്ത് പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി പൊന്തിയാന്‍ പാപ്പ സ്ഥാനം രാജിവച്ചു. സര്‍ദിനിയാ ഖനികളിലേക്കായിരുന്നു നാടുകടത്തല്‍. അവിടെ നിരന്തരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ പൊന്തിയാന്‍ അഉ 235 ല്‍ മരിച്ചു. പൊന്തിയാനോടൊപ്പം സര്‍ദീനിയാ ഖനിയില്‍ പീഢനമേറ്റു മരിച്ച മറ്റൊരു വിശുദ്ധനായിരുന്ന ബദല്‍ പോപ്പായിരുന്ന ഹിപ്പോളിത്തസ്. അനുരജ്ഞനപ്പെട്ടു വരുന്നവരോടു ക്ഷമിക്കാമെന്ന കലിസ്റ്റസിന്റെ നയത്തെയാണ് ഹിപ്പോളിത്തസ് പ്രധാനമായും എതിര്‍ത്തത്. കലിസ്റ്റസിനെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന വിഭാഗം ഹിപ്പോളിത്തസിനെ മാര്‍പാപ്പയായി അംഗീകരിച്ചു.
രക്തസാക്ഷികള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇരുവരും കൊല്ലപ്പെടുകയായിരുന്നില്ല, പീഢനങ്ങള്‍ സഹിച്ചു മരിക്കുകയായിരുന്നു. കഷ്ടതകള്‍ സഹിച്ചു മരിച്ചുവെന്നതുകൊണ്ട് ഇരുവരെയും രക്തസാക്ഷികളുടെ പട്ടികയില്‍ സഭ ഉള്‍പ്പെടുത്തുകയായിരുന്നു.
http://thoolikaa.net
http://thoolikaa.net
0 അഭിപ്രായ(ങ്ങള്‍):
Post a Comment