ST.JOSEPH PRAY FOR US

വിശുദ്ധ യൌസെപ്പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

St.Joseph's Church Arakkunnam

സെയിന്റ്റ് ജോസഫ്‌സ്‌ ദേവാലയം ആരക്കുന്നം .

LIKE US ON FACEBOOK

WWW.FACEBOOK.COM/STJOSEPH.ARAKKUNNAM.

തിരുകുടുംബം

തിരുകുടുംബത്തിന്റെ മധ്യസ്ഥനായ വി.യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കെണമേ .

Pope Francis

Franciscus Jorge Mario Bergoglio 13.III.2013

Saturday, December 31, 2016

വിശുദ്ധ യൗസേപ്പ്‌ പിതാവ്‌




st.joseph church arakkunnam
കിളിവാതിലിലൂടെ അനുവാദമില്ലാതെ കയറിവന്ന ഈന്തപ്പഴത്തിന്റെ മണമുള്ള കാറ്റ് അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്വപ്‌നങ്ങള്‍ക്കറുതി വരുത്തി ഉണരാന്‍ അവന്‍ തയാറല്ലായിരുന്നു. കാരണം, സ്വപ്‌നങ്ങളിലൂടെ സ്വര്‍ഗത്തിലെ മാലാഖമാരോട് സംസാരിക്കുകയെന്നത് അവന് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു. മാലാഖമാരോട് ഇത്രയേറെ സംഭാഷണം നടത്തിയതുകൊണ്ടായിരിക്കണം അവന്‍ മനുഷ്യരോട് സംസാരിക്കാന്‍ മറന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ അവനെ മുനിയെന്നു വിളിച്ചു. കാരണം ഇത്രയേറെ മൗനിയാകണമെങ്കില്‍ അവനൊരു മുനിയാകണമെന്നായിരുന്നു അവരുടെ പക്ഷം.

സ്വപ്‌നം കണ്ണിനെ കുളിരണിയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നെഞ്ചിന്റെ ചൂടേറ്റ് കിടന്ന അവന്റെ കുഞ്ഞ് ഒന്നനങ്ങിയത്. അപ്പോഴേക്കും അവന്‍ സ്വപ്‌നങ്ങളെ വെടിഞ്ഞ് തന്റെ കുഞ്ഞിനെ തലോടിയുറക്കി. അവന്റെ മാറില്‍ കുഞ്ഞിന് ശാന്തമായി ഉറങ്ങാന്‍ കഴിയും എന്നായിരുന്നു അപ്പോള്‍ അവന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. തന്റെ കുഞ്ഞിന്റെ മുഖം കാണുമ്പോഴൊക്കെ അവന്റെ നെഞ്ച് പിടയുകയായിരുന്നു. ദൈവം തന്റെ പുത്രനെ സ്വര്‍ഗത്തില്‍നിന്നും അവന്റെ കരവലയങ്ങളുടെ സംരക്ഷണത്തിലേക്ക് ഏല്‍പിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് ഈ നെഞ്ചിടിപ്പ്. മാത്ര മല്ല ഭൂമിയില്‍ അവതരിച്ച രക്ഷകനെ ഇല്ലാതാക്കാന്‍ തലേന്ന് അരങ്ങേറിയ കുരുന്നുകളുടെ കുരുതി അവനെ ഇപ്പോഴും ഭയപ്പെടുത്തുന്നു. ഒരു മെഴുതിരിയണയ്ക്കാന്‍ പോലും മനസില്‍ ഹിംസയില്ലാത്ത അവന്റെ നെഞ്ചിടിപ്പ് ആര്‍ക്കാണ് മനസിലാവുക?
          ദിവസങ്ങള്‍ മുഖം കാണിച്ച് പിന്നിട്ടപ്പോള്‍ ജോസഫ് അവന്റെ കുഞ്ഞിനെ ദൈവത്തിന് സമര്‍പ്പിക്കാന്‍ ജറുസലേമിലേക്ക് പോയി. രണ്ട് മാടപ്പിറാവുകള്‍ക്കൊപ്പം തന്റെ കുഞ്ഞിനെ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ അവന്‍ ചിന്തിക്കുകയായിരുന്നു, ഈ മാടപ്പിറാവുകള്‍ക്കെല്ലാം ഇത്ര നിഷ്‌കളങ്കത ലഭിക്കുന്നത് അവ ദേവാലയശൃംഗങ്ങളില്‍ കൂട് വയ്ക്കുന്നതുകൊണ്ടായിരിക്കണമെന്ന്. അപ്പോഴേക്കും അവന്റെ ആത്മാവിലേക്ക് ഒരു സങ്കീര്‍ത്തനം ഒഴുകിവന്നു. ''ദുഷ്ടന്മാരുടെ കൂടാരത്തില്‍ വസിക്കുന്നതിനെക്കാള്‍ എത്രയോ മനോഹരമാണ് ദൈവഭവനത്തിന്റെ വാതില്‍പ്പടിക്കല്‍ വസിക്കുന്നത്.'' ദൈവത്തിന്റെ ആലയത്തോടുള്ള തീക്ഷ്ണത തന്റെ കുഞ്ഞിലും നിറഞ്ഞുനില്‍ക്കണമെന്നത് അവന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ജോസഫ് തന്റെ മകനെ സങ്കീര്‍ത്തനങ്ങള്‍ പഠിപ്പിച്ചു. അവന് സ്വപ്‌നത്തിലെ മാലാഖ പറഞ്ഞതുപോലെ യേശുവെന്ന് പേരിട്ടു. ജോസഫിന്റെ വാക്കുകള്‍ കേട്ട് അവന്‍ വളര്‍ന്നു. മകന്‍ വളരുമ്പോള്‍ താന്‍ വളരുന്നതായിട്ടാണ് അവന് തോന്നിയത്.

യേശുവിന് പന്ത്രണ്ട് വയസായപ്പോള്‍ അവര്‍ പെസഹ ആചരിക്കാന്‍ ജറുസലേമിലേക്ക് പോയി. പക്ഷേ അപ്പോഴേക്കും യേശുവിന്റെ മനസില്‍ ജറുസലേം ദേവാലയത്തിന്റെ ആകാരവും വലിപ്പവും കൊത്തുപണികളും എന്തിന് കല്ലുകളുടെ സ്ഥാനംപോലും ജോസഫിന്റെ വാക്കുകളില്‍ നിന്ന് ജീവനുറ്റതുപോലെ തെളിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ജറുസലേമില്‍ എത്തിച്ചേര്‍ന്നു. ആ ദേവാലയത്തിന്റെ അങ്കണം യേശുവിന്റെ ഹൃദയം കവര്‍ന്നു. ആത്മീയതയില്‍ കുളിച്ചപോലെ അവന്‍ തരിച്ച് നിന്നു. അവനെ കാണാതെ വിഷമിച്ച ജോസഫും അമ്മയായ മറിയവും അവനെ കണ്ടെത്തിയപ്പോള്‍ അവന്‍ അവരോടായി പറഞ്ഞു, നിങ്ങള്‍ എന്നെയോര്‍ത്ത് വിഷമിക്കുന്നതെന്തിന്, ഞാനെന്റെ പിതാവിന്റെ ഭവനത്തിലായിരിക്കണമെന്ന് നിങ്ങള്‍ക്കറിയില്ലയോ? ആ ചോദ്യം ജോസഫിന്റെ കണ്ണു നിറച്ചു. തന്റെ പിതൃത്വം വിട്ട് ദൈവത്തിന്റെ പിതൃത്വം സ്വീകരിക്കാന്‍ മാത്രം മകന്‍ വളര്‍ന്നിരിക്കുന്നു.
                 ഇതില്‍ കൂടുതല്‍ ഒരു പിതാവിന് എന്താണ് അഭിമാനിക്കാനുള്ളത്. തന്റെ ജീവിതം ധന്യമായതുപോലെ, ദൈവം തന്നെയേല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായതുപോലെ. ഭൂമിയിലെ എല്ലാ പിതാക്കന്മാരും തങ്ങളുടെ മക്കളെ ദൈവത്തിന്റെ പിതൃത്വത്തിലേക്ക് നയിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ എത്ര ദൈവമക്കള്‍ ഉണ്ടായിരുന്നേനെ എന്നായിരുന്നു ജോസഫ് അപ്പോള്‍ ചിന്തിച്ചത്. ജോസഫ് യേശുവിനോട് പറഞ്ഞു, നീ നിന്റെ പിതാവിന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഇവിടെ എത്തിച്ചേരാനാവാത്ത ആത്മാക്കളെ ഞാന്‍ നിന്റെ കരങ്ങളില്‍ ഏല്‍പിക്കുന്നു. തിരുനാള്‍ അവസാനിച്ചപ്പോള്‍ അവര്‍ വീട്ടിലേക്ക് മടങ്ങി.
മരക്കൊമ്പിലെ കിളികള്‍ സ്‌നേഹമെന്തെന്ന് പാടി വിളിച്ചുണര്‍ത്തിയ ഒരു പ്രഭാതത്തില്‍ ജോസഫ് മരപ്പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. യേശു അവനെ സഹായിക്കാനൊരുങ്ങി. പക്ഷേ എത്ര നന്നായി ചിന്തേരിട്ടിട്ടും ചെത്തിമിനുക്കിയിട്ടും മരത്തില്‍ മുറിപ്പാടുകള്‍ അവശേഷിക്കുന്നു. അതുകണ്ട് ജോസഫ് അവനോട് പറഞ്ഞു, ഈ മരം വനാന്തരങ്ങളില്‍ വസിച്ചിരുന്നതാണ്. ഒത്തിരി മുറിവുകളേറ്റിട്ടാണ് അത് ഇവിടെയെത്തിയത്. നീ അതിനെ സ്‌നേഹത്തോടെ തൊടുന്നില്ലെങ്കില്‍, അതിനെ മൃദുവായി ചിന്തേരിടുകയും ചെത്തിമിനുക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതിന്റെ മുറിവുകള്‍ വലുതാവുകയേയുള്ളൂ.

ജോസഫിന്റെ വാക്കുകള്‍ യേശു തന്റെ ഹൃദയത്തിലേറ്റി. മുറിവേറ്റ ഈ ലോകത്തെ എങ്ങനെ സുന്ദരമാക്കണമെന്ന് അന്നവന്‍ പഠിച്ചു. കിളികള്‍ കൂട് കൂട്ടുന്നതുപോലെ അവന്‍ അവന്റെ ഹൃദയത്തില്‍ കരുണയുടെ വാക്കുകള്‍ കൂട്ടിവച്ചു. വയല്‍പ്പൂക്കളെ തലോടി അവന്‍ അവന്റെ വിരലുകള്‍ക്ക് മൃദുലത വരുത്തി. സൂര്യനെ നോക്കി അവന്‍ അവന്റെ കണ്ണുകള്‍ക്ക് പ്രകാശവും ആര്‍ദ്രതയും വരുത്തി. അല്ലെങ്കിലും കരളില്‍ സ്‌നേഹവും കൈകളില്‍ മൃദുലതയും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും സുഖപ്പെടുത്താമല്ലോ.
                  കിളികളുടെ ചിറകടി കേട്ടാണ് യേശു അന്ന് ഉണര്‍ന്നത്. ആ ദിവസം അവന്‍ അവന്റെ പിതാവിനോടും നിര്‍മല ഭവനത്തോടും വിട പറഞ്ഞു. അവനെ എതിരേല്‍ക്കാന്‍ വഴിയില്‍ നിറയെ തൊട്ടാവാടികള്‍ വിരിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ മൃദുലമായ കാല്‍സ്പര്‍ശമേറ്റ നാള്‍ മുതലാണ് തൊട്ടാവാടികള്‍ എല്ലാ സ്പര്‍ശനങ്ങള്‍ക്കുമുമ്പിലും കൈകള്‍ കൂപ്പാന്‍ തുടങ്ങിയത്. പോകുന്നതിനിടയില്‍ അവന്‍ തിരിഞ്ഞ് വീട്ടിലേക്ക് നോക്കി. അപ്പോഴും ജോസഫ് വാതില്‍പ്പടിക്കല്‍ യേശുവിനെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ആ സമയം ഒരു ജനക്കൂട്ടം യേശുവിന്റെ മുന്നിലെത്തി. അവന്‍ അവരോടായി പറഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു സദാ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ വരുന്നു എന്നറിഞ്ഞ് ഉണര്‍ന്നിരിക്കുന്ന ഗൃഹനാഥനെപ്പോലെ, ഭവനത്തിലെയെല്ലാവരെയും കാത്ത് പരിപാലിക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യനെപ്പോലെ സദാ ജാഗരൂകരായിരിക്കുവിന്‍. കാരണം യജമാനന്‍ വരുന്ന സമയമേതെന്ന് ആര്‍ക്കും അറിയില്ല. ഇതു പറഞ്ഞശേഷം യേശു തന്റെ വീട്ടുപടിക്കലേക്ക് വീണ്ടും കണ്ണുകള്‍ പായിച്ചു. അപ്പോഴും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു ഒരു നല്ല ഗൃഹനാഥന്‍, ഒരു നല്ല കാവല്‍ക്കാരന്‍.

അവനെ അനുഗമിക്കാന്‍ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. എന്നാല്‍ അവനിഷ്ടപ്പെട്ടിരുന്ന ചിലരുമായി അവന്‍ വഞ്ചിയില്‍ കയറി മറുകരയിലേക്ക് പോയി. രാത്രിയായപ്പോള്‍ ഗലീലി കടലിലെ ഓളങ്ങള്‍ ഉയര്‍ന്നു. അത് അവരുടെ തോണി ഉലച്ചു. പക്ഷേ ഉലയുന്ന തോണിയില്‍ പോലും യേശു നന്നായി ഉറങ്ങി. മാത്രവുമല്ല അവന്‍ അവന്റെ പിതാവിനെപ്പോലെ സ്വപ്‌നങ്ങളിലൂടെ മാലാഖമാരോട് സംസാരിക്കാനും തുടങ്ങി. ശിഷ്യന്മാരുടെ കരച്ചില്‍ കേട്ടാണ് അവനുണര്‍ന്നത്. അവന്റെ ദൈവികത നിറഞ്ഞ മുഖം കണ്ട് ഗലീലികടല്‍ ശാന്തമായി. അവന്റെ ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു, അവന്‍ അവന്റെ പിതാവിനെപ്പോലെ തന്നെയാണ്. ജീവിതത്തില്‍ എത്ര ഉലച്ചിലുകള്‍ ഉണ്ടായാലും ശാന്തമായി ഉറങ്ങാനും സ്വപ്‌നം കാണാനും അവന്റെ പിതാവിനും സാധിക്കുമായിരുന്നു.

തിരകള്‍ക്കൊപ്പം അവര്‍ കരയ്ക്ക് കയറി. അപ്പോഴേക്കും
ജനക്കൂട്ടം അവന്റെ ചുറ്റും കൂടി. അവര്‍ അവനോട് ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേയെന്ന് അപേക്ഷിച്ചു. അവന്‍ അവരെ സ്വര്‍ഗസ്ഥനായ പിതാവേയെന്ന പ്രാര്‍ത്ഥന പഠിപ്പിച്ചു. വളര്‍ത്തുപിതാവായ ജോസഫിന്റെ നന്മയും വിശുദ്ധിയും കണ്ടതുകൊണ്ടാവണം ആകാശങ്ങളിലിരിക്കുന്ന ദൈവത്തിന് ഒരു പിതാവിന്റെ സ്വഭാവവും രൂപവുമാണെന്ന് അവന്‍ മനസിലാക്കിയത്. ആ നിമിഷം അവരോട് ഇങ്ങനെ പറയണമെന്ന് അവന് തോന്നി, സ്വര്‍ഗസ്ഥനായ പിതാവിനെ ഓര്‍ക്കാന്‍ നിങ്ങള്‍ക്ക് നല്ലൊരു പിതാവ് ഭൂമിയില്‍ ഉണ്ടാവണമെന്ന്. പക്ഷേ, അവന്‍ ആ രഹസ്യം ആരോടും പറയാതെ മനസില്‍ സൂക്ഷിച്ചു.
ഒരു പെസഹാത്തിരുനാളില്‍ ഓശാനഗീതങ്ങളോടുകൂടി അവന്‍ ജറുസലേമിലേക്ക് പ്രവേശിച്ചു. ദേവാലയത്തിലേക്ക് കടക്കുന്നതിനിടയില്‍ അവന്‍ അതിന്റെ വാതിലുകളില്‍ ഒന്നു തലോടി. കട്ടിളയില്‍ നിന്നും അടര്‍ന്നുപോയ ആ കൂറ്റന്‍ വാതില്‍ രണ്ടായി പിളര്‍ന്നിരുന്നു. അവന്റെ പിതാവായ ജോസഫാണ് ആ വാതില്‍പ്പലകകള്‍ ചേര്‍ത്ത് കുറേക്കൂടി മനോഹരമായി പണിതത്. അന്ന് അത് പണിയുമ്പോള്‍ ജോസഫ് യേശുവിനോട് പറഞ്ഞു, ഓരോ വാതിലും മറ്റൊരു ലോകത്തിലേക്കുള്ള തുറവിയാണ്. നീയാകട്ടെ സ്വര്‍ഗത്തിലേക്കുള്ള തുറവിയാണ്. തന്റെ പിതാവിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്, തനിക്ക് ഓശാന പാടിയ ജനത്തിന് നേരെ തിരിഞ്ഞ് അവന്‍ പറഞ്ഞു, ഞാന്‍ വാതിലാകുന്നു - സ്വര്‍ഗത്തിലേക്കുള്ള വാതില്‍. ഞാന്‍വഴിയല്ലാതെ ആരും ദൈവത്തിങ്കലേക്കെത്തുന്നില്ല. ഇതു പറഞ്ഞശേഷം ഒരു രാജാവിന്റെ പ്രൗഢിയോടുകൂടെ അവന്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചു.
നിലാവ് കറുത്തുപോയ ഒരു രാത്രി അവനറിഞ്ഞു, മരണമടുത്തുവെന്ന്. ആ മാനസികവേദനയില്‍ അവന്‍ പിതാവിനെ പോലെ പ്രാര്‍ത്ഥനയില്‍ ശരണം പ്രാപിച്ചു. പടയാളികള്‍ അവനെ വിചാരണക്കായി കൂട്ടിക്കൊണ്ടുപോയി. വിധികര്‍ത്താക്കള്‍ അവനോട് പല ചോദ്യങ്ങളും ചോദിച്ചു. പക്ഷേ പിതാവിനെ പോലെ അവനും മൗനം പാലിച്ചു. അവന്‍ മരണത്തിന് വിധിക്കപ്പെട്ടു. അവന്റെ മരണം കണ്ട് പലരും വിളിച്ചു പറഞ്ഞു. ഇവന്‍ സത്യമായും ദൈവപുത്രനായിരുന്നു.

യേശുവിന് അപ്പോള്‍ അവരോട് പറയണമെന്ന് തോന്നി, മക്കളെ ദൈവപുത്രരാക്കാന്‍ കഴിവുള്ള പിതാക്കന്മാരാണ് ഭൂമിയുടെ നന്മയെന്ന്. തന്റെ പിതാവിനെ സ്മരിച്ചുകൊണ്ട് അവന്‍ പഠിപ്പിച്ച ഒരു സങ്കീര്‍ത്തനം ചൊല്ലി ''ദൈവമേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു.'' പിന്നെ ശാന്തമായി മരിച്ചു.
                         പ്രിയരേ, ജോസഫ് ഒരു വളര്‍ത്തു പിതാവായിരുന്നു. എല്ലാം വളര്‍ന്നു കാണാന്‍ ആഗ്രഹിച്ച ഒരു സാധുമനുഷ്യന്‍. അവന്‍ കരളിനോട് ചേര്‍ത്തുപിടിച്ച നന്മയും അതുതന്നെയായിരുന്നു. കാരണം വളര്‍ച്ചകളെല്ലാം സ്വര്‍ഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നവന്‍ വിശ്വസിച്ചിരുന്നു. ജീവിതമെന്നത് ഒരു വളര്‍ച്ച മാത്രമാകുമ്പോള്‍ വളരാന്‍ സഹായിച്ചവരുടെ മനസുകളില്‍ ജോസഫിന്റേതുപോലെ ഒരു പൈതൃകം കുടികൊള്ളുന്നു. ഇനി പൈതൃകമെന്നത് സ്വത്തോ അവകാശങ്ങളോ അല്ല, ഒരു പിതാവിന്റെ നന്മയാണ്. ഓരോ പൈതൃകവും നമ്മള്‍ ദൈവപുത്രരാണെന്ന് ഓര്‍മപ്പെടുത്തുന്നു. ഭൂമിക്ക് നിന്റെ നന്മ നിറഞ്ഞ പൈതൃകമേകുക. ഭൂമിയില്‍ ദൈവപുത്രന്മാരുണ്ടാവട്ടെ.


വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ത്ഥന 
 
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടി വന്നു അങ്ങേ പരിശുദ്ധ ഭാര്യയോട്‌ സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങള്‍ ഇപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവ ജനനിയായ അമലോത്ഭവ കന്യകയോട്‌ അങ്ങയെ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ച് ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത പൈതൃകമായ സ്നേഹത്തെകുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹാത്വോത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള സംരക്ഷകനെ! ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ! അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളൊക്കെയില്‍നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലക അന്ധകാര ശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കേണമേ. അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്നും രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്‍റെ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍ നിന്നും എല്ലാ ആപത്തുകളില്‍ നിന്നും കാത്തുകൊള്ളണമേ ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ച്പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ചു സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പനും തക്കവണ്ണം അങ്ങേ മദ്ധ്യേസ്ഥതയാല്‍ ഞങ്ങളെ എല്ലാവരെയും എല്ലായിപ്പോഴും കാത്തുകൊള്ളേണമേ. ആമ്മേന്‍
  
http://vachanam4u.blogspot.com

Friday, September 16, 2016

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം

 


ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ വിശുദ്ധനും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനെന്ന നിലയില്‍ സമൂഹത്തിലെ പ്രത്യേകിച്ച് സമ്പന്നരുടെ കപടതകള്‍ക്കെതിരെ, ധീരമായ നിലപാടെടുത്തതിന്റെ പേരില്‍ നിരവധി തവണ വിശുദ്ധന് ഒളിവില്‍ പോകേണ്ടതായി വന്നിട്ടുണ്ട്. അപ്രകാരം ഒളിവില്‍ താമസിക്കെ 407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.

 ജോണിന്റെ പിതാവ് ലത്തീന്‍ കാരനും മാതാവ് ഗ്രീക്ക് വംശജയുമായിരുന്നു. വിശുദ്ധന്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മാതാവായ അന്തൂസ തന്റെ ഇരുപതാമത്തെ വയസ്സില്‍ വിധവയായി. രണ്ടാം വിവാഹത്തേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അന്തൂസ തന്റെ മുഴുവന്‍ ശ്രദ്ധയും തന്റെ മകനെ നല്ല നിലയില്‍ വളര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ചു. അക്കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസമാണ് അവള്‍ തന്റെ മകന് നല്‍കിയത്. യുവാവായിരിക്കെ ജോണ്‍ അന്ത്യോക്ക്യായിലെ പാത്രിയാര്‍ക്കീസായിരുന്ന മെലത്തിയൂസിന്റെ സ്വാധീനത്തിലായതാണ് വിശുദ്ധന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടത്. മെലത്തിയൂസ് അവനെ ഡിയോഡോറെയിലേ ആശ്രമ വിദ്യാലയത്തില്‍ അയച്ചു പഠിപ്പിക്കുകയും, പിന്നീട് അവനെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. ഈ സമയത്താണ് ജോണ്‍ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത്. ഒരു സന്യാസിയായി തീരണമെന്നായിരുന്നു ജോണ്‍ തീരുമാനിച്ചത്. അതനുസരിച്ച് അദ്ദേഹം ഒരു സന്യാസിയായി ഗുഹയില്‍ താമസിക്കുകയും, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ട് ഹെസിച്ചിയൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഠിനമായ ആശ്രമചര്യകളാല്‍ വിശുദ്ധന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹം അന്തോക്ക്യയിലേക്ക് തിരികെ വന്നു. അവിടെ വെച്ച് പൗരോഹിത്യപട്ടം സ്വീകരിക്കുകയും തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിക്കുകയും ചെയ്തു.

 അടുത്ത പന്ത്രണ്ടു വര്‍ഷക്കാലം വിശുദ്ധന്‍ തന്റെ മാസ്മരിക പ്രഘോഷണങ്ങളും, പ്രഭാഷണ പാടവും കൊണ്ട് അന്തോക്ക്യ മുഴുവന്‍ ഇളക്കിമറിച്ചു. വിശുദ്ധന്റെ അറിവും വാക്ചാതുര്യവും അപാരമായിരുന്നു. ഈ സമയത്താണ് വിശുദ്ധന് ക്രിസോസ്റ്റം അല്ലെങ്കില്‍ സ്വര്‍ണ്ണ നാവുകാരന്‍ എന്ന വിശേഷണം ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍ ശുദ്ധമായ സ്വര്‍ണ്ണം പോലെയായിരുന്നു. 397-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സിംഹാസനം ഒഴിവായപ്പോള്‍ അര്‍ക്കാഡിയൂസ് ചക്രവര്‍ത്തി വിശുദ്ധനെ അവിടത്തെ പാത്രിയാര്‍ക്കീസായി വാഴിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ വിശുദ്ധന്‍ ആ പദവി നിരസിക്കുമോ എന്ന ആശങ്കയാല്‍ ചക്രവര്‍ത്തി വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് സൂത്രത്തില്‍ വരുത്തിക്കുകയും 398-ല്‍ അവിടത്തെ മെത്രാനായും, പാത്രിയാര്‍ക്കീസുമായി വാഴിക്കുകയും ചെയ്തു.
രാഷ്ട്രീയപരമായ ചതികളും, ധാരാളിത്തവും, അത്യാര്‍ത്തിയുമാണ് വിശുദ്ധന് അവിടെ കാണുവാന്‍ കഴിഞ്ഞത്. അദ്ദേഹം ചിലവുകള്‍ ചുരുക്കി പാവങ്ങളെ ധാരാളമായി സഹായിക്കുവാന്‍ തുടങ്ങി. ആശുപത്രികള്‍ പണിയുകയും, പുരോഹിത വൃന്ദത്തില്‍ പുതിയ ഉണര്‍വുണ്ടാക്കുകയും, ആശ്രമപരമായ അച്ചടക്കം കൊണ്ട് വരികയും ചെയ്തു. എന്നാല്‍ വിശുദ്ധന്റെ ഈ പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന് ശത്രുക്കളേയും നേടികൊടുത്തു. ചക്രവര്‍ത്തിനിയായ യൂഡോക്സ്യായും, അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന തിയോഫിലൂസും ആയിരുന്നു അവരില്‍ പ്രമുഖര്‍. അധികം താമസിയാതെ നഗരം കലുഷിതമാവുകയും, വിശുദ്ധന്റെ ജീവന് ഭീഷണിയുണ്ടാവുകയും ചെയ്തു. 404-ല്‍ ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തി.

407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1204-ല്‍ വിശുദ്ധന്റെ ഭൗതീകശരീരം റോമിലെ സെന്റ്‌ പീറ്റേഴ്സിലേക്ക് കൊണ്ട് വന്നുവെങ്കിലും 2004 നവംബര്‍ 27-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് തിരികെ കൊടുത്തു. വെള്ളിയും, രത്നവും കൊണ്ട് പൊതിഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടി ഗ്രീസിന്റെ ഉത്തരഭാഗത്തുള്ള അതോസ് മലയിലെ വടോപേടി ആശ്രമത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു, ഇവിടെ നിരവധി അത്ഭുതകരമായ രോഗശാന്തികള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. വിശുദ്ധന്റെ വലത് കരവും അതോസ് മലയില്‍ സൂക്ഷിച്ചിരിക്കുന്നു.

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്റെ പ്രസിദ്ധമായ 2 വാക്യങ്ങള്‍ ചുവടെ നല്കുന്നു.

** “മരിച്ചവരെ ഉയിര്‍പ്പിക്കുവാനുള്ള ശക്തി കര്‍ത്താവ് നിനക്ക് തരികയാണെങ്കില്‍, അവന്‍ അനുഭവിച്ച സഹനങ്ങളുടെ കുറച്ചും നിനക്ക് പ്രദാനം ചെയ്യും. അത്ഭുത പ്രവര്‍ത്തനങ്ങള്‍ വഴി നീ നിന്നെത്തന്നെ അവന്റെ കടക്കാരനാക്കുന്നു, അതുപോലെ സഹനങ്ങള്‍ വഴി അവന്‍ നിന്റെ കടക്കാരനും ആയേക്കാം. നിന്നെ സ്നേഹിക്കുന്ന ദൈവത്തിന് വേണ്ടി സഹനമനുഭവിക്കുവാന്‍ കഴിവുള്ളവനാകുക എന്നത് മാത്രമാണ് സഹനത്തിന്റെ പ്രതിഫലമെങ്കില്‍ പോലും, ഇതൊരു മഹത്തായ പ്രതിഫലവും, അര്‍ഹമായ വേതനവുമായിരിക്കില്ലേ? ദൈവത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും, ഞാന്‍ പറയുന്നത് മനസ്സിലാകും.

** “എപ്പോഴൊക്കെ നീ, യേശു വിശ്രമിക്കുന്ന അള്‍ത്താരയുടെ മുന്‍പിലായിരിക്കുമ്പോള്‍, മനുഷ്യരുടെ ഇടയിലാണ് എന്ന് ചിന്തിക്കേണ്ടതിന്റെ ആവശ്യമില്ല; ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും നാഥനായ ദൈവത്തോടുള്ള ബഹുമാനം കൊണ്ട് വിറക്കുന്ന മാലാഖമാരുടേയും, പ്രധാന മാലാഖമാരുടേയും ഒരു സൈന്യം തന്നെ നിന്റെ അരികിലുണ്ട്. അതിനാല്‍ നീ ദേവാലയത്തിലായിരിക്കുമ്പോള്‍, അവിടെ നിശബ്ദതയോടും, ഭയത്തോടും, ആദരവോടുകൂടിയും നില്‍ക്കണം.

വിശുദ്ധ സിപ്രിയൻ

വിശുദ്ധ സിപ്രിയൻ

മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ ഒരു ഗംഭീര വാചാല പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

A.D 246-ലാണ്‌ അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം ചെയ്തു.താമസിയാതെ, 248-ൽ വൈദികനായും നഗരത്തിന്റെ മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം ചുറുചുറുക്കുള്ള ഒരാത്മീയ ഇടയനും ആഴമായ ബോധ്യങ്ങളുള്ള എഴുത്തുകാരനുമായിരുന്നു. ആഫ്രിക്കയിലേയും ഇറ്റലിയിലേയും മതവിപരീത പ്രസ്ഥാനങ്ങളെ തടഞ്ഞ് സഭയുടെ ഐക്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

വിശ്വാസധ്വംസകരായ ക്രിസ്ത്യാനികളെ തിരിച്ചെടുക്കുന്നതിന്‌ സഹായകരമായ വിധത്തിൽ സഭയുടെ അച്ചടക്ക സംഹിത രൂപപ്പെടുത്തി എടുക്കുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടൂണ്ട്. ഡീഷ്യൻ പീഢനകാലത്ത് നാട് വിട്ട് ഒളിവിലിരുന്ന് കൊണ്ട് കത്തുകൾ മുഖേന സഭയെ നയിക്കുവാൻ ഇദ്ദേഹത്തിന്‌ കഴിഞ്ഞു. 258-ലെ വലേറിയൻ പീഢനത്തിൽ, ഇദ്ദേഹം വധിക്കപ്പെട്ടു. ആരാച്ചാർക്ക് 25 പവൻ കൊടുത്ത ശേഷം, സ്വന്തം ജനമദ്ധ്യേ വച്ചാണ്‌ ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. 

വിശുദ്ധ ജേറോം ഇദ്ദേഹത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്, "കേവലം ബാഹ്യ സ്പർശിയായി മാത്രമേ അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുവാൻ കഴിയുകയുള്ളു, കാരണം, സൂര്യനേക്കാൾ പ്രകാശപൂർണ്ണമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ". ഒരു ശ്രേഷ്ഠ സഭാ പിതാവായിട്ടാണ്‌ സുപ്രിയൻ സഭയില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രചനകളെല്ലാം സാർവത്രികമായി ബഹുമതിക്കപ്പെടുകയും സർവ്വസാധാരണമായി സഭാ ആസ്ഥാനങ്ങളിൽ വായിക്കപ്പെടുകയും ചെയ്യുന്നു. ‘On the Unity of the Church’, ‘On Apostates’, ‘A collection of Letters’, ‘The Lord's Prayer’, ‘On the Value of Patience’ എന്നിവയാണ്‌ അദ്ദേഹത്തിന്റെ സുപ്രധാന രചനകൾ.

Monday, September 12, 2016

വിശുദ്ധ. ഗൈ

വി. ഗൈ
 
 
 

(950-1012)

ബെല്‍ജിയം എന്ന രാജ്യത്ത് ദരിദ്രരില്‍ ദരിദ്രനായി ജനിച്ച ഗൈ എന്ന വിശുദ്ധന്റെ ഓര്‍മ ദിവസമാണിന്ന്. ദാരിദ്ര്യം ദൈവം തനിക്കു നല്‍കിയ വരമായി കണ്ട ഈ മനുഷ്യന്‍ പാവപ്പെട്ടവര്‍ക്കൊപ്പം അവരിലൊരാളായി തന്നെ ജീവിച്ചു മരിച്ചു. ഗൈയുടെ മാതാപിതാക്കള്‍ ഭൂമിയില്‍ ദരിദ്രരായിരുന്നുവെങ്കിലും ദൈവികതയില്‍ സമ്പന്നരായിരുന്നു. അവരുടെ ഭക്തിയും വിശ്വാസവുമാണ് ഗൈയുടെ ജീവിതത്തെ സ്വാധീനിച്ചത്. ബാലനായിരിക്കെ വഴിവക്കില്‍ കാണുന്ന ഭിക്ഷക്കാരെയും പാവപ്പെട്ടവരെയും അവന്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുമായിരുന്നു. തനിക്കു വീട്ടില്‍ അമ്മ മാറ്റിവച്ചിരിക്കുന്ന ഭക്ഷണം എടുത്ത് അവര്‍ക്ക് കൊടുക്കുമ്പോഴായിരുന്നു അവന്റെ വയറുനിറഞ്ഞിരുന്നത്. എപ്പോഴും ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കുവാന്‍ അവന്‍ ഇഷ്ടപ്പെട്ടു. ബാക്കിസമയം മുഴുവന്‍ കഠിനമായി അധ്വാനിച്ചു. വയലില്‍ പണിയെടുക്കുമ്പോള്‍ മാലാഖമാര്‍ അവന്റെ ജോലി എളുപ്പമാക്കി കൊടുത്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ, മാലാഖമാരുടെ സഹായത്താല്‍ ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കാന്‍ കൂടുതല്‍ സമയം ഗൈയ്ക്കു കിട്ടി. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഗൈ വീടുവിട്ടിറങ്ങി. പരിശുദ്ധകന്യാമറിയത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായ ലോര്‍ക്കെനില്‍ പോയി പ്രാര്‍ഥനയില്‍ മുഴുകി ജീവിച്ചു. എല്ലാ ദിവസവും മാതാവിന്റെ സമീപത്തിരുന്ന് പ്രാര്‍ഥിക്കുന്ന ഗൈയെ അവിടെയുള്ള പുരോഹിതന്‍മാര്‍ ശ്രദ്ധിച്ചു. ദേവാലയ ശുശ്രൂഷകള്‍ നടത്തുവാനും ദേവാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കാനുമുള്ള ചുമതല അവര്‍ ഗൈയ്ക്കു നല്‍കി. അങ്ങനെ ചെറിയൊരു വരുമാനവുമായി. എന്നാല്‍ ഈ തുച്ഛമായ വരുമാനവും ഗൈ ദരിദ്രരെ സഹായിക്കാനായി മാറ്റിവച്ചു. ഒരിക്കല്‍ ദേവാലയത്തിലെത്തിയ ഒരു വ്യാപാരി ഗൈയെ ശ്രദ്ധിച്ചു. തന്റെ കൂടെ കൂടിയാല്‍ വ്യാപാരത്തില്‍ ഒരു പങ്ക് കൊടുക്കാമെന്ന് വ്യാപാരി പറഞ്ഞതനുസരിച്ച് ഗൈ അയാള്‍ക്കൊപ്പം പോയി. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ കപ്പല്‍ തകരുകയും കച്ചവടം നഷ്ടമാകുകയും ചെയ്തു. തന്നെ ദൈവം ഒരു വ്യാപാരിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞ ഗൈ മാതാവിന്റെ ദേവാലയത്തിലേക്ക് മടങ്ങിപ്പോയി. ഗൈ ഒരിക്കലും ഒരു പുരോഹിതനായിരുന്നില്ല. പക്ഷേ, ഒരു പുരോഹിതനെക്കാള്‍ വിശുദ്ധനും ദൈവവുമായി അടുത്തവനുമായിരുന്നു അദ്ദേഹം. റോമിലേക്കും ജറുസലേമിലേക്കുമൊക്കെ തീര്‍ഥയാത്ര നടത്തിയ ഗൈ ക്ഷീണിതനും രോഗിയുമായി മാറി. വൈകാതെ ആശുപത്രിയില്‍ കിടന്ന് അദ്ദേഹം മരിച്ചു. ഗൈയുടെ മരണസമയത്ത് ഒരു പ്രകാശം ആ മുറിയിലാകെ വ്യാപിച്ചതായും ഒരു അശരീരി മുഴങ്ങിയതായും വിശ്വസിക്കപ്പെടുന്നു. ഗൈയുടെ മധ്യസ്ഥതയില്‍ നിരവധി പേര്‍ക്ക് സമൃദ്ധമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Saturday, September 3, 2016

'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ'

  • 'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ'
മദര്‍ തരേസ
1910 ആഗ. 27-ന് യുഗോസ്ലാവിയയിലെ സ്കോപ്യായ് പട്ടണത്തില്‍ ജനിച്ചു. ആദ്യനാമം ആഗ്നസ് ഗോണ്‍ ഹാബൊയാക്സു എന്നായിരുന്നു. പിതാവ് കെട്ടിടനിര്‍മാണ കോണ്‍ട്രാക്റ്ററായ നിക്കോളാസ് ബൊജായും മാതാവ് വെനീസുകാരിയായ ഡ്യാനാഫില്‍ ബെര്‍ണായ്യും ആണ്. ആഗ്നസ് എന്ന പദത്തിന് പരിശുദ്ധം എന്നാണര്‍ഥം. ആ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബാല്യം മുതല്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്ന ആഗ്നസില്‍നിന്നുമുണ്ടായിക്കൊണ്ടിരുന്നതും. ആദ്യകാല വിദ്യാഭ്യാസം സേക്രഡ് ഹാര്‍ട്ട് പള്ളിയിലായിരുന്നു. ആദ്യ ആത്മീയഗുരു ഫാദര്‍ സെലസ്റ്റ്വാന്‍ എക്സെം ആണ്. 1917-ല്‍ പിതാവിന്റെ മരണശേഷം കത്തോലിക്കാസഭയുടേതല്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാഭ്യാസം മാറ്റിയ ഇവര്‍ക്ക് സെര്‍ബോ-ക്രൊയേഷ്യന്‍ ഭാഷയിലായിരുന്നു പഠനം തുടങ്ങേണ്ടിയിരുന്നത്. ഇടവകപ്പള്ളിയിലും വീട്ടിലുമായി പഠനവും പരിശീലനവും നടത്തിയ മദര്‍ തന്റെ മാതാവിനെ പരിശുദ്ധയെന്ന് വിശേഷിപ്പിക്കുമായിരുന്നു. അമ്മയും മകളും തമ്മില്‍ അര്‍പ്പണബോധത്തോടെയുള്ള ബന്ധമായിരുന്നു നിലവിലുണ്ടായിരുന്നത്. അവശരെയും അശരണരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനും ആദ്യം പരിശീലിപ്പിച്ചത് അമ്മയായിരുന്നുവെന്ന് മദര്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
ആഗ്നസ് ദിവസത്തില്‍ കൂടുതല്‍ സമയവും തിരുഹൃദയ ദേവാലയത്തിലെ ഗ്രന്ഥാലയത്തില്‍ത്തന്നെ കഴിച്ചുകൂട്ടുക പതിവായി. 12 വയസ്സുള്ളപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം ആദ്യമായി ഉണ്ടായത്. സ്കൂളില്‍നിന്ന് മടങ്ങിയെത്തിയാലുടന്‍ ഇടവകയുടെ പരിപാടികളില്‍ മുഴുകുക നിത്യസംഭവമായി മാറി. 1925-ല്‍ ജാം ബ്രന്‍കോവിക് എന്ന വൈദികനുമായി പരിചയപ്പെടുകയും അദ്ദേഹം കന്യാമാതാവിന്റെ പേരില്‍ തുടങ്ങിയ 'സൊഡാലിറ്റി' എന്ന സംഘടനയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം കൊല്‍ക്കത്തയിലെ എന്‍വെല്ലി കോണ്‍വെന്റിലെ 'സൊഡാലിറ്റി'യിലും ആഗ്നസ് ചേര്‍ന്നു.
യുവത്വത്തിലെത്തിയ ആഗ്നസില്‍ സദ്ഗുണങ്ങളും പ്രവൃത്തികളില്‍ ചിട്ടയും വേഷവിധാനത്തില്‍ ലാളിത്യവും കാണപ്പെട്ടു. 18-വയസ്സായപ്പോള്‍ ഇവര്‍ 'ലൊറേറ്റോ സന്ന്യാസിനിസഭ'യില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് ലണ്ടനില്‍ പോയി കുറച്ചുകാലം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും 1931 മേയ് 24-ന് 'തെരേസ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1941 വരെ തെരേസ ലൊറേറ്റോ സഭയുടെ ഉന്നമനത്തിനായി അനവരതം പ്രയത്നിച്ചു. 1928 സെപ്. 26-ന് ആഗ്നസ് അമ്മയും സഹോദരിയുമൊന്നിച്ച് സാഗ്രിബിലേക്കു തിരിച്ചു. തുടര്‍ന്ന് അമ്മയോടും സഹോദരിയോടും യാത്ര പറഞ്ഞ് ആഗ്നസ് ലൊറേറ്റോ മഠത്തിലേക്കു പോയി.
1929-ൽ ഇന്ത്യയിലെത്തി. ഡാർജിലിങ്ങിൽ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തിൽ അർത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937മേയ് 14-നു സിസ്റ്റർ തെരേസ നിത്യവ്രതം സ്വീകരിച്ചു..
അദ്ധ്യാപികവൃത്തിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ ചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും 1946-ലെ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കി. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധർമ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു.1950 ഒക്ടോബർ 7-ന് കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അതോടെ തുടക്കമായി. മദർ തെരേസയുടെ തന്നെ വാക്കുകളിൽ വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആർക്കും വേണ്ടാതെ ആരാലും സ്നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ സമൂഹത്തിൽ കഴിയുന്ന എല്ലാവരെയും പരിചരിക്കുക എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൌത്യം.
  1952 ൽ അശരണർക്കായുള്ള ആദ്യത്തെ ഭവനം കൽക്കട്ടാ നഗരത്തിൽ തെരേസ ആരംഭിച്ചു. കാളീഘട്ടിലെ തകർന്നു കിടന്നിരുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് പാവങ്ങൾക്കും, അശരണർക്കുംവേണ്ടിയുള്ള ആദ്യത്തെ ശരണാലയമായി തുറക്കപ്പെട്ടത്. ഈ ആശ്രമം നിർമ്മലഹൃദയ എന്ന് നാമകരണം ചെയ്യപ്പെട്ടു. തെരുവിൽ കിടന്ന് മൃഗതുല്യരായി മരണമടയാൻ വിധിക്കപ്പെട്ട ആളുകളെ തെരേസ നിർമ്മലഹൃദയത്തിലേക്കു കൊണ്ടു വന്നു ശുശ്രൂഷിച്ചു. മരണാസന്നരായവർക്ക് മതത്തിന്റെ വേലിക്കെട്ടുകൾ നോക്കാതെ പരിചരണം ലഭിച്ചു. നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കാത്ത രോഗികൾക്കു വേണ്ടി നിർമ്മൽ ഹൃദയത്തിന്റെ വാതിൽ എപ്പോഴും തുറന്നു കിടന്നിരുന്നു. ആശുപത്രിയിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗികളെ കൊണ്ട് ആംബുലൻസുകൾ നിർമ്മൽ ഹൃദയിലേക്ക് തുടർച്ചയായി എത്തിക്കൊണ്ടിരുന്നു. തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികൾ മിഷണറീസ് ഓഫ് ചാരിറ്റിക്ക് നേരിടേണ്ടി വന്നു. കുറേയെറെ ആളുകൾ ഈ സംഘടനക്കെതിരേ രംഗത്തു വന്നു. ഇവർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഓഫീസുകൾ ഉപരോധിക്കുകയും അവക്കുനേരെ കല്ലെറിയുകയും ചെയ്തു. മറ്റൊരിക്കൽ ഒരാൾ മദർ തെരേസയെ വധിക്കുമെന്നുപോലും ഭീഷണിപ്പെടുത്തി. നിങ്ങൾ എന്നെ കൊല്ലുകയാണെങ്കിൽ ഞാൻ എത്രയും പെട്ടെന്ന് ക്രിസ്തുവിന്റെ അടുത്തേക്കു ചെല്ലും എന്ന മറുപടി കേട്ട് ഭീഷണിയുമായി വന്നയാൾ പിന്തിരിയുകയായിരുന്നു. മനുഷ്യസേവനത്തിന്റെ പേരിൽ മദർ തെരേസ മതംമാറ്റൽ ആണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു സംഘർഷങ്ങൾ മുഴുവൻ
അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്ന ഈ മഹിളാരത്നത്തിന് ലഭിച്ച പുരസ്കാരങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. 1962 ജനു. 26-ലെ റിപ്പബ്ലിക് ദിനത്തില്‍ 'പദ്മശ്രീ' പദവി നല്കി മദറിനെ ഭാരതം ആദരിച്ചു. തുടര്‍ന്ന് രമണ്‍ മഗ്സാസെ അവാര്‍ഡും 1972 ന. 15-ന് അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്റു അവാര്‍ഡും നല്കുകയുണ്ടായി.
1979 ഡി.-ല്‍ ഓസ്ളോയില്‍വച്ച് മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍സമ്മാനം നല്കപ്പെട്ടു. ഈ പുരസ്കാരം നല്കുന്നതിനു മുമ്പ് ഇവരുടെ സേവനങ്ങളെക്കുറിച്ചുള്ള ഖ്യാതി ലോകമെങ്ങും വ്യാപിച്ചിരുന്നു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' മദറിന് ലഭിക്കുകയുണ്ടായി. 1992 ന. 3-ന് 'ഭാരത് ശിരോമണി' അവാര്‍ഡും മദര്‍ രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. കേംബ്രിജ്, സാന്റായാഗോ, ഹാര്‍വാഡ് തുടങ്ങിയ സര്‍വകലാശാലകള്‍, രവീന്ദ്രനാഥടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ മദര്‍ തെരേസയെ 'വുമണ്‍ ഒഫ് ദി ഇയര്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വീഡനിലേയും ഭാരതത്തിലേയും തപാല്‍ വകുപ്പ് മദറിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പുകളിറക്കി ബഹുമാനിച്ചു. കൂടാതെ പോപ് ജോണ്‍ തതകകക പുരസ്കാരം, ജോസഫ് കെന്നഡി ജൂനിയര്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് എന്നീ ബഹുമതികളും മദറിനെ തേടിയെത്തിവയാണ്. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്കി മദറിനെ ആദരിക്കുകയുണ്ടായി. 1997 സെപ്. 5-ന് മദര്‍ തെരേസ അന്തരിച്ചു. മറ്റുള്ളവരുടെ വേദനയകറ്റുവാന്‍ ജീവിത വ്രതമെടുത്ത മദറിനെ 2003 ഒ. 19-ന് 'വാഴ്ത്തപ്പെട്ടവള്‍' ആയി പ്രഖ്യാപിച്ചു

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധ എന്നറിയപ്പെട്ട മദര്‍ തെരേസയെ കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിച്ചതും അതിവേഗത്തിലാണ്. മരിച്ച് അഞ്ചുവര്‍ഷത്തിനുശേഷംമാത്രമേ വിശുദ്ധരാക്കുന്നതിനുള്ള നാമകരണപ്രക്രിയ തുടങ്ങാന്‍ പാടുള്ളൂവെന്നാണ് സഭയിലെ കീഴ്വഴക്കം. എന്നാല്‍, മദര്‍ തെരേസയുടെ കാര്യത്തില്‍ ഈ നിയമത്തില്‍ ഇളവുവരുത്തി. അവര്‍ മരിച്ച് ഒരുവര്‍ഷം തികഞ്ഞതിനുപിന്നാലെത്തന്നെ നടപടികള്‍ തുടങ്ങി. പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനാക്കാനും ഈ ചട്ടത്തില്‍ ഇളവുനല്‍കി.
വീരോചിതമായ സുകൃതജീവിതം നയിച്ച് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്ക് പാത്രമായവരെയാണ് കത്തോലിക്ക സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്.കൃത്യവും കര്‍ക്കശവുമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് വിശുദ്ധപദവി നല്‍കുന്നത്. അങ്ങനെ 2016 സെപ്തംബര് 4 ഞായറായഴ്ച രാവിലെ 10.30-ഓടെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണി) യാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ചടങ്ങ് തുടങ്ങിയത്. ദിവ്യ ബലിമധ്യേയായിരുന്നു പ്രഖ്യാപനം.  ചടങ്ങ് തുടങ്ങിയപ്പോള്‍ നാമകരണ നടപടികളുടെ ചുമതലയുള്ള കര്‍ദിനാള്‍ ആഞ്ചലോ അമാതോയും പോസ്തുലത്തോറും വിശുദ്ധരുടെ പുസ്തകത്തില്‍ മദര്‍ തെരേസയുടെ പേര് ചേര്‍ക്കട്ടേയെന്ന് പാപ്പയോട് ചോദിച്ചു.  തുടര്‍ന്ന് മദറിന്റെ ജീവചരിത്രത്തിന്റെ ലഘുവിവരണം വായിച്ച ശേഷം വിശുദ്ധര്‍ക്കായുള്ള പ്രാര്‍ഥനയും ചൊല്ലി. ഇതേത്തുടര്‍ന്നാണ് മദറിനെ വിശുദ്ധയാക്കുന്ന സന്ദേശം മാര്‍പാപ്പ ലത്തീനില്‍ വായിച്ചത്. പിന്നീട് മാര്‍പാപ്പ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആശീര്‍വാദം നല്‍കി. പ്രഖ്യാപനത്തിന് കര്‍ദിനാള്‍ അമാതോയും പോസ്തുലത്തോറും മാര്‍പാപ്പയോട് നന്ദി പറഞ്ഞു. വിശുദ്ധയാക്കിയതിന്റെ ഔദ്യോഗികരേഖ പാപ്പ അംഗീകരിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

Friday, September 2, 2016

വിശുദ്ധ റെയ്മണ്ട് നൊന്നാറ്റൂസ്

വിശുദ്ധ റെയ്മണ്ട് നൊന്നാറ്റൂസ്
saint raymond nonnatus

ലാന്‍ഗ്യൂഡോക്ക് സ്വദേശിയായിരുന്ന വിശുദ്ധ പീറ്റര്‍ നൊളാസ്കോ, പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മൂറുകളുടെ തടവില്‍ കഴിയുന്ന ക്രിസ്തീയ തടവ് പുള്ളികളുടെ മോചനത്തിനായി മേഴ്സിഡാരിയന്‍സ് എന്ന് പേരായ ഒരു ആത്മീയ സഭ സ്ഥാപിച്ചു. തന്റെ സഭയിലേക്ക് അദ്ദേഹം ക്ഷണിച്ചവരില്‍ റെയ്മണ്ട് എന്ന് പേരായ ഒരു വ്യക്തിയും ഉണ്ടായിരുന്നു. റെയ്മണ്ട് ജനിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടതിനാല്‍ ശസ്ത്രക്രിയായിലൂടെ വയറ് കീറിയാണ് കുട്ടിയെ പുറത്തെടുത്തത്. അതിനാലാണ് അദ്ദേഹത്തിന് നൊന്നാറ്റൂസ് എന്ന ഇരട്ടപ്പേര് ലഭിച്ചത്. തടവ് പുള്ളികളുടെ മോചകന്‍ എന്ന നിലയില്‍ നിന്നും വിശുദ്ധ പീറ്റര്‍ നൊളാസ്കോ വിരമിച്ചപ്പോള്‍ റെയ്മണ്ട് നൊന്നാറ്റൂസ് ആയിരുന്നു അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തീര്‍ന്നത്. പിന്നീട് റെയ്മണ്ട് അള്‍ജിയേഴ്സിലേക്ക് പോവുകയും, നിരവധി ക്രിസ്ത്യാനികളുടെ മോചനം സാധ്യമാക്കുകയും ചെയ്തു. 

എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം കൊണ്ടു പോയ ധനമെല്ലാം തീര്‍ന്നു. അദ്ദേഹത്തിന് സ്വയം രക്ഷപ്പെടാമായിരുന്നുവെങ്കിലും, നിരവധി പേരെ അടിമകളായി അവിടെ ഉപേക്ഷിക്കേണ്ടതായി വരുമെന്നതിനാല്‍ വിശുദ്ധന്‍ അവരുടെ മോചനത്തിന് തന്നെത്തന്നെ മൂറുകള്‍ക്ക് സമര്‍പ്പിച്ചു. ക്രൂരന്‍മാരായ മൂറുകളുടെ തടവറയില്‍ റെയ്മണ്ടിന്റെ ജീവന്‍ അപകടത്തിലായിരുന്നു. തങ്ങളില്‍ ചിലരെ വിശുദ്ധന്‍ മതപരിവര്‍ത്തനം ചെയ്തു എന്ന് ആരോപിച്ചു അള്‍ജിയേഴ്സിലെ മൂറുകള്‍ വിശുദ്ധനെതിരെ കോപാകുലരായി. 
തുടര്‍ന്ന്‍ അവിടത്തെ ഗവര്‍ണര്‍ വിശുദ്ധനെ ഒരു സ്തംഭത്തില്‍ ബന്ധിച്ച് കൊലപ്പെടുത്തുവാന്‍ നിശ്ചയിച്ചുവെങ്കിലും റെയ്മണ്ട് നൊന്നാറ്റൂസിനെപോലെയുള്ള ഒരു ക്രിസ്ത്യാനിക്ക് മാത്രം വളരെ വലിയ മോചനദ്രവ്യം ലഭിക്കും എന്ന വസ്തുത മനസ്സിലാക്കിയതിനാല്‍ വിശുദ്ധന്റെ ജീവന്‍ രക്ഷപ്പെട്ടു. എങ്കിലും, വിശുദ്ധനില്‍ നിന്നും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ ആഗ്രഹമുള്ളവരെ നിരുത്സാഹപ്പെടുത്തുക എന്ന ഭാഗികമായ ലക്ഷ്യത്തോടു കൂടി തെരുവുകളില്‍ വെച്ച് പരസ്യമായി റെയ്മണ്ടിനെ ചമ്മട്ടികൊണ്ടടിക്കുകയുണ്ടായി. 

എട്ട് മാസങ്ങളോളം നീണ്ട പീഡനങ്ങള്‍ക്ക് ശേഷം, പീറ്റര്‍ നൊളാസ്കോ തന്നെ വിശുദ്ധന്റെ മോചന ദ്രവ്യവുമായി എത്തിച്ചേര്‍ന്നു. അപ്പോഴും കൂടുതല്‍ പുരുഷന്‍മാരേയും, സ്ത്രീകളേയും ക്രിസ്തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുവാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ അവിടെ തന്നെ തുടരുവാന്‍ തന്നെയായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ വിശുദ്ധ പീറ്റര്‍ നൊളാസ്കോ അത് അനുവദിച്ചില്ല. വിശുദ്ധന്‍ തിരിച്ചു വന്നതിനു ശേഷം ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ വിശുദ്ധനെ കര്‍ദ്ദിനാളായി അഭിഷേകം ചെയ്തു. റെയ്മണ്ട് നൊന്നാറ്റൂസിനെ റോമില്‍ കൊണ്ടുവരുവാന്‍ പാപ്പാ താല്‍പ്പര്യപ്പെട്ടുവെങ്കിലും അവിടേക്കുള്ള യാത്രയില്‍ 1240-ല്‍ ബാഴ്സിലോണക്ക് സമീപമുള്ള കാര്‍ദോണ വരെ എത്തുവാനേ വിശുദ്ധ റെയ്മണ്ടിന് സാധിച്ചുള്ളു. അവിടെ വെച്ച് തന്റെ 36-മത്തെ വയസ്സില്‍ വിശുദ്ധന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി.

വിശുദ്ധ ബര്‍ത്തലോമിയോ

വിശുദ്ധ ബര്‍ത്തലോമിയോ
Bartholomew

വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. കാപട്യമില്ലാത്ത ഒരാളായിരുന്നു വിശുദ്ധ ബര്‍ത്തലോമിയോ. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു. 

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ അറിയപ്പെടുന്നത്. ഗലീലിയിലെ കാനാ സ്വദേശിയായ വിശുദ്ധ ബര്‍ത്തലോമിയോ യേശു തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവുമായിട്ടുള്ള വിശുദ്ധന്റെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ യേശു വിശുദ്ധനെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്: “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍”. യേശുവിന്റെ ഉത്ഥാനത്തിന് ശേഷം ഗലീലി സമുദ്രത്തില്‍ വെച്ച് ഉയര്‍ക്കപ്പെട്ട രക്ഷകന്റെ പ്രത്യക്ഷപ്പെടലിന് സാക്ഷ്യം വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില അപ്പസ്തോലന്‍മാരില്‍ ഒരാളാണ് വിശുദ്ധ ബര്‍ത്തലോമിയോ (യോഹന്നാന്‍ 21:2). യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തേ തുടര്‍ന്ന്‍ വിശുദ്ധ ബര്‍ത്തലോമിയോ അര്‍മേനിയായില്‍ സുവിശേഷം പ്രഘോഷിക്കുകയും, അവിടെ വെച്ച് രക്തസാക്ഷിത്വം വരിച്ചതായും പറയപ്പെടുന്നു. 
ജീവനോട് കൂടി തന്നെ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും തൊലി ഉരിയുകയായിരുന്നുവെന്ന്‍ പറയുന്നു. അര്‍മേനിയക്കാര്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അപ്പസ്തോലന്‍ എന്ന നിലക്ക് വിശുദ്ധനെ ആദരിച്ചു വരുന്നു. വിശുദ്ധന്റെ തിരുശേഷിപ്പുകളെക്കുറിച്ച് രക്തസാക്ഷിത്വ പട്ടികയില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: “അവന്റെ ദിവ്യമായ ഭൗതീക ശരീരം ആദ്യം ലിപാരി ദ്വീപിലേക്കും (വടക്കന്‍ സിസിലി), അതിനു ശേഷം ബെനെവെന്റോയിലേക്കും കൊണ്ട് വന്നു. അവിടെ നിന്നും റോമിലെ ടിബേര്‍ നദിയിലെ ഒരു ദ്വീപില്‍ കൊണ്ട് വരികയും അവിടെ വിശ്വാസികള്‍ വളരെ ആദരപൂര്‍വ്വം അതിനെ ആദരിക്കുകയും ഭക്തിപൂര്‍വ്വം വണങ്ങുകയും ചെയ്തു വരുന്നു.” 
അര്‍മേനിയന്‍ സഭക്ക് ഇപ്രകാരമൊരു ദേശീയ പുരാവൃത്തമുണ്ട്: വിശുദ്ധ യൂദാ തദേവൂസും, വിശുദ്ധ ബര്‍ത്തലോമിയോയും ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവിടെ വരികയും ‘ആഹൂറ മസ്ദ എന്ന ദേവനെ ആരാധിച്ചിരുന്നവര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ആ പുതിയ മതം ആ ദേശം മുഴുവന്‍ പ്രചരിക്കുകയും, പിന്നീട് A.D 302-ല്‍ ഉജ്ജ്വല സുവിശേഷകനായിരുന്ന വിശുദ്ധ ഗ്രിഗറി അര്‍മേനിയായിലെ രാജാവായിരുന്ന മഹാനായ ഡെര്‍ട്ടാഡിനേയും, അദ്ദേഹത്തിനെ നിരവധി അനുയായികളേയും ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. ഒരു പക്ഷേ തന്റെ രാജ്യത്തിനു വേണ്ടി ക്രിസ്തുമതം സ്വീകരിക്കുന്ന ആദ്യ ഭരണാധികാരി ഡെര്‍ട്ടാഡായതിനാല്‍ അര്‍മേനിയക്കാര്‍ തങ്ങളാണ് ആദ്യത്തെ ക്രിസ്തീയ രാജ്യം എന്ന് അവകാശപ്പെടുന്നു.
 

വിശുദ്ധ ഗില്‍സ്

വിശുദ്ധ ഗില്‍സ്

ഗ്രീസ്സിന്റെ തലസ്ഥാനമായ എഥൻസിലെ ഒരു കുലീന കുടുംബത്തിലാണ്‌ വിശുദ്ധ ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി. റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു സന്യാസിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന്‌ പാൽ കൊടുത്തിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. 

ഒരു ദിവസം രാജാവിന്റെ വേട്ടക്കാരാൽ ഓടിക്കപ്പെട്ട മാൻപേട ഗുഹാകവാട പ്രദേശത്തേക്ക് പോകുന്നത് പിന്തുടർന്ന അവർ ഗില്‍സിനേയും അദ്ദേഹത്തിന്റെ രഹസ്യ ധ്യാന സ്ഥാനവും കണ്ടെത്തി. അവർ ആ പെൺ മാനിനു നേരെ അമ്പെയ്തെങ്കിലും അത് കൊണ്ടത് ഗിൽസിന്റെ കാൽതുടയിലായിരുന്നു. ഇതേ തുടര്‍ന്നു ജീവിതകാലം മുഴുവനും മുടന്തനായി അദ്ദേഹത്തിന് കഴിയേണ്ടി വന്നു. പിന്നീട്, തിയോഡോറിക്ക് രാജാവിന്റെ ആവശ്യപ്രകാരം, അദ്ദേഹം ഒരാശ്രമം പണിയുകയും, അതിന്റെ ആദ്യത്തെ മഠാധിപതിയാകുകയും ചെയ്തു. ഈ ആശ്രമം വിശുദ്ധ ഗില്‍സ് ഡു ഗാര്‍ഡ് എന്ന പേരില്‍ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. എട്ട് വർഷത്തിനു ശേഷം 712-ൽ വിശുദ്ധ ഗിൽസ് നിര്യാതനായി. 

ഈ വിശുദ്ധന്റെ ഒരു പ്രതിമയോ, ചിത്രമോ ചേർത്തു വച്ച് കൊണ്ട് കിടന്നുറങ്ങിയാൽ സന്താനഭാഗ്യമില്ലാത്ത സ്ത്രീകൾ ഗർഭിണികളാകുമെന്ന വിശ്വാസത്താൽ അങ്ങനെ ആചരിക്കുന്നവർ ഫ്രാൻസിലെ നോർമണ്ടിയിലുണ്ട്. മുടന്തുള്ളവരുടെ സൗകര്യത്തിനായി, വിശുദ്ധ ഗില്‍സിന്റെ നാമധേയത്തിൽ ധാരാളം പള്ളികൾ ഇംഗ്ലണ്ടിൽ പണി തീർക്കപ്പെടുകയുണ്ടായി. ദരിദ്രരുടെ രക്ഷാധികാരിയായിട്ടാണ്‌ വിശുദ്ധ ഗില്‍സ് കരുതപ്പെട്ടിരിന്നത്. അദ്ദേഹത്തിന്റെ നാമത്തിൽ നിരാലംബർക്ക് ദാനധർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു. 

ഇതിന്‌ തെളിവായി ഒരാചാരം നിലവിലുണ്ടായിരുന്നു. വധശിക്ഷക്ക് കൊണ്ടുപോയിരുന്ന കുറ്റവാളികളെ വിശുദ്ധ ഗില്‍സ് ആശുപത്രി കവാടത്തിൽ നിറുത്തി, അവർക്ക് “St.Giles' Bowl"എന്ന് വിളിച്ചിരുന്ന ഒരു ‘പാത്രം വീഞ്ഞ്’ ദാനമായി നല്കപ്പെട്ടിരുന്നു. "പരിശുദ്ധ സഹായകർ" എന്ന 14 പേരുടെ ലിസ്റ്റിൽ വിശുദ്ധ ഗില്‍സും ഉൾപ്പെട്ടിട്ടുണ്ട്. ഈ 14 പേർക്കും ഒന്നിച്ചാണ്‌ പ്രാർത്ഥനാപേക്ഷ സമർപ്പിക്കുന്നത്; കാരണം, പരീക്ഷകളിലും കഷ്ടതയിലും സഹായിക്കാനുള്ള ശക്തി പ്രാപിച്ചവരാണിവർ. ഓരോ വിശുദ്ധനും പ്രത്യേകം തിരുനാളും ഓർമ്മദിനവും ഉണ്ട്. 

ആഗസ്റ്റ് 8 നാണ്‌ ഇവരെ ഒന്നിച്ചോർമ്മിക്കുന്ന ദിവസം. എന്നാൽ 1969-ലെ റോമൻ കലണ്ടർ പരിഷ്കരണ പ്രകാരം ഈ കൂട്ടായ ദിനാചരണം റദ്ദു ചെയ്യപ്പെട്ടു. ഭിക്ഷാടകർ, മുലയൂട്ടുന്നവർ, സന്യാസികള്‍, ശാരീരിക ക്ഷമതയില്ലാത്തവർ, കൊല്ലപ്പണിക്കാർ, മുടന്തന്മാർ, കുഷ്ഠ രോഗികൾ, സന്താനശേഷിയില്ലാത്തവർ, ലൈംഗിക ശേഷി ഇല്ലാത്തവർ- എന്നിവർക്ക് ഈ വിശുദ്ധന്റെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കാം

Monday, August 29, 2016

വിശുദ്ധ പാദ്രെ പിയോ

വിശുദ്ധ പാദ്രെ പിയോ

saint padre pio
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധന്‍മാരില്‍ പ്രധാനിയാണ് പഞ്ചക്ഷതവാനായ പാദ്രെ പിയോ. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ പാദ്രെ പിയോയ്ക്കും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിലൂടെ ദൈവം അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ദക്ഷിണ ഇറ്റലിയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് പാദ്രെ ജനിച്ചത്. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് സ്വയം സമർപ്പിച്ചു കഴിഞ്ഞിരുന്നു.തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡന൦ സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി വരേ കിടന്നിരുന്നു.ബാലനായ പാദ്രെ ദൈവത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും പ്രാര്‍ഥിക്കുവാനും ദേവാലകര്‍മങ്ങളില്‍ പങ്കെടുക്കാനും താത്പര്യം കാട്ടിയ പാദ്രെ ആടുകളെ മേയ്ക്കാനായി ദൂരസ്ഥലങ്ങളിലേക്ക് പോകുമായിരുന്നു.അവിടെ ഏകനായി ആടുകള്‍ക്കൊപ്പം നടക്കുന്ന സമയം മുഴുവന്‍ അദ്ദേഹം പ്രാര്‍ഥനയ്ക്കായി നീക്കിവച്ചു. ഒരു പുരോഹിതനാകാന്‍ പാദ്രെ അതിയായി ആഗ്രഹിച്ചിരുന്നു.മൊർക്കോണയിലെ കപ്പൂച്ചിയൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിയൻ ഓർഡറിൽ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു.1918  സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള പ്രാർത്ഥനയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങളിൽ ക്ര്യൂശിതനായ കർത്താവിന്റെ ശരീരത്തിലുണ്ടായതിന് സമമായ മുറിവുകളുണ്ടായി(Stigmata). ഈ വാർത്ത നാടാകെ പ്രചരിച്ചതോടെ നാനാ ദിക്കുകളിൽ നിന്നും അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനനുമായീ ജനപ്രവാഹമുണ്ടായി.തീർത്ഥാടനത്തിന് വന്നവരുടെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ അദ്ദേഹത്തിന് വെളിപ്പെട്ടു. പല സ്ഥലങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുക, ജലത്തിന് മീതെ നടക്കുക, രോഗശാന്തി നൽകുക എന്നിങ്ങനെ പല വിധ അത്ഭുത കഥകൾ പീയോ അച്ചനെ പറ്റി പ്രചരിച്ചു.
പത്തൊന്‍പതാം വയസില്‍ പാദ്രെ പിയോ കപ്പുച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പാദ്രെയെ നിരവധി രോഗങ്ങള്‍ ശല്യപ്പെടുത്തിയിരുന്നു. കഠിനമായ ചുമയും ശ്വാസകോശരോഗങ്ങളും വൈദികവിദ്യാര്‍ഥിയായിരിക്കുമ്പോഴും പാദ്രെയെ ബാധിച്ചിരുന്നു. എന്നാല്‍, രോഗത്തിന്റെ പേരില്‍ വൈദികനാകുന്ന മോഹം ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. 22ാം വയസ്സില്‍ പാദ്രെ പൗരോഹിത്യം സ്വീകരിച്ചു. പുരോഹിതനായി എട്ടാം വര്‍ഷം, അതായത് 1918 സെപ്തംബര്‍ 20നാണ് പാദ്രെ പിയോയുടെ ജീവിതത്തില്‍ ദൈവത്തിന്റെ അത്ഭുതം സംഭവിക്കുന്നത്. കുരിശിന്റെ ചുവട്ടില്‍ നിന്നു മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന പാദ്രെ പിയോയുടെ ശരീരത്തില്‍ യേശുവിന്റേതുപോലെ അഞ്ചു തിരുമുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ സംഭവം വളരെ വേഗം പ്രചരിക്കപ്പെട്ടു. അദ്ദേഹത്തെ കാണുവാനും അനുഗ്രഹം നേടുവാനും ദൂരെസ്ഥലങ്ങളില്‍ നിന്നുവരെ ആളെത്തുമായിരുന്നു. അദ്ദേഹം അര്‍പ്പിക്കുന്ന വി.കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ വിശ്വാസികള്‍ പ്രവഹിച്ചു.
1956-ൽ അദ്ദേഹം House for the Relief of Suffering എന്ന ആശുപത്രി സ്ഥാപിച്ചു.വർഷത്തിൽ 60000 പേർ അവിടെ രോഗശാന്തി നേടുന്നുണ്ട്
1920-ൽ അദ്ദേഹം സ്ഥാപിച്ച പ്രാർത്ഥനാ സംഘത്തിൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 400,000 അംഗങ്ങളുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.House for Relief of Suffering, എന്ന ആശുപത്രിയിലെ ഒരു ഡോക്ടറുടെ 7 വയസ്സുള്ള  മകന്റ അത്ഭുതകരമായ രോഗശാന്തി പീയോ അച്ചന്റെ വിശുദ്ധനാമീകരണത്തിൽ കണക്കാക്കപ്പെട്ട ഒരു സംഭവമാണ്. 2000 ജൂൺ 20-ാം തീയതി മാത്തിയോ എന്ന ഈ ബാലനെ മെനെജെറ്റീസ് ബാധിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ICU-വിൽ പ്രവേശിപ്പിച്ച ബാലന്റെ എല്ലാ അവയവങ്ങളും തകരാറിലായതായി കണ്ടെത്തി.ഡോക്ടർമാർ കൈയൊഴിഞ്ഞ ബാലന്റെ ശരീരത്തിൽ ജീവന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി. പക്ഷേ അന്നു രാത്രി മാത്തിയോയുടെ അമ്മ കപ്പൂച്ചായൻ സന്യാസ ആശ്രമത്തിൽ ഏതാനും സന്യാസികളോടൊത്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടിയുടെ സ്ഥിതി ഭേദമായി തുടങ്ങി. ദീർഘമായ അബോധാവസ്ഥയിൽ നിന്നും എഴുന്നേറ്റ കുട്ടി, തന്റെയടുത്ത് വെളുത്ത താടിയും തവിട്ടു നിറത്തിലുള്ള ഉടുപ്പും ധരിച്ച ഒരാൾ  വന്നെന്നും നിന്റെ രോഗം ഉടനെ ഭേദമാകുമെന്ന്  തന്നോട് പറഞ്ഞുവെന്നും  അറിയിച്ചു.
2001 ഡിസംബർ 20-ാം തീയതി വിശുദ്ധ പ്രഖ്യാപനത്തിനു വേണ്ട സംഭവങ്ങൾ പഠിക്കുന്ന Congregation-നും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇത് അത്ഭുതമാണെന്ന് അംഗീകരിച്ചു.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ജന്മനാടുകളില്‍ മടങ്ങിയെത്തിയ അമേരിക്കന്‍ സൈനികര്‍ പാദ്രെ പിയോയുടെ അദ്ഭുതകഥ അവിടയെല്ലാം പ്രചരിപ്പിച്ചതോടെ വിദേശത്തുനിന്നു വരെ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു വിശുദ്ധനായി പാദ്രയെ വിശ്വാസികള്‍ കണക്കാക്കിയിരുന്നു. പാദ്രെ പിയോ കുമ്പസാരിപ്പിക്കുന്നത് ചിലപ്പോള്‍ ഒരു മണിക്കൂറോളം നീണ്ടുപോകുമായിരുന്നു. എന്നാല്‍, അതോടെ ആ മനുഷ്യന്‍ പൂര്‍ണമായി ദൈവത്തിലേക്ക് തിരികെയെത്തിയിട്ടുണ്ടാവും. മറ്റുള്ളവരുടെ മനസ് വായിക്കാനുള്ള കഴിവ് മൂലം പാപം അങ്ങോട്ട് ഓര്‍മ്മിപ്പിച്ചായിരുന്നു. അദ്ദേഹത്തിന്റെ കുമ്പസാരിപ്പിക്കല്‍, പാദ്രെയുടെ സ്പര്‍ശനത്തിലൂടെ രോഗങ്ങള്‍ സുഖപ്പെടുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പാദ്രെ പിയോ സ്ഥാപിച്ച ആശുപത്രികളും പ്രാര്‍ഥനാഗ്രൂപ്പുകളും ഏറെ പ്രസിദ്ധി നേടി. 1968 ല്‍ പാദ്രെ പിയോ മരിച്ചു. 2002 ജൂണ്‍ 16ന് ജോണ്‍ പോള്‍ രണ്ടാമാന്‍ മാര്‍പാപ്പ പാദ്രെയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വി. അഗസ്റ്റിന്‍ ( 354-430)

വി. അഗസ്റ്റിന്‍ ( 354-430)

saint augustine

അമ്മയായ മോനിക്കയെ പോലെ, അല്ലെങ്കില്‍ അമ്മയെക്കാള്‍ വലിയ വിശുദ്ധനാണ് അഗസ്റ്റിന്‍. പാപങ്ങളില്‍ മുഴുകി ജീവിച്ച ഒരു മനുഷ്യന്‍. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം അങ്ങനെ തിന്മകള്‍ക്കു നടുവില്‍ നിന്ന് വിശുദ്ധിയിലേക്ക് അഗസ്റ്റിനെ കൈപിടിച്ചു കയറ്റിയത് അമ്മയായ മോനിക്ക തന്നെയായിരുന്നു. (ഓഗസ്റ്റ് 27 ലെ വിശുദ്ധ) മാണിക്കേയ മതം ആഫ്രിക്കയില്‍ ഏറെ പ്രാചാരം നേടി സമയമായിരുന്നു അത്. ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ കൂടാതെ പേര്‍ഷ്യ, ഇറാക്ക്, അറേബ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഈ മതം പ്രചരിച്ചിരുന്നുവെന്ന് പിന്നീട് തെളിവുകള്‍ കിട്ടി. അഗസ്റ്റിന്‍ തന്റെ വിദ്യാഭ്യാസകാലത്ത് ഈ മതത്തില്‍ ആകൃഷ്ടനായി അതിന്റെ പ്രചാരകനായി കഴിഞ്ഞു. ഏതാണ്ട് ഒന്‍പതു വര്‍ഷം. മോനിക്കയുടെ പ്രാര്‍ഥനകള്‍ക്കോ അവളുടെ കണ്ണീരിനോ അവന്‍ വിലകൊടുത്തില്ല. വിവാഹം കഴിക്കാതെ തന്നെ അവന്‍ ഒരു സ്ത്രീയെ തന്റെ വെപ്പാട്ടിയാക്കി. പതിനഞ്ചാം വയസു മുതല്‍ 30-ാം വയസുവരെ ആ സ്ത്രീക്കൊപ്പമാണ് അഗസ്റ്റിന്‍ ജീവിച്ചത്. അവരില്‍ നിന്ന് അഗസ്റ്റിന് ഒരു മകനുമുണ്ടായി. മാണിക്കേയ മതത്തിന്റെ പിടിയില്‍ നിന്ന് മകനെ രക്ഷിക്കുവാനായിരുന്നു മോനിക്കയുടെ പ്രാര്‍ഥ നകളത്രയും. മാണിക്കേയ മതത്തിന്റെ പൊള്ളത്തരങ്ങള്‍ അഗസ്റ്റിന്‍ തിരിച്ചറിയുന്നത് തന്റെ 33-ാം വയസിലാണ്. വിശുദ്ധനായിരുന്ന ആംബ്രോസിന്റെ പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ആ മതം സത്യമ ല്ലെന്ന് അഗസ്റ്റിന്‍ തിരിച്ചറിഞ്ഞു. എന്നാല്‍, അപ്പോഴും യേശുവിനെ അവന്‍ സ്വീകരിച്ചിരുന്നില്ല. മോനിക്ക പ്രാര്‍ഥനകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ക്രൈസ്തവ മതം സ്വീകരിക്കുന്നതു സംബന്ധിച്ച് ഒരു ആശയക്കുഴപ്പം അവനെ അലട്ടിയിരുന്നു. തീരുമാനമെടുക്കാനാവാതെ ഏറെ നാള്‍ അങ്ങനെ കഴിഞ്ഞു. ഒരു ദിവസം ഉദ്യാനത്തില്‍ ഏകനായി ഇരിക്കവേ, അഗസ്റ്റിന് ഒരു ഉള്‍വിളിയുണ്ടായി. ‘എന്തിനാണ് ഇങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. എത്രനാളാണ് ഇങ്ങനെ നാളെ..നാളെ… എന്നു പറഞ്ഞു കഴിയുക. എന്തുകൊണ്ട് ഇപ്പോള്‍ തന്നെ അതായിക്കൂടാ?” പൗലോസിന്റെ ലേഖനങ്ങളുടെ ഒരു ഭാഗം അപ്പോള്‍ എവിടെനിന്നോ അവനു കിട്ടി. അത് എടുത്തു വായിക്കുക എന്നൊരു ശബ്ദവും അവന്‍ കേട്ടു. അവന്‍ പുസ്തകം തുറന്നു. അവന്റെ കണ്ട ഭാഗം ഇതാ യിരുന്നു: ” പകലിനു യോജിച്ച വിധം നമുക്കു പെരുമാറാം. സുഖലോലുപതയിലേ മദ്യലഹരി യിലോ അവിവിഹത വേഴ്ചകളിലോ വിഷയാസ്‌കതിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്ക് നയിക്കത്തക്ക വിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.”
(റോമ 13: 13-14) വൈകാതെ, ഒരു ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ അഗസ്റ്റിന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. വി.ആംബ്രാസായിരുന്നു ജ്ഞാനസ്‌നാനം നല്‍കിയത്. അഗസ്റ്റിനൊപ്പം അദ്ദേഹത്തിന്റെ മകനും ചില സുഹൃത്തുക്കളും ക്രിസ്തുമതം സ്വീകരിച്ചു. മോനിക്കയുടെ മരണശേഷം അഗസ്റ്റിന്‍ ആഫ്രിക്ക യില്‍ ഒരു സന്യാസസമൂഹത്തിനു തുടക്കമിട്ടു. 36-ാം വയസില്‍ അദ്ദേഹം പുരോഹിതനായി. 41-ാം വയസില്‍ ഹിപ്പോയിലെ ബിഷപ്പ് സ്ഥാനവും അദ്ദേഹത്തിനു കിട്ടി. മാണിക്കേയ മതത്തിന്റെ പ്രാചാരകനായി ഒരിക്കല്‍ കഴിഞ്ഞ അഗസ്റ്റിന്‍ പിന്നീടുള്ള കാലം ആ മതത്തിന്റെ പൊള്ളത്തര ങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനു വേണ്ടിയാണ് പോരാടിയത്. എഴുപത്തിയാറാം വയസില്‍ അഗസ്റ്റിന്‍ മരിച്ചു. വിശുദ്ധ അഗസ്റ്റിന്റെ ഒരു പ്രസിദ്ധമായ വാചകം ഇതായിരുന്നു. ”ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല. പാവങ്ങള്‍ക്ക് പണം ആവശ്യമുണ്ട്. നിങ്ങള്‍ സംഭാവനകളും നേര്‍ച്ചകളും പാവങ്ങള്‍ക്ക് കൊടുക്കുക. ദൈവത്തിന് അത് കിട്ടിക്കൊള്ളും.
 എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും” (മത്തായി 18: 20).

Fr Nelson MCBS

കാന്റര്‍ബറിയിലെ വി. അഡ്രിയാന്‍ (635-710)

കാന്റര്‍ബറിയിലെ വി. അഡ്രിയാന്‍ (635-710)
 

St. Adrian of Canterbury
 
അറബികളുടെ ആക്രമണത്തിനു തൊട്ടുമുന്‍പ് ഇറ്റലിയിലെ നേപ്പിള്‍സിലേക്ക് കുടിയേറിയ നോര്‍ത്ത് ആഫ്രിക്കന്‍ കുടുംബ ത്തിലെ (ഇന്നത്തെ ലിബിയ) അംഗമായിരുന്നു അഡ്രിയാന്‍. അദ്ദേഹത്തിനു അഞ്ചു വയസുള്ളപ്പോഴായിരുന്നു അത്. ഹാഡ്രിയന്‍ എന്നായിരുന്നു ആദ്യ പേര്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഡ്രിയാന്‍ ബെനഡിക്ടന്‍ സഭയില്‍ സന്യാസിയായി ചേര്‍ന്നു. അദ്ദേഹത്തിന്റെ ദൈവികചൈതന്യവും പ്രാര്‍ഥനകളും അടിയുറച്ച വിശ്വാസവും മേലധികാരിളില്‍ മതിപ്പുളവാക്കി. നിരവധി ആശ്രമങ്ങളുടെ ചുമതല അദ്ദേഹത്തിനു നല്‍കപ്പെട്ടു. എല്ലായിടത്തും ആത്മീയതയ്ക്കു ചേര്‍ന്ന പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയുമായുള്ള അടുപ്പം വഴി പോപ് വിറ്റാലിയനെ പരിചയപ്പെടാന്‍ അഡ്രിയാനെ സഹായിച്ചു. പിന്നീട് പോപ്പിന്റെ ഉപദേശകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കാന്റര്‍ബറിയുടെ ആര്‍ച്ച്ബിഷപ്പായി രണ്ടുതവണ അഡ്രിയാനെ തിരഞ്ഞെടു ത്തുവെങ്കിലും രണ്ടുതവണയും അദ്ദേഹം അതു നിരസിച്ചു. വിശുദ്ധ തെയോഡോറിനെ പകരം ആര്‍ച്ച്ബിഷപ്പായി നിയമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലി ചെയ്യാന്‍ അഡ്രിയാന്‍ തയാറായി. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സുവിശേഷ പ്രവര്‍ത്തനം നടത്തി. ഇംഗ്ലണ്ടിലെത്തിയപ്പോള്‍ കാന്റര്‍ബറിയിലെ വി. അഗസ്റ്റിന്‍ (മേയ് 27ലെ വിശുദ്ധന്‍) സ്ഥാപിച്ച ആശ്രമത്തിന്റെ അധിപനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇംഗ്ലണ്ടില്‍ ആഗ്ലി എന്ന അറിയപ്പെട്ടിരുന്ന ഒരു വിഭാഗം കാട്ടുജാതിക്കാരുണ്ടായിരുന്നു. ഇവരോട് യേശുവിനെക്കുറിച്ചു പഠിപ്പിക്കുകയും അങ്ങനെ അവരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയുമായിരുന്നു വിശുദ്ധ അഗസ്റ്റിന്‍ ചെയ്തി രുന്നത്. ഈ പ്രവര്‍ത്തനം അഡ്രിയാനും തെയോഡോറും വിജയകരമായി തുടര്‍ന്നു. കാന്റര്‍ബറി യില്‍ അദ്ദേഹം തുടങ്ങിയ സ്‌കൂള്‍ വളരെ പെട്ടെന്ന് പേരെടുത്തു. എ.ഡി. 710 ല്‍ അദ്ദേഹം മരിച്ചു. കാന്റര്‍ബറിയിലെ അദ്ദേഹത്തിന്റെ ശവകുടീരം അദ്ഭുതങ്ങളുടെ കേന്ദ്രമായി മാറി. 1091 ല്‍ അദ്ദേഹത്തിന്റെ ശവകുടീരം തുറന്നോപ്പോഴും മൃതദേഹത്തിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല.

Curtsy : Manuel George @ Malayala Manorama

Sunday, August 28, 2016

വി. പൊന്തിയാനും വി. ഹിപ്പോളിത്തസും

വി. പൊന്തിയാനും വി. ഹിപ്പോളിത്തസും

saint pontian and hippolytus

ഒരാള്‍ പോപ്പ്, മറ്റെയാള്‍ ബദല്‍ പോപ്പ്. രണ്ടു പേരും ഒരേ സ്ഥലത്ത് ഒരേ സമയത്ത് രക്തസാക്ഷിത്വം വരിച്ചു. പിന്നീട് സഭ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. റോമാക്കാരനായിരുന്നു പൊന്തിയാന്‍. അഉ 230 മുതല്‍ 235 വരെ അഞ്ചു വര്‍ഷക്കാലം അദ്ദേഹം മാര്‍പാപ്പയുടെ പദവി അലങ്കരിച്ചു. പ്രശസ്ത ദൈവശാസ്ത്രജ്ഞനും ആദിമസഭയുടെ പിതാവുമായ ഒരിജനും, ശിക്ഷ വിധിച്ച സൂനഹദോസ് നടന്നത് പൊന്തിയാന്റെ കാലത്തായിരുന്നു. ക്രൈസ്തവ വിദ്വേഷിയായിരുന്ന മാക്‌സിമിനുസ് ചക്രവര്‍ത്തി പൊന്തിയാസിനെ നാടുകടത്തിയതായി കരുതപ്പെടുന്നു. ഈ സമയത്ത് പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി പൊന്തിയാന്‍ പാപ്പ സ്ഥാനം രാജിവച്ചു. സര്‍ദിനിയാ ഖനികളിലേക്കായിരുന്നു നാടുകടത്തല്‍. അവിടെ നിരന്തരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ പൊന്തിയാന്‍ അഉ 235 ല്‍ മരിച്ചു. പൊന്തിയാനോടൊപ്പം സര്‍ദീനിയാ ഖനിയില്‍ പീഢനമേറ്റു മരിച്ച മറ്റൊരു വിശുദ്ധനായിരുന്ന ബദല്‍ പോപ്പായിരുന്ന ഹിപ്പോളിത്തസ്. അനുരജ്ഞനപ്പെട്ടു വരുന്നവരോടു ക്ഷമിക്കാമെന്ന കലിസ്റ്റസിന്റെ നയത്തെയാണ് ഹിപ്പോളിത്തസ് പ്രധാനമായും എതിര്‍ത്തത്. കലിസ്റ്റസിനെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന വിഭാഗം ഹിപ്പോളിത്തസിനെ മാര്‍പാപ്പയായി അംഗീകരിച്ചു.
രക്തസാക്ഷികള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇരുവരും കൊല്ലപ്പെടുകയായിരുന്നില്ല, പീഢനങ്ങള്‍ സഹിച്ചു മരിക്കുകയായിരുന്നു. കഷ്ടതകള്‍ സഹിച്ചു മരിച്ചുവെന്നതുകൊണ്ട് ഇരുവരെയും രക്തസാക്ഷികളുടെ പട്ടികയില്‍ സഭ ഉള്‍പ്പെടുത്തുകയായിരുന്നു.

http://thoolikaa.net

വിശുദ്ധ അപൊല്ലോനിയ

വിശുദ്ധ അപൊല്ലോനിയ
Saint Apollonia

ഫിലിപ്പ് രാജാവി ന്റെ ഭരണകാലത്ത് അല ക്‌സാന്‍ട്രിയയില്‍ ക്രിസ് ത്യാനികള്‍ക്കെതിരായു ള്ള പീഢനങ്ങള്‍ നടമാടി. അവിശ്വാസികളായ അവ രുടെ പീഢനങ്ങള്‍ക്ക് ആദ്യം ഇരയായിത്തീര്‍ന്നത് മെട്രിയൂസ് എന്ന ഒരു വൃദ്ധനായിരുന്നു. അദ്ദേഹ ത്തെ അവര്‍ വളരെയധി കം പീഢിപ്പിക്കുകയും അതേത്തുടര്‍ന്ന് കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു. മനുഷ്യനിര്‍മ്മിതമായ അവരുടെ ബിംബങ്ങളെ ആരാധിക്കാന്‍ വിസ്സമ്മതി ച്ചതില്‍ രണ്ടാമതായി പീഢനമേല്‍ക്കേണ്ടി വന്നത് ക്വിന്റ എന്നൊരു സ്ത്രീക്കാ യിരുന്നു. ആ സ്ത്രീക്ക് ദൈവത്തോടുള്ള സ്‌നേഹം അത്ര അഗാധമായിരുന്നു. തന്റെ ദൈവത്തിനു വേണ്ടി ജീവന്‍പോലും ത്യജി ക്കാന്‍ തയ്യാറായ ആ സ്ത്രീയുടെ വാക്കു ക്കള്‍ ജനക്കുട്ടത്തെ വരെയധികം രോഷകു ലരാക്കി. അവര്‍ അവളെ ചാട്ടകൊണ്ട് അടിച്ചും കല്ലെറി ഞ്ഞും കൊന്നു.

അവിടെ ഉണ്ടായിരുന്ന ഭൂരിഭാഗം ക്രിസ്ത്യാനികളും ആ മഹാനഗരവും തങ്ങളുടെ സര്‍വ്വസ്വത്തുകളും ഉപേക്ഷി ച്ച് പല നഗരങ്ങളിലെക്കായി പലായനം ചെയ്തു. എന്നാല്‍, ഒരു വൃദ്ധനായ ശെമ്മാ ച്ചനും, അപൊല്ലോനിയയും മതപീഢിത രുടെ കയ്യില്‍ പിടിക്കപ്പെട്ടു. ക്രൂരരായ ജന ക്കൂട്ടം അപൊല്ലോനിയയെ വളരെ യേറെ മര്‍ദ്ദിച്ചു. അവളുടെ പല്ലുകള്‍ മുഴുവന്‍ അടിച്ചുതകര്‍ത്തു. അതേത്തുടര്‍ന്ന് അവര്‍ അവളോട് ദൈവത്തെ തള്ളിപ്പറയുവാന്‍ ആജ്ഞാപിച്ചു. അങ്ങ നെ ചെയ്യാത്ത പക്ഷം, വലിയ ഒരു തീ കൂട്ടി അവളെ അതില്‍ ഇടു മെന്ന് പറഞ്ഞു ഭയപ്പെടുത്തി. തനിക്ക് കുറച്ചു സമയം തരണ മെന്ന് അപൊല്ലോനിയ തന്റെ മര്‍ദ്ദകരോട് കേണപേക്ഷിച്ചു. അപ്പോള്‍ അവര്‍ കരുതിയത് അവള്‍ തന്റെ ദൈവത്തെ തള്ളിപ്പറയും എന്നായി രുന്നു. എന്നാല്‍ അവള്‍ സ്വയമേ ആളി കത്തുന്ന തീയിലേക്ക് എടുത്തുചാടി രക്തസാക്ഷിത്വം വരിച്ചു.
ഇന്ന് വളരെയധികം പള്ളിക ളുടെ അള്‍താരകള്‍ ഈ വിശുദ്ധക്കായി മാറ്റി വെയ്ക്കപ്പെട്ടിരിക്കുന്നു. ദന്തവൈദ്യ ന്മാരുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായി തിരു സഭ വിശുദ്ധ അപൊല്ലോനിയയെ വണ ങ്ങുന്നു. പല്ലു വേദനയാലും മറ്റു പല വിധ ദന്തസംബന്ധമായ രോഗങ്ങളാലും വലയുന്ന ഒട്ടനവധി ആളുകള്‍ ഈ വിശു ദ്ധയുടെ മധ്യസ്ഥതയില്‍ രോഗവിമുക്തി കൈവരിച്ചതായി സാക്ഷ്യപ്പെടുത്തിയി ട്ടുണ്ട്. വിശുദ്ധ അപൊല്ലോനിയയുടെ രക്തസാക്ഷിത്വത്തെ വിശുദ്ധ അഗസ്റ്റിന്‍ വിശേഷിപ്പിച്ചത് 'പരിശുദ്ധാത്മാവിന്റെ വലിയ പ്രചോദനം' എന്നാണ്.

http://thoolikaa.net

ഫ്രാൻസീസ് ഫർണാണ്ടസ് ഡി കാപ്പിലസ്

ഫ്രാൻസീസ് ഫർണാണ്ടസ് ഡി കാപ്പിലസ്
St. Francis Ferdinand de Capillas

ചൈനയിലെ ആദ്യ രക്തസാക്ഷി

എന്ന ഡൊമിനിക്കൻ വൈദികനാണ് ചൈനയി ലെ ആദ്യ രക്തസാക്ഷി. പീഡനങ്ങൾ ശാന്തമായി സഹിച്ചുകൊണ്ട് പീഡകരെ പോലും അമ്പരപ്പിച്ച ഫാ. ഫ്രാൻസീസ് ഡി കാപ്പിലസിന്റെ ജനനം സ്‌പെയിനിലെ പാലൻസിയാ രൂപതയിലാണ്. ഡീക്കനായിരിക്കുമ്പോൾ തന്നെ മിഷനറി പ്രവർത്തനങ്ങൾക്കായി അധികാരികൾ അദ്ദേഹത്തെ ഫിലിപ്പിൻസിലെ മനിലയിലേക്കയച്ചു. അവിടെ വച്ചാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ഫിലിപ്പിൻസിൽ പ്രവർത്തിച്ച പത്തു വർഷം ചൈനയിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങൾക്കുള്ള ഒരുക്കം എന്ന നിലയിലാണ് വിശുദ്ധൻ കണ്ടിരുന്നത്. കഠിനമായ പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്തിരുന്ന ഫാ. ഫ്രാൻസിസ് താപസജീവിതമാണ് നയിച്ചിരുന്നത്. തന്റെ ദേഹത്ത് കടിക്കുന്ന പ്രാണികളെ പോലും ഓടിക്കുവാനോ പ്രതിരോധിക്കുവാനോ അദ്ദേഹം തുനിഞ്ഞില്ല. വിശ്രമത്തിനായി ഒരു മരക്കുരിശാണ് ആ വൈദികൻ ഉപയോഗിച്ചിരുന്നത്.
1642-ൽ ഫ്രാൻസിസ്‌കോ ഡയാസ് എന്ന വൈദികനുമൊത്ത് അദ്ദേഹം ചൈനയിലെത്തി. നേരത്തെ തന്നെ ചൈനയിലെത്തി പല പീഡനങ്ങളെയും അതിജീവിച്ച മറ്റൊരു ഡൊമിനിക്കൻ വൈദികനാണ് അവിടെ സഹായത്തിനായി ഉണ്ടായിരുന്നത്. 1644 മുതൽ 1646 വരെ മിഷൻ പ്രവർത്തനങ്ങളുടെ സുവർണ്ണ കാലഘട്ടമായിരുന്നു. അവരുടെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയുടെ അടയാളമെന്നവണ്ണം ഡൊമിനിക്കൻ മൂന്നാം സഭ ചൈനയിൽ സ്ഥാപിതമായി. ഗ്രാമങ്ങളിലും ടൗണുകളിലുമുള്ള നിരവധിയാളുകൾ ഈ വൈദികരുടെ പ്രവർത്തനഫലമായി ക്രിസ്തുമതത്തിൽ ചേർന്നു. 'നിരപ്പായ സ്ഥലങ്ങലിൽ നടക്കുന്നതിനേക്കാൾ ആയാസരഹിതമായിട്ടാണ് ആ പുരോഹിതൻ മല കയറുന്നത്- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷണത കണ്ട് മറ്റുള്ളവർ പറഞ്ഞിരുന്നത്.

ഡയാസച്ചന്റെ മരണശേഷം ഒരു വർഷം കഴിഞ്ഞാണ് ഫാ. കാപ്പിലസ് അധികാരികളുടെ പിടിയിലാവുന്നത്. അദ്ദേഹം താമസിച്ചിരുന്ന ഗ്രാമത്തിൽ ലഹള നടക്കുന്നത് വകവയ്ക്കാതെ ഒരു രോഗിക്ക് അന്ത്യകൂദാശ നല്കാൻ പോയ സമയ ത്ത് അച്ചനെ പിടികൂടുകയായിരുന്നു. ശത്രുപക്ഷ ത്തിന്റെ ചാരനാണെന്നാരോപിച്ച് കഠിനമായി അദ്ദേഹത്തെ മർദ്ദിച്ചു. നിലത്തുകൂടി വലിച്ചിഴച്ച് കണങ്കാൽ തകർത്തു. പിന്നീട് ചാട്ടവാറുകൊണ്ട് പ്രഹരിച്ച ശേഷം ജയിലിലടച്ചു.

അസാധാരണമായ ശാന്തതയോടെയാണ് ഫാ. കാപ്പിലസ് പീഡനങ്ങൾ നേരിട്ടത്. ഇത് അദ്ദേഹത്തെ വിചാരണ ചെയ്തവരെ അദ്ഭുതപ്പെടുത്തി. പണവും അധികാരവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തുകൊണ്ട് അവർ ഫാ. കാപ്പിലസിനെ വിശ്വാസം ഉപേക്ഷിക്കുവാൻ നിർബന്ധിച്ചു. എന്നാൽ, ആ വാഗ്ദാനംകൊണ്ട് അദ്ദേഹത്തിന്റെ മനസിളക്കാൻ അവർക്കു കഴിഞ്ഞില്ല. തുടർന്ന് അവർ അദ്ദേഹത്തെ കൂടുതൽ പീഡിപ്പിച്ചു.

ഫാ. ഫ്രാൻസീസ് ഡി കാപ്പില്ലസിന്റെ പെരുമാറ്റം ജയിലിലുള്ള മറ്റു തടവുകാരെയും ജയിലധികാരികളെയും അദ്ദേഹത്തിലേക്കാകർഷിച്ചു. ജയിലിൽ വച്ച് അദ്ദേഹം ഇപ്രകാരം എഴുതി: ''എന്റെ സഹതടവുകാരുമായി ഞാൻ ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അവർ എന്നോട് ദൈവത്തെക്കുറിച്ച് ചോദിക്കും. ദൈവത്തിന്റെ ഇഷ്ടമാണ് ഞാൻ പ്രവർത്തിക്കുന്നത് എന്നെനിക്കറിയാം. അതിനാൽ ഇവിടെ നിന്ന് മോചിതനാവുന്നതിനെക്കുറിച്ച് ഞാൻ ആകുലപ്പെടുന്നില്ല. രാത്രിയിൽ പ്രാർത്ഥിക്കാൻ അനുവദിക്കാത്തതുകൊണ്ട് സൂര്യോദയത്തിനു മുൻപാണ് ഞാൻ പ്രാർത്ഥിക്കുക. യേശുവിനെപ്രതിയാണ് ഞാൻ ഇവിടെ ആയിരിക്കുന്നത് എന്നതിനാൽ വലിയ ആനന്ദത്തിലാണ് ഞാൻ ജീവിക്കുന്നത്. ഇവിടെ ഞാൻ കണ്ടെത്തിയ മുത്തുകൾ എല്ലായിടത്തും കണ്ടെത്തുക എളുപ്പമല്ല''.'

1648 ജനുവരി 15-ന് ഫാ. കാപ്പിലസിനെ ശിരച്ഛേദം ചെയ്തു. രണ്ടായിരാമാണ്ടിൽ ചൈനയിലെ മറ്റ് 120 രക്തസാക്ഷികൾക്കുമൊപ്പം അദ്ദേഹത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു

വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളർ

വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളർ

Shalom Times, 06 November 2013Written by  രഞ്ചിത്ത് ലോറൻസ് 

''യേശുവിന്‍റെ മതം പ്രഘോഷിച്ചു എന്ന ഗൗരവമായ കുറ്റം ഈ മനുഷ്യൻ ചെയ്തിരിക്കുന്നു. അത് സുവ്യക്തമായി തെളിയിക്കപ്പെട്ടതാണ്. അതിനാൽ ശിരഛേദം ചെയ്ത് പുഴയിലെറിയുവാൻ ഉത്തരവായിരിക്കുന്നു.'' വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളറിനെ മരണശിക്ഷയ്ക്കായി കൊണ്ടുവന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരുന്ന വിധിവാചകമാണിത്.

''നമ്മെ പരസ്പരം അകറ്റുന്ന മൈലുകളുടെയോ തലമുറകളുടെയോ വ്യത്യാസങ്ങൾക്ക് നമ്മെ വേർപിരിക്കാനാവില്ല... ഞാൻ നിങ്ങളിലൊരുവനാണ്, നിങ്ങളുടെ സഹോദരനാണ്.'' മരണത്തിനു തൊട്ടുമുൻപ് 'ലൊറേയിനിലെ ജനങ്ങൾക്കും ലോകം മുഴുവനുമുള്ള വിശ്വാസികൾക്കുമായി' ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളർ എഴുതിയ കത്തിലെ വാചകങ്ങളാണ്.
1822 നവംബർ 22-ന് ഫ്രാൻസിലുള്ള 'നാൻസി' രൂപതയിലെ മിറ്റൽബ്രാണിലാണ് അഗസ്റ്റിൻ സ്‌കോഫ്‌ളറിന്‍റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സ്‌കോഫ്‌ളർ 'പോൺഡ് എ മോസൂണി'ലുള്ള മൈനർ സെമിനാരിയിൽ ചേർന്നു. ക്രിസ്തുവിനെപ്രതിയുളള തീക്ഷ്ണതയാൽ ജ്വലിച്ച വിശുദ്ധൻ വിഗ്രഹാരാധകർ കൂടുതലായുള്ള ദേശങ്ങളിലേക്ക് ചെന്ന് ക്രിസ്തുവിനെ പ്രഘോഷിക്കണമെന്ന ലക്ഷ്യത്തോടെ പാരീസിലെ 'ഫോറിൻ മിഷനറി സെമിനാരിയിൽ' ചേർന്ന് പഠനം തുടർന്നു. വൈദികനായി അഭിഷിക്തനായ സ്‌കോഫ്‌ളർ, മിഷനറിമാർ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടിരുന്ന വിയറ്റ്‌നാമിലെ ടോൻകിൻ പ്രദേശത്തേക്ക് പോകുവാനാണ് ആഗ്രഹിച്ചത്.

1848 ൽ ഹോങ്ങ്‌കോങ്ങിൽ മാസങ്ങളോളം നീണ്ടുനിന്ന പരിശീലനത്തിനുശേഷം ടോൻകിനടുത്തുള്ള ലാഫു എന്ന ഇടവകയിൽ അദ്ദേഹം എത്തിച്ചേർന്നു. തന്‍റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി തന്നെത്തന്നെ മുഴുവനായി സമർപ്പിച്ച ഫാ. സ്‌കോഫ്‌ളർ, കേവലം അഞ്ചുമാസംകൊണ്ട് കുമ്പസാരം കേൾക്കാനും നിർദേശങ്ങൾ നല്കുവാനും പര്യാപ്തമായ രീതിയിൽ  'അന്നാമൈറ്റ്' എന്ന അവിടുത്തെ പ്രാദേശിക ഭാഷ സ്വായത്തമാക്കി.

1849 ൽ സുഡോഅ എന്ന പ്രൊവിൻസിൽ അദ്ദേഹം എത്തിച്ചേർന്നു. അവിടെവച്ച് കൂടുതൽ തീക്ഷ്ണമായ സുവിശേഷപ്രഘോഷണത്തിൽ അച്ചൻ ഏർപ്പെട്ടു. സമീപ പ്രദേശങ്ങളിലേക്കു ചെന്ന് ധൈര്യപൂർവം ക്രിസ്തുവിനെ പ്രഘോഷിച്ചു. ഈ പുതിയ മതത്തെ (ക്രിസ്തുമതത്തെ) അടിച്ചമർത്തുവാനായി പ്രത്യേക പോലീസ് സംഘത്തെയും ചാരന്മാരെയും ഗവൺമെന്റ് നിയോഗിച്ചിരുന്നു. അധികം താമസിയാതെ ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളർ ആ സംഘത്തിന്‍റെ പിടിയിലായി. ബോണോ എന്ന സ്ഥലത്തുനിന്ന് അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽവച്ചാണ് വിശുദ്ധൻ പിടിയിലായത്.

ക്രിസ്തുവിനെ തള്ളിപ്പറയാൻ ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളറെ അധികാരികൾ നിർബന്ധിച്ചു. ഭീഷണി ക്കും പ്രലോഭനങ്ങൾക്കും അദ്ദേഹത്തെ സ്വാധീനിക്കുവാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം അഗസ്റ്റിനെ ജയിലിൽ പല തവണ സന്ദർശിച്ച ഒരു ഉന്നത ഉദ്യോഗസ്ഥൻ, അദ്ദേഹത്തിൽ നിറഞ്ഞുനിന്ന ആനന്ദത്തെയും രക്തസാക്ഷിത്വത്തിനുവേണ്ടിയുള്ള തീവ്രമായ ദാഹത്തെയുംകുറിച്ച് അത്ഭുതത്തോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1851 മെയ് ഒന്നിനാണ് ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളറിന്‍റെ വധശിക്ഷ നടപ്പിലാക്കിയത്. അന്നേദിവസം ഉച്ചയോടുകൂടി ആനകളും പട്ടാളവും അടങ്ങുന്ന വലിയൊരു സംഘത്തിന്‍റെ അകമ്പടിയോടുകൂടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്ന സ്ഥലത്തേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു. വധശിക്ഷ നടപ്പാക്കിയ വ്യക്തിയുടെ കൈകൾ വിറച്ചതുമൂലം മൂന്നുതവണ വെടിവച്ചാണ് വിശുദ്ധനെ വധിച്ചത്. വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളറുടെ രക്തം പുരണ്ട വസ്ത്രങ്ങളും അവിടുത്തെ പുല്ലും മണ്ണും പോലും തിരുശേഷിപ്പായി അവിടെ കൂടിയിരുന്ന ജനങ്ങൾ എടുത്തുകൊണ്ടുപോയി. ശിരസറ്റ അദ്ദേഹത്തിന്‍റെ ശരീരം അവിടെയുള്ള ഭക്തനായ ഒരു ക്രൈസ്തവൻ വീണ്ടെടുക്കുകയും  മറ്റൊരു ഗ്രാമത്തിൽ സംസ്‌കരിക്കുകയും ചെയ്തു.
1988 ജൂൺ മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു

ദൈവത്തിന്റെ വി.യോഹന്നാൻ

ദൈവത്തിന്റെ വി.യോഹന്നാൻ
st.john of god
 
പോർത്തുഗലിൽ എത്രയും താണ ഒരു കുടുംബത്തിൽ ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് യോഹന്നാൻ ജനിച്ചു .കാസ്റ്റീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ഒരാട്ടിടയന്റ ജോലിയാണ് യോഹന്നാൻ ലഭിച്ചത്.1522-ൽ പ്രഭുവിന്റെ കാലാൾ പടയിൽ ചേർന്നു ഫ്രഞ്ചുകാരും സ്പെയിനുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ പങ്കെടുത്തു. ഹങ്കറി ടർക്കിക്കെതിരായി നടന്ന യുദ്ധത്തിലും അദ്ദേഹം ഭാഗഭാക്കായി.അശുദ്ധ സമ്പർക്കത്താൽ ദൈവത്തെ ദ്രോഹിക്കുന്നതിലുണ്ടായിരുന്ന ഭയം അദ്ദേഹം നഷ്ടപ്പെടുത്തി.
യുദ്ധം കഴിഞ്ഞ് സൈന്യത്തെ പിരിച്ചുവിട്ടപ്പോൾ സെവീലിൽ ഒരു പ്രഭുവിന്റെ കീഴിൽ ആട്ടിടയനായി. അന്ന് 40 വയസ്സു പ്രായമുണ്ടായിരുന്നു തന്റെ ഭൂതകാല ജീവിതത്തിലെ തെറ്റുകളെ പറ്റി ഓർത്ത് അദ്ദേഹത്തിന് സങ്കടം തോന്നി. രാവും പകലും പ്രാർത്ഥനയിലും ആശാനിഗ്രഹങ്ങളിലും ചെലവഴിച്ചു. ഇതു കൊണ്ട് തൃപ്ത്തിപ്പെടാരെ അവശസേവനത്തെ ലക്ഷ്യമാക്കി ആഫ്രിക്കയിലേക്ക് പുറപ്പെട്ടു.ജിബ്രാൾട്ടറിൽ വച്ച് ഒരു കുടുംബം കഷ്ടപ്പെടുന്നതായി കണ്ടപ്പോൾ അദ്ദേഹം അവിടെ താമസിച്ച് കൂലിപ്പണി ചെയ്ത് ആ കുടുംബത്തെ സംരക്ഷിച്ചു.പിന്നീട് അദ്ദേഹം ഒരു പുസ്തക വില്‌പനശാല തുടങ്ങി .
അക്കാലത്ത് ആവിലായിലെ വി.യോഹന്നാന്റെ ഒരു പ്രസംഗം കേട്ടപ്പോൾ അനുതാപ്പഭരിതനായി' ദേവാലയത്തിൽവച്ചു തന്നെ ഉറക്കെ നിലവിളിക്കാനിടയായി. ഭ്രാന്തനെപ്പോലെ തെരുവീഥിയിൽക്കൂടെ നടന്ന് പാപ പരിഹാരം ചെയ്തു കൊണ്ടിരുന്നു.വി.യോഹന്നാൻ ദെ അവീലായുടെ അടുക്കൽ ഒരു മുഴുവൻ കുമ്പസാരം നടത്തി.അന്ന് അദ്ദേഹത്തിന് 43 വയസുണ്ടായിരുന്നു .ഭ്രാന്തനാണെന്ന് കരുതി ജനങ്ങൾ അദ്ദേഹത്തെ ഭ്രാന്താലയത്തിൽ താമസിപ്പിച്ചു .അവിടെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. ഭ്രാന്താലയത്തിൽ നിന്ന് പോന്നശേഷം വിറക് വിൽപ്പന ആരംഭിക്കുകയും ലാഭംകൊണ്ട് ഒരു വാടക കെട്ടിടത്തിൽ അഗതികളെ സംരക്ഷിക്കുയും ചെയ്തു. അങ്ങനെ 154O - ൽ ഉപവിയുടെ സഭ സ്ഥാപിക്കുകയും ദരിദ്ര മന്ദിരം സ്ഥിരമായി നടത്താൻ കഴിഞ്ഞു. സഭയുടെ നിയമങ്ങൾ എഴുതിയതും ഔദ്രോഗികമായി സ്ഥാപനം നടത്തിയതും അദ്ദേഹത്തിന്റെ മരണശേഷമാണ്. പ്രഥമാംഗങ്ങൾ  1570-ലേ വ്രതങ്ങൾ സ്വീകരിച്ചുള്ളു
തന്റെ ആശുപത്രിക്ക് തീപിടിച്ചപ്പോൾ തീയിൽ കൂടെ കടന്ന് ചെന്ന് രോഗികളെ രക്ഷിച്ചു.ശരീരം പൊള്ളിയില്ല. കഠിനമായ അധ്വാനത്തിൽ ക്ഷീണിതനായ അദ്ദേഹം 55 -ാമത്തെ വയസിൽ നിര്യാതനായി.1690-ൽ 9- ാം അലക്സാണ്ടർ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്യ്തു.

ഫ്രാൻസിസ് ഡി സാലസ്

ഫ്രാൻസിസ് ഡി സാലസ്

ST.FRANSIC DE SALES

1567 ഓഗസ്റ്റ് 21 - ന് സ്വിറ്റ്സർലാന്റിലെ ജനീവ നഗരത്തിനു സമീപമുള്ള തോറൺസ് പട്ടണത്തിലാണ് ഫ്രാൻസ്വാ ഡി സാലിസിന്റെ മകനായി ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. യൂറോപ്പിലെ തന്നെ ഒരു പ്രമുഖ കുടുംബമായിരുന്നു ഫ്രാൻസിസിന്റേത്. ഫ്രാൻസ്വായുടെയും ഭാര്യയുടെയും ഏഴു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഫ്രാൻസിസിന്റെ ജനനം. ഫ്രാങ്കോയിക്ക് സ്വന്തമായി നുവല്ലെ എന്നറിയപ്പെട്ടിരുന്ന വലിയൊരു ഭൂപ്രദേശം ഉണ്ടായിരുന്നു. ഒപ്പം ഭാര്യാപിതാവ് നൽകിയ ബോയിസി എന്നൊരു ഭൂപ്രദേശം അദ്ദേഹത്തിന് ലഭിച്ചു. ഇവിടെയുള്ള സാലസ് മന്ദിരമെന്നറിയപ്പെട്ടിരുന്ന പ്രൗഢമായ ഭവനത്തിലാണ് അവർ നിവസിച്ചിരുന്നത്. ഫ്രാൻസിസ് അസീസിയുടെ ഭക്തരായ ഇവർ ഈ ഭവനത്തിലെ ഒരു മുറിയിൽ അസീസിയുടെ രൂപം സ്ഥാപിച്ച് ആ മുറിക്ക് വിശുദ്ധന്റെ പേരു നൽകി. ഇവിടെയായിരുന്നു ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. കുറച്ചു നാളുകൾക്ക് ശേഷം തോറൺസ് ദേവാലയത്തിൽ മാമ്മോദീസ നൽകി അവർ ആ കുഞ്ഞിന് വിശുദ്ധ ഫ്രാൻസിസിന്റെ പേരും നൽകി. ദൈവഭക്തിയിലും പുണ്യത്തിലുമാണ് അവർ ഫ്രാൻസിസിനെ വളർത്തിയത്. തുടർന്ന് കുട്ടിയുടെ പഠനത്തിനായി ഫ്രാങ്കോയി, ടെയാജെ എന്ന പുരോഹിതനെ അധ്യാപകനായി ഏർപ്പെടുത്തി. ഫ്രാൻസിസ് ആ അധ്യാപകന്റെ വാക്കുകൾ ഹൃദ്യസ്തമാക്കുകയും പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയും ചെയ്തു.
മാതാപിതാക്കൾ ഫ്രാൻസിസിന്റെ ഏഴാം വയസ്സിൽ ലാറോഷ് എന്ന കോളേജിൽ വിദ്യാഭ്യാസത്തിനായി ചേർത്തു. തുടർന്നുണ്ടായ രാഷ്ട്രീയമായ പ്രതികൂലസാഹചര്യം മൂലം ഫ്രാങ്കോയിയും കുടുംബവും താമസം ആ മന്ദിരത്തിൽ നിന്നും മാറ്റി. തന്മൂലം ഫ്രാൻസിസിന്റെ ലറോഷ് കോളേജിലെ പഠനം അവസാനിപ്പിച്ച് അന്നേസി സർവ്വകലാശാലയിൽ സൗകര്യമേർപ്പെടുത്തി. ഇക്കാലത്തും ഫാദർ ടെയാജെയും അവർക്കൊപ്പമുണ്ടായിരുന്നു. ഈ സർവ്വകലാശാലയിൽ ഫ്രാൻസിസ് ലത്തീനും മറ്റു ശാസ്ത്രങ്ങളും അഭ്യസിച്ചു.

ഫ്രാൻസിസിന്റെ പത്താമത് വയസ്സിൽ അവരുടെ ഇടവക ദേവാലയത്തിൽ പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തി. എല്ലായ്പ്പോഴും ഈ കൂദാശ സ്വീകരിക്കുവാൻ ഫ്രാൻസിസ് തീക്ഷ്ണത കാണിച്ചിരുന്നു. കൂടാതെ സർവ്വകലാശാലയിലെ മറ്റു വിദ്യാർഥികളെയും കൂട്ടി ദിവ്യകാരുണ്യം സ്വീകരിക്കുവാൻ ദേവാലയത്തിൽ എത്തിയിരുന്നു. ഫ്രാൻസിസിന്റെ ഈ പ്രവൃത്തി മറ്റുള്ളവരെ ആകർഷിച്ചു. ഫ്രാൻസിസിന്റെ പിതാവിന്റെ ആഗ്രഹം മകനെ ഒരു നിയമജ്ഞനും രാജസദസ്സിലെ അംഗവുമാക്കണമെന്നതായിരുന്നു . എന്നാൽ ഫ്രാൻസിസിന് വൈദികനാകുവാനായിരുന്നു ആഗ്രഹം. ഫ്രാങ്കോയി മകനെ അവന്റെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫ്രാൻസിസ് അതിന് തയ്യാറായില്ല. ഫ്രാൻസിസ് അവന്റെ പതിനൊന്നാമത് വയസ്സിൽ തന്നെ വൈദികപട്ടസ്വീകരണത്തിന്റെ പ്രാരംഭഭാഗമായി മുടി മുറിച്ച് ലോകമോഹങ്ങളോട് വിട പറയുകയും ചെയ്തു.
                                          ഒരിക്കൽ ഫാദർ ടൊയാജെയോടോപ്പം കുതിരപ്പുറത്ത് സ്വഭവനത്തിലേക്ക് സഞ്ചരിക്കവേ ഫ്രാൻസിസ് താഴെ വീഴുകയും വാൾ ഉറയോടെ തെറിച്ചു പോകുകയും ചെയ്തു. ഉറയിൽ നിന്നും തെറിച്ച വാൾ ഉറയുടെ മുകളിലായി കുരിശിന്റെ ആകൃതിയിൽ വന്നു വീണു കിടന്നു. എന്നാൽ പരിക്കൊന്നും സംഭവിക്കാത്തതിനാൽ അവർ യാത്ര തുടർന്നു. പക്ഷേ തുടർന്ന് രണ്ടു പ്രാവശ്യം കൂടി ഈ സംഭവം ആവർത്തിക്കപ്പെട്ടു. അങ്ങനെ വീണ്ടൂം സംഭവിച്ചതിനാൽ ഇതൊരു ദൈവികാഹ്വാനമായി ഫ്രാൻസിസ് വിശ്വസിക്കുകയും തന്റെ ബാല്യകാല ആഗ്രഹമായ സമർപ്പിത ജീവിതത്തിലേക്കു തിരിയുവാനുള്ള തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഫ്രാൻസിസിന്റെ മാതാവിനെ ഇത് ഏറെ സന്തോഷവതിയാക്കിയെങ്കിലും പിതാവ് തന്റെ അനന്തരാവകാശിയും പിന്തുടർച്ചക്കാരനുമായ ഫ്രാൻസിസിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാനും ശ്രമിച്ചു.

                                          1622 ഡിസംബർ 28-ന് അന്തരിച്ച ഫ്രാൻസിസ് ഡി സാലസിനെ 1662 ജനുവരി 8-ന് റോമിൽ വച്ച് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തുടർന്ന് 1665 ഏപ്രിൽ 8-ന് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ തന്നെ ഫ്രാൻസിസിനെ വിശുദ്ധനായും പ്രഖ്യാപിച്ചു. റോമൻ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും ഇദ്ദേഹത്തെ വണങ്ങുന്നു. ജനുവരി 24-നാണ് വിശുദ്ധന്റെ തിരുനാൾ ആചരിക്കുന്നത്