വി. മരിയ ഗൊരേത്തി
വി. മരിയ ഗൊരേത്തി |
മരിയായ്ക്ക് ഒന്പതു വയസ്സുള്ളപ്പോള്‍ പിതാവ് കുടുംബവുമായി നെറ്റൂണിയിലേയ്ക്ക് പോന്നു. പത്താമത്തെ വയസ്സില്‍ പിതാവ് മരിച്ചു. മരിയ താമസിച്ചിരുന്ന ആ മാളികയില്‍തന്നെ ധനികരായ സെറനെല്ലി കുടുംബക്കാര്‍ താമസിച്ചിരുന്നു. അവരുടെ ഒരു ജോലിക്കാരിയായിരുന്നു മരിയയുടെ അമ്മ അസൂന്ത. മൂന്നുപ്രാവശ്യം അലെക്സാന്‍ട്രോ സെറനെല്ലി മരിയായെ പാപത്തിന് ക്ഷണിച്ചു. അവള്‍ ചെറുത്തുനിന്നു. വിവരം അമ്മയോട് പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. “അമ്മേ എന്‍റെ ശരീരം കഷണം കഷണമായി മുറിക്കുകയാണെങ്കില്‍ക്കൂടി ഞാന്‍ പാപം ചെയ്യുകയില്ല.”
ജൂലൈ മാസത്തിലെ ചൂടുള്ള ഒരു അപരാഹ്നം മരിയ കട്ടിലിലിരുന്ന് തയ്ച്ചുകൊണ്ടിരിക്കുന്പോള്‍ അലെക്സാന്‍ട്രോ മരിയായെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു. “ഞാന്‍ വഴങ്ങുകയില്ല മരിക്കുകയേ ഉള്ളൂ”വെന്ന് അവള്‍ പറഞ്ഞു. സഹായത്തിനായി അവള്‍ നിലവിളിച്ചു. “ഇല്ല ദൈവം അത് ഇഷ്ടപ്പെടുന്നില്ല. അതു പാപമാണ്, നീ നരകത്തില്‍ പോകും.” അലെക്സാന്‍ട്രോ കുപ്പായത്തില്‍ ഒളിച്ചുവെച്ചിരുന്ന കഠാരിയെടുത്ത് പതിനാലു പ്രാവശ്യം മരിയായെ കുത്തി. വിവരമറിഞ്ഞ് അമ്മ സ്ഥലത്തെത്തി വൈദികനെ വിളിച്ചു. മരിയാ കുന്പസാരക്കാരനോട് പറഞ്ഞു “ഞാന്‍ അലെക്സാന്‍ഡ്രോയോട് ക്ഷമിക്കുന്നു. ഒരിക്കല്‍ അയാള്‍ മനസാന്തരപ്പെടും.” കുത്ത് കഴിഞ്ഞ് 24 മണിക്കൂറിനു ശേഷം മരിയാ ആശുപത്രിയില്‍ വച്ച് മരിച്ചു. ഘാതകന് 30 വര്‍ഷത്തെ ജയില്‍ശിക്ഷ കിട്ടി. 27ാം വര്‍ഷം ജയില്‍ വിമുക്തനായി പുറത്തുവന്നശേഷം അയാള്‍ അമ്മ അസൂന്തയോട് മാപ്പ് ചോദിച്ച് ഒരു സന്യാസസഭയില്‍ സഹോദരനായി ചേര്‍ന്നു.
1947 ല്‍ മരിയാ ഗൊരേത്തിയെ അനുഗൃഹീത എന്ന് വിളിച്ചപ്പോള്‍ അവളുടെ അമ്മ അസൂന്തയും രണ്ടു സഹോദരിമാരും ഒരു സഹോദരനും വി. പത്രോസിന്‍റെ ബസിലിക്കയില്‍ സന്നിഹിതരായിരുന്നു. വിശുദ്ധയുടെ നാമകരണത്തിന് വി. പത്രോസിന്‍റെ അങ്കണത്തില്‍ അലക്സാന്‍ട്രോ മുട്ടുകുത്തിയിട്ടുണ്ടായിരുന്നു. അമ്മ അസൂന്തയുമുണ്ടായിരുന്നു. മരിയ ഒരു രക്തസാക്ഷിയായില്ലായിരുന്നെങ്കില്‍ക്കൂടി അവള്‍ ഒരു വിശുദ്ധയാകുമായിരുന്നു. അത്ര പരിശുദ്ധമായിരുന്നു അവളുടെ ജീവിതം.
0 അഭിപ്രായ(ങ്ങള്‍):
Post a Comment