Friday, July 1, 2016

വിശുദ്ധ ഫ്രാൻസിസ് സേവ്യർ

വി: ഫ്രാൻസിസ് സേവ്യർ
വിശുദ്ധ ഫ്രാൻസിസ് സേവ്യർ
1506  ഏപ്രില്‍ 7 ന് സ്പെയിനിലെ നാവാറയില്‍ പ്രതാപപൂര്‍ണമായ കുടുംബത്തില്‍ ആഡംബരങ്ങളുടെ മദ്ധ്യേ പിറന്നു വീണ ഫ്രാന്‍സിസ് ഉന്നത ബിരുദങ്ങള്‍ നേടി പാരിസ് സര്‍വകലാശാലയില്‍ പ്രഫസറായി . ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് ഫലം എന്നാ യേശുവചനം ഇഗ്നേഷ്യസ് ലയോളയിലൂടെ പ്രതിധ്വനിച്ചപ്പോള്‍ സ്ഥാനമാനങ്ങളും സുഖഭോഗങ്ങളും ഭൌതികാഭിനിവേശങ്ങളും സ്വപ്നം കണ്ടിരുന്ന ഫ്രാന്‍സിസിന്റെ  ജീവിതത്തില്‍ അത് വഴിത്തിരിവായി . അങ്ങനെ ഇഗ്നേഷ്യസ് ലയോള ആരംഭിച്ച ഇശോസഭയിലെ രണ്ടാമത്തെ അംഗമായി . 1537 ല്‍ പൌരോഹിത്യം സ്വീകരിച്ചു .

വെനീസ് നഗരത്തിൻറെ പ്രാന്തപ്രദേശത്തുള്ള ഒരു കുഷ്ഠരോഗാശുപത്രിയിലേയ്ക്ക് കടന്നു ചെന്ന അതിസമ്പന്നമായ സേവ്യർ രാജകുടുംബത്തിലെ സുമുഖനും ആരോഗ്യദൃഢഗാത്രനുമായ ഫ്രാൻസിസ്എന്ന യുവാവിനെനോക്കി ഒരു കുഷ്ഠരോഗി ; ഹെയ് , എൻറെ പുറമൊന്ന്ചൊറിഞ്ഞു തരൂ !" തിരിഞ്ഞു നോക്കിയ ഫ്രാൻസിസ് സേവ്യറിൻറെ മുഖത്ത് ,കുഷ്ഠരോഗം മൂലംവ്രണങ്ങളിൽ പഴുപ്പ് കയറി ബീഭത്സമായ ആ രൂപം കണ്ട് അറപ്പിൻറെയും ഭീതിയുടെയും ഭാവങ്ങൾ മിന്നിമറഞ്ഞു .ഈ കുഷ്ഠരോഗിയെ സ്പർശിച്ചാൽ ! മാരകമായ ഈ കുഷ്ഠരോഗം തനിക്കും ബാധിക്കും .പിന്നെ താനും ഈ അവസ്ഥയിൽ !! ഒരു നിമിഷം ഈചിന്ത ഫ്രാൻസിസിൻറെ മനസ്സിൽ നില നിന്നു .പെട്ടെന്ന് നിശ്ചയ ദാർഢ്യവും ധൈര്യവും ആമുഖത്ത് പ്രതിഫലിച്ചു . തൻറെ നഗ്നമായ കരങ്ങൾ കൊണ്ട് അയാൾ കുഷ്ഠരോഗിയുടെ പുറം തടവി .പഴുപ്പും ചലവും നീക്കി കളഞ്ഞു .വ്രണങ്ങളിൽ പൗഡർ തൂകി .നിവർന്നുനിന്ന ഫ്രാൻസിസ് സേവ്യർ പിന്നീട് കാഴ്ച്ചക്കാരെ അത്ഭുതസ്തപ്ധരാക്കിക്കൊണ്ട് ഒരു സാഹസം ചെയ്തു .കുഷ്ഠരോഗിയുടെ പുറത്തു നിന്നു തുടച്ചു നീക്കിയ "പഴുപ്പ്"ലൊരംശം കൈയ്യിലെടുത്ത് വായിലിട്ടു വിഴുങ്ങി .ആ കുഷ്ഠരോഗിയുടെ വികൃതരൂപം കണ്ട് താൻ ആദ്യമൊന്നു ഭയന്നുപോയില്ലേ ! അതിനു പ്രായശ്ചിത്തം ! രോഗാണുക്കളെ വിഴുങ്ങിയ തനിക്ക് ഇനി കുഷ്ഠരോഗികളെ സ്പർശിക്കാൻ ഭയപ്പെടേണ്ടതില്ലല്ലോ . എന്നാൽ ഇൻഡ്യയുടെയും കിഴക്കൊക്കെയുടെയും രണ്ടാമപ്പോസ്താലനായി ദൈവം തിരെഞ്ഞെടുത്ത ഈ പരിചാരകൻ " (വിശുദ്ധ ഫ്രാൻസിസ് സേവ്യർ ) സർപ്പങ്ങളെ കൈയ്യിലെടുക്കും .മാരകമായ എന്തു കഴിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല" (മാർക്കോസ് ;16:18) എന്ന വാക്കുകൾക്കനുസൃതമായി ,ജീവിച്ചിരിക്കുമ്പോൾ തന്നെ ശരീരഭാഗങ്ങൾ ദ്രവിച്ചു പോകുന്ന കുഷ്ഠരോഗത്തിനടിപ്പെട്ടില്ലെന്നു മാത്രമല്ല , മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അഴിയാത്ത ശരീരത്തിനുടമയാകുകയും ചെയ്തു .

സുവിശേഷവേലയ്ക്ക് ഇത്രയധികം കാൽനടയായി യാത്രചെയ്തിട്ടുള്ള ഒരു മിഷനറിയുമുണ്ടായിട്ടില്ല .സ്വന്തം കൈയ്യാൽ 12 ലക്ഷം ആളുകളെ അദ്ദേഹം മാമ്മോദീസാ മുക്കിയതായി അദ്ദേഹത്തിൻറെ ജീവചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെ ഉയിർപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിച്ചുപോലും പാവങ്ങളെയും ഏഴകളെയും സഹായിക്കയും ചെയ്തിട്ടുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ മാദ്ധ്യസ്ഥം സുനിശ്ചിതമാണ്.

1541 ഏപ്രില്‍ 7 ന് ലിസ്ബണ്‍ തുറമുഖത്തുനിന്നും ഇന്ത്യയിലേക്ക്‌ മിഷന്‍ പ്രവര്‍ത്തനത്തിനുവേണ്ടി  യാത്ര പുറപ്പെട്ടു . പോള്‍ മൂന്നാമന്‍ പപ്പാ ഇന്ത്യയിലെയും കിഴക്കന്‍ രാജ്യങ്ങളിലെയും പേപ്പല്‍  പ്രതിനിധിയായി  അദ്ദേഹത്തെ നിയമിച്ചു.

1542 മെയ്‌ 6 ന് ഗോവയില്‍ കപ്പലിറങ്ങി . അധികാരികളുടെ നിര്‍ബന്ധം മൂലം അവിടെ പുതുതായി ആരംഭിച്ച സെന്റ്‌ . പോള്‍സ്  കോളേജിന്റെ റെക്ടര്‍ ആയി . പേപ്പല്‍ പ്രതിനിധി എന്ന ഉന്നത സ്ഥാനം പുറത്തറിയിക്കാതെ ദരിദ്രരുടെ ഭക്ഷണം കഴിച്ചു ദാരിദ്രരോടുകൂടെ  ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത് .

വേണാട് രാജാവായിരുന്ന ശ്രീ . വീര കേരള വര്‍മയുടെ കാലത്ത്  (1544- 45) തിരുവതാംകൂറിലെത്തി. കൊച്ചിയിലും തിരുവതാംകൂറിന്റെ  തീരപ്രദേശങ്ങളിലും  കന്യാകുമാരി - മൈലാപ്പൂര്‍ പ്രദേശങ്ങളിലും യേശുവിന്റെ സന്ദേശം എത്തിച്ചു . അദ്ദേഹത്തിന്റെ അവഗാഢമായ ദൈവസ്നേഹവും ആത്മാര്‍ഥത നിറഞ്ഞ മനുഷ്യ സാഹോദര്യവും ഉജ്ജ്വലമായ പ്രേക്ഷിത ചൈതന്യവും അന്യാദൃശ്യമായ ആത്മാര്‍പ്പണവും അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് ആനയിച്ചു .

നിഷ്പാദുകനായി ഇടതുകൈയ്യില്‍ ക്രൂശിതരൂപവും വലതുകൈയ്യില്‍ സ്നേഹത്തിന്റെ മണിനാദവുമായി തീരപ്രദേശങ്ങളില്‍ വിശ്വാസ ദീപം തെളിയിച്ച അദ്ദേഹം 1622 ഡിസംബര്‍ 3 ന് ചൈനയുടെ തീരപ്രദേശത്തിനോടടുത്ത് കിടക്കുന്ന സാന്‍ ചിയാന്‍ ദ്വീപില്‍ ദിവംഗതനായി. 1622- ല്‍ ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പ്പാപ്പ ഇഗ്നേഷ്യസ് ലയോളയോടൊപ്പം ഫ്രാന്‍സീസ് സേവ്യറെയും വിശുദ്ധനായി പ്രഖ്യാപിച്ചു. പിന്നീട് പത്താം പീയൂസ് മാര്‍പ്പാപ്പ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ സംരക്ഷകനും മദ്ധ്യസ്ഥനുമായി പ്രഖ്യാപിച്ചു. ഭാരതമണ്ണില്‍ സുവിശേഷത്തിന്റെ കഹളധ്വനി മുഴക്കിയ ഫ്രാന്‍സീസ് സേവ്യറിന്റെ പുണ്യ ശരീരം ഗോവയിലെ ബോംജീസസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു

പ്രതികരണങ്ങള്‍:

0 അഭിപ്രായ(ങ്ങള്‍):

Post a Comment