Friday, July 1, 2016

കുറിയാക്കോസ് എലിയാസച്ചനോടുള്ള നവനാള്‍


കുറിയാക്കോസ് എലിയാസച്ചനോടുള്ള നവനാള്‍

പ്രാരംഭ പ്രാര്‍ത്ഥന

സകലത്തിന്റെയും കര്‍ത്താവായ ദൈവമേ,അങ്ങയെ ഞങ്ങള്‍ ആരാധിച്ചു വണങ്ങുന്നു.അങ്ങ് ഞങ്ങള്‍ക്കു നല്കിയിട്ടുള്ള സകല നന്‍മകളെക്കുറിച്ചും അങ്ങേക്ക് സ്തോത്രം ചെയ്യുന്നു.ഞങ്ങളുടെ സകല പാപങ്ങളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിച്ചു പൊറുതി അപേക്ഷിക്കുന്നു.ഇനി ഒരിക്കലും പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു.സര്‍വ്വനന്‍മാസ്വരൂപിയായ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു,അങ്ങേ വിശ്വസ്തദാസനും ഞങ്ങളുടെ പിതാവുമായ കുറിയാക്കോസ് ഏലിയാസച്ചന് അങ്ങ് നല്കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെക്കുറിച്ചും അദ്ദേഹത്തോട് ചേര്‍ന്നുകൊണ്ടു ഞങ്ങള്‍ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

ഒന്നാം ദിവസത്തെ പ്രാര്‍ത്ഥന

 അനന്ത കാരുണ്യവാനായ ദൈവമേ,"ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും"എന്ന സുവിശേഷവാക്യാനുസരണം ബാല്യം മുതല്‍ അനിതരസാധാരണമായ ഹൃദയശുദ്ധിയോടെ ജീവിച്ചതിനാല്‍ അനേക ദൈവവിളികളും ആത്മീയജ്ഞാനവും ഉന്നതമായ ധ്യാനത്തിന്റെ വരങ്ങളും ലഭിക്കുകയും,മാമ്മോദീസായില്‍ കിട്ടിയ ദൈവേഷ്ടപ്രസാദം ഒരിക്കലും നഷ്ടപ്പെടുത്താന്‍ ഇടയായിട്ടില്ല എന്ന സംതൃപ്തിയോടെ മരണം പ്രാപിക്കാനുള്ള ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ഈ പുണ്യപിതാവിന്റെ,ജീവിതവിശുദ്ധിയെക്കുറിച്ച് നിര്‍ഭാഗ്യ പാപികളെങ്കിലും അങ്ങേ മക്കളായ ഞങ്ങളും അദ്ദേഹത്തെ അനുകരിച്ച് ആത്മീയശരീരശുദ്ധതയെ വിലമതിച്ചു സ്നേഹിക്കുവാനും അതിനു വിരുദ്ധമായ സകല നിരൂപണ പ്രവര്‍ത്തികളെയും വെറുത്തുപേക്ഷിക്കുവാനും,ഞങ്ങളുടെ ജീവിതാവസ്ഥക്ക്നുയോജ്യമായ ശുദ്ധത സംരക്ഷിച്ചുകൊണ്ടു,ഞങ്ങളുടെ ഹൃദയങ്ങളെ പരിശുദ്ധാരൂപിക്ക് യോഗ്യമായ ആലയങ്ങളാക്കിത്തീര്‍ക്കുവാനും വേണ്ട സകല വരങ്ങളും,അവയോടുകൂടി ഞങ്ങള്‍ ഈ നൊവേനയില്‍ പ്രത്യേകമായി അപേക്ഷിക്കുന്ന(..........) അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

രണ്ടാം ദിവസത്തെ പ്രാര്‍ത്ഥന

 സകല നന്‍മസ്വരൂപിയായിരിക്കുന്ന ദൈവമേ സദാ കത്തിജ്വലിക്കുന്ന വിളക്കുപോലെ,നിരന്തരമായ പ്രാര്‍ത്ഥനാരൂപിമൂലം ദൈവസ്നേഹാഗ്നിയാല്‍ സദാ ജ്വലിച്ചിരുന്നവനും പരിമളം വീശുന്ന പനിനീര്‍പ്പൂഷ്പ്പംപോലെ എപ്പോഴും വിശുദ്ധിയുടെ സൌരഭ്യം വീശിയിരുന്നവനുമായ കുറിയാക്കോസ് ഏലിയാസച്ചന്റെ ജീവിതവിശുദ്ധിയില്‍ പ്രസാദിച്ചു,അദ്ദേഹത്തെ മലങ്കരസഭക്കാകമാനം വെളിച്ചമുണ്ടാകുന്നതിനുവേണ്ടി പീഠത്തിന്‍മേല്‍ സ്ഥാപിച്ച വിളക്കായി ഉയിര്‍ത്തുവാന്‍ അങ്ങ് തീരുമനസായല്ലോ.ഇപ്രകാരമുള്ള അങ്ങയെ കൃപയെക്കുറിച്ചു,അയോഗ്യരെങ്കിലും ഈ പുണ്യപിതാവിന്റെ ആശ്രിതരായ ഞങ്ങളും അദ്ദേഹത്തെ അനുകരിച്ച് ദൈവസ്നേഹത്തില്‍ വളരുവാന്‍ ആവശ്യമായ ജാപാധ്യാനത്തിന്റെയും,പരിത്യാഗത്തിന്റെയും അരൂപിയും അതോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷികൂന്ന ഈ(.....)അനുഗ്രഹവും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

മൂന്നാം ദിവസത്തെ പ്രാര്‍ത്ഥന

 സ്നേഹസ്വരൂപനായ ദൈവമേ,സ്നേഹത്തിന്റെ കൂദാശയാകുന്ന വിശുദ്ധകുര്‍ബാനയില്‍ ഉള്ള ഈശോമിശിഹായുടെ യഥാര്‍ത്ഥ സാന്നിധ്യത്തില്‍ കുറിയാക്കോസ് ഏലിയാസച്ചനുണ്ടായിരുന്ന സജീവവിശ്വാസംമൂലം ഭയഭക്തിയോടുകൂടിയ ദിവ്യപൂജാര്‍പ്പണത്തലും പ്രാര്‍ത്ഥനയാലും അങ്ങേ മഹത്വപ്പെടുത്തുകയും അനേകം ആത്മാക്കളെ ഭക്തിയിലേക്കും പുണ്യജീവിതത്തിലേക്കും ആകര്‍ഷിക്കുകയും ചെയ്കയാല്‍ വി.കുര്‍ബാനയുടെ സന്നിധിയില്‍ പലപ്പോഴും പ്രാര്‍ത്ഥനാസമാധിയില്‍ ലയിച്ചുപോകത്തക്കവിധം,അദ്ദേഹത്തെ അനുഗ്രഹിക്കുവാന്‍ അങ്ങ് തീരുമനസായല്ലോ,അങ്ങേ ഈ കൃപാനുഗ്രഹങ്ങളെക്കുറിച്ച് നിര്‍ഭാഗ്യപാപികളെങ്കിലും അദ്ദേഹത്തിന്റെ ആശ്രിതരായ ഞങ്ങളും വി.കുര്‍ബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തെപ്പറ്റി സജീവ വിശ്വാസമുള്ളവരായി ശുദ്ധസ്തലത്തില്‍ പൂജ്യതയോടെ വര്‍ത്തിക്കാനും,ഭക്തിയോടും തക്ക ഒരുക്കത്തോടും വി.കുര്‍ബാന സ്വീകരിക്കുവാനും ഈ ദിവ്യ വിരുന്നിന്റെ മാധുര്യത്താല്‍ സദാ ഈശോയുമായുള്ള ആത്മീയഐക്യംപാലിച്ച് പുണ്യവഴിയില്‍ സ്ഥിരതയോടെ നടക്കുവാനും വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന ഈ(....)) അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

നാലാം ദിവസത്തെ പ്രാര്‍ത്ഥന

 പരമകാരുണ്യകനായ ദൈവമേ,ശൈശവം മുതല്‍ തിരുക്കുടുബത്തോടുള്ള ഭക്തി ആചരിക്കുകയും പ്രായനുസരണം അത് വര്‍ദ്ധിപ്പിക്കുകയും തന്മൂലം തിരുക്കുടുംബത്തില്‍നിന്ന് നിരവധി വിശിഷ്ട ദാനങ്ങളും,പ്രത്യേകം നിര്‍മ്മല ലില്ലിപുഷ്പമായ ശുദ്ധതയും ലഭിച്ച്,പുണ്യവാന്‍മാര്‍ക്കടുത്ത് മരണം പ്രാപിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ ജീവിത വിശുദ്ധിയെക്കുറിച്ച് നിര്‍ഭാഗ്യ പാപികളെങ്കിലും അദ്ദേഹത്തിന്റെ ആശ്രിതരായ ഞങ്ങളും,അദ്ദേഹത്തെ അനുകരിച്ച് തിരുക്കുടുംബഭക്തിയില്‍ മികച്ചവരായി നിര്‍മ്മല ജീവിതം കഴിക്കുന്നതിനും,അവസാനം ഈശോ മറിയം യൌസേപ്പിന്റെ കരങ്ങളില്‍ ഞങ്ങളുടെ ആത്മാക്കളെ സംര്‍പ്പിച്ചുകൊണ്ടു ഭാഗ്യ മരണം പ്രാപിക്കുന്നതിനും വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(....)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

അഞ്ചാം ദിവസത്തെ പ്രാര്‍ത്ഥന

 പരമനന്‍മയായ ദൈവമേ,"നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിന്‍ നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുവിന്‍"എന്ന ശോമിശിഹായുടെ പ്രബോധനം അനുസരിച്ച് തന്റെ ശത്രുക്കളോടു ക്ഷമിച്ച്,അവരെ സ്നേഹിക്കുകയും അനുകബയോടുകൂടി അവരെ സഹായിക്കുകയും,ആപ്രേകാരം ചെയ്യുവാന്‍ ആത്മീയ മക്കളോടു ഉപദേശിക്കുകയും ചെയ്തു,ക്രിസ്തീയ ഉപവിയുടെ ഉത്തമാദര്‍ശമായി ശോഭിച്ച അങ്ങേ വിശ്വസ്ത ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ പുണ്യയോഗ്യതകളെക്കുറിച്ച്,പുണ്യജീവിതത്തിലലസരെങ്കിലും,അദ്ദേഹത്തിന്റെ എളിയ മക്കളായ ഞങ്ങളും ധീരതമായ പരസ്നേഹചൈതന്യത്താല്‍ പ്രശോഭ്തരായി ദിവ്യരക്ഷകന്റെ ആദര്‍ശത്തിന് തക്കവണ്ണം,ജീവിക്കുന്നതിവേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(....)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

ആറാം ദിവസത്തെ പ്രാര്‍ത്ഥന

 കരുണയുള്ള പിതാവായ ദൈവമേ,ഈശോമിശിഹായുടെ മണവാട്ടിയായ തിരുസഭയുടെ മഹത്വത്തിനായുള്ള ശുഷ്കാന്തിയാലേരിഞ്ഞു മലങ്കര സഭയെ ഗ്രസിക്കുവാനോരുമ്പെട്ട ശീശ്മയോട് സുധിരം പോരാടുകയും ഐകരൂപ്യമില്ലാതെയിരുന്ന പള്ളിശുശ്രൂഷാവിധികളെല്ലാം ശ്ലാഘനീയമാംവണ്ണം ക്രമീകരിച്ചു ഏകരീതിയിലാക്കി നടപ്പില്‍ വരുത്തുകയും മലങ്കര സഭയുടെ ശക്തികേന്ദ്രമായി ഒരു ഏതദേശീയ സന്യാസസഭയെ ഇവിടെ നട്ടു വളര്‍ത്തി പരിപാലിക്കുകയും ചെയ്തുകൊണ്ട് കേരള കത്തോലിക്കാസഭയ്ക്ക് നവജീവന്‍ പ്രദാനം ചെയ്യുവാന്‍,തിരഞ്ഞെടുക്കപ്പെട്ട പാത്രമായി കുറിയാക്കോസ് ഏലിയാസച്ചനെ നിയോഗിച്ചുവല്ലോ,അങ്ങേ ദാസനും ഞങ്ങളുടെ പിതാവുമായ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയെക്കുറിച്ച് അദ്ദേഹത്തിന്റെ എളിയ മക്കളായ ഞങ്ങളും അദ്ദേഹത്തെ അനുകരിച്ച് ശുദ്ധപള്ളിയെ പ്രതിയുള്ള ശുഷ്കാന്തിയാല്‍ നിറഞ്ഞു ജീവിക്കുന്നതിനും.തിരുസഭയുടെ വളര്‍ച്ചക്കായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതിനും ആവശ്യമായ സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(....)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

ഏഴാം ദിവസത്തെ പ്രാര്‍ത്ഥന

 ആത്മാക്കളുടെ രക്ഷയെ എത്രയും അധികമായി ആഗ്രഹിക്കുന്ന സ്നേഹപിതാവായ ദൈവമേ,എനിക്കു ദാഹിക്കുന്നു എന്ന വചനത്താല്‍ ആത്മാക്കളുടെ രക്ഷയെപറ്റിയുള്ള ദാഹം പ്രകടമാക്കിയ കര്‍ത്താവിശോമിശിഹായുടെ ദിവ്യ ദാഹത്തെ ശമിപ്പിക്കുവാന്‍ വേണ്ടി ആത്മരക്ഷമേലുള്ള ശുഷ്കാന്തിയാല്‍ സദാ എരിഞ്ഞു സ്വജീവിത വിശുദ്ധിയാലും അശ്രാന്തപരിശ്രമത്താലും അനേകരെ നല്‍വഴിയിലാക്കുകയും സ്വജീവനെ ത്യജിക്കുവാന്‍പോലും സന്നദ്ധനായി ശീശ്മയുടെ വിഷവായുവില്‍നിന്ന് അനേകരെ രക്ഷിക്കുകയും ചെയ്തതിനാല്‍ വലിയ സ്തുതിബഹുമാനങ്ങള്‍ക്ക് പാത്രിഭൂതനായി എങ്കിലും അവയെല്ലാം പരിത്യജിച്ചു ധ്യാനയോഗിയായി മഹാ എളിമയോടെ ജീവിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ ജീവിതവിശുദ്ധിയെക്കുറിച്ച്,ദൈവസ്നേഹത്തില്‍ കേവലം തണുത്തവരെങ്കിലും അങ്ങേ മക്കളായ ഞങ്ങളും ആത്മരക്ഷയെ ദാഹിക്കുവാനും സ്വന്ത പുണ്യപ്പൂര്‍ണ്ണതയാലും പ്രാര്‍ത്ഥനയാലും പ്രയത്നത്താലും ആത്മാക്കളെ രക്ഷിക്കുന്നതിനും എളിമയോടെ ജീവിക്കുന്നതിനും വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(...)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

എട്ടാം ദിവസത്തെ പ്രാര്‍ത്ഥന

 പരമാപ്രതാപവാനും മഹത്വമേറിയവനുമായ ദൈവമേ കീഴ്വഴക്കം ബലിയെക്കാള്‍ ശ്രേഷ്ടമാകുന്നു എന്ന പരിശുദ്ധാരൂപിയുടെ പ്രബോധനാനുസരണം വിശ്വാസപരമായ ജീവിതത്താല്‍ സകല കാര്യങ്ങളിലും ആജ്ഞാനുസരണത്തിന്റെ അരൂപി പാലിക്കുകയും എല്ലാം കീഴ്വഴക്കത്തെപ്രതി മാത്രം ചെയ്തുകൊണ്ട് കുരിശുമരണത്തോളം കീഴ്വഴങ്ങിയ ഈശോയേ അനുകരിച്ച് മരണപര്യന്തം ഒരുത്തമ സന്യാസിയായി ജീവിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ ജീവിതവിശുദ്ധിയെക്കുറിച്ച് വിശ്വാസത്തില്‍ ക്ഷീണിച്ചവരും അരൂപിയില്‍ തണുത്തവരുമെങ്കിലും അദ്ദേഹത്തിന്റെ മക്കളായ ഞങ്ങളും വിശ്വാസപരമായ ജീവിതത്തിലും ആജ്ഞാനുസരണത്തിലും പ്രശോഭിതരായി പുണ്യവാന്‍മാരായിത്തീരുന്നതിന് വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(...)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

ഒന്‍പതാം ദിവസത്തെ പ്രാര്‍ത്ഥന

 സകലത്തിന്റെയും പരമാന്ത്യമായ ദൈവമേ,വിളവു വിപുലം വേലക്കാര്‍ വിരളം ആകയാല്‍ കൊയ്ത്തുകാരെ അയയ്ക്കേണ്ടതിന് വിലവിന്റെ യജമാനനോടു പ്രാര്‍ത്ഥിക്കുവിന്‍,എന്നരുള്‍ച്ചെയ്ത കര്‍ത്താവിന്റെ വാക്കുകളനുസ്മരിച്ചു തിരുസഭയുടെ ധീരയോദ്ധാക്കളായി കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരും വിലവിന്റെ കൊയ്ത്തുകാരുമായി നിരവധി വൈദികരെ ലഭിക്കുവാന്‍ തക്കവിധം ഒരു ഏതദ്ദേശീയ സന്യാസസഭയെ യഥാവിധി രൂപവല്‍ക്കരിക്കുകയും ദീര്‍ഘനാള്‍ പരിപാലിച്ചു പരിശീലിപ്പിക്കുകയും ചെയ്തു,അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ ജീവിത വിശുദ്ധിയെക്കുറിച്ച് അലസരായ ജോലിക്കാരെങ്കിലും അങ്ങേ എളിയ മക്കളായ ഞങ്ങളും അദ്ദേഹത്തിന്റെ മാതൃകക്കൊത്തവണ്ണം യഥാര്‍ത്ഥമിഷന്‍ ചൈതന്യമുള്ളവരായിത്തീരുന്ന്തിനും ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(...)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

അവസാനജപം 

ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും ചോദിച്ചിട്ടില്ല സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവിടുന്ന് നിങ്ങള്‍ക്ക് തരും,എന്നരുള്‍ ചെയ്ത സ്നേഹം നിറഞ്ഞ ഈശോയേ അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അഭ്യര്‍ത്ഥനയുടെ ഫലം ഞങ്ങള്‍ക്ക് ലഭിക്കുന്നതിനിയടയാക്കണമേ,

ഈശോ മറിയമേ യൌസേപ്പേ,നിങ്ങളുടെ പ്രത്യേക ഭക്തനായ ക്രിയാക്കോസ് ഏലിയാസച്ചന്റെ പുണ്യയോഗ്യതകളെ അനുസ്മരിച്ചു അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ചു സ്വര്‍ഗ്ഗസൌഭാഗ്യത്തിന് യോഗ്യരാക്കണമെന്നും,ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ ഈ(.....)അനുഗ്രഹം ഈ ദൈവദാസന്‍വഴി സാധിച്ചുതരണമെന്നും എത്രയും സാദ്ധ്യമായി ഞങ്ങള്‍ അപേക്ഷിക്കുന്നു.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment