Friday, August 19, 2016

ലൂര്‍ദിലെ വിശുദ്ധ ബര്‍ണദീത്ത

                              ലൂര്‍ദിലെ വിശുദ്ധ ബര്‍ണദീത്ത

saint bernadette of lourdes

1844 ല്‍ ഫ്രാന്‍സിലെ ലൂര്‍ദില്‍ ഫ്രാങ്കോയുടെയും ലൂയിസിന്റെയും മൂത്ത മകളായി മരിയ ബര്‍ണദെത്ത്‌ സുബീരു ജനിച്ചു. അവളെക്കൂടാതെ വേറെ എട്ടു മക്കള്‍കൂടി ആ ദമ്പതികള്‍ക്കു പിറന്നെങ്കിലും അവരില്‍ മൂന്നു പേര്‍ ശൈശവത്തില്‍ത്തന്നെ മ രിക്കുകയാണുണ്ടായത്‌. മരിയ പൊക്കം കുറഞ്ഞ പെണ്‍കുട്ടിയായിരുന്നു. അതുകൊണ്ടുകൂടിയാകാം എല്ലാവരും അവളെ പേരി ന്റെ ചുരുക്കരൂപമായ ബര്‍ണദീത്ത എന്ന പേരു വിളിച്ചത്‌. ത ങ്ങളുടെ മൂത്ത കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നു മനസിലാക്കിയ മാതാപിതാക്കള്‍ അവള്‍ക്കു കൂടുതല്‍ ഭക്ഷണവും പരിചരണവും നല്‌കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, തനിക്കു നല്‌കപ്പെടുന്ന അധികഭക്ഷണം ബര്‍ണദീത്ത ഇളയ കുഞ്ഞുങ്ങള്‍ക്കു നല്‌കുകയാണ്‌ ചെയ്‌തിരുന്നത്‌. ആ കാലഘട്ടത്തില്‍ ലൂര്‍ദ്‌ തീര്‍ത്തും അവഗണിക്കപ്പെട്ടുകിടന്ന ഒരു സ്ഥലമായിരുന്നു. പാവപ്പെട്ട കര്‍ഷക കുടുംബമായിരുന്നു സുബീരു. ഫ്രാങ്കോക്ക്‌ ഒരു മില്ലുണ്ടായിരുന്നു. അദ്ദേഹം നല്ല പെരുമാറ്റമുള്ള ഒരു മനുഷ്യനായിരുന്നു, അതോടൊപ്പം വളരെ ഉദാരമതിയും. അതിനാല്‍ പലപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായി. അമ്മ വിശാലമനസ്‌കയായിരുന്നു.

കൂട്ടിനൊരു ജപമാല

12 വയസ്‌ കഴിഞ്ഞപ്പോള്‍ ബര്‍ ണദീത്ത ആടുകളെ മേയ്‌ ക്കു ന്ന ജോലി ചെയ്യാന്‍ തുടങ്ങി. അ പ്പോഴെല്ലാം ആടുകളും ജപമാലയുമായിരുന്നു ബര്‍ണദീത്തക്ക്‌ കൂട്ടായി ഉണ്ടായിരുന്നത്‌. കഠിനമായ ജോലിയും ദുര്‍ബലമായ ശരീരവും വിദ്യാഭ്യാസത്തിന്റെ കുറവും നിമിത്തം ബു ദ്ധിമുട്ടേറിയ ഒരു ജീവിതമായിരുന്നു അവളുടേത്‌. എല്ലാക്കാലത്തും ബര്‍ണദീത്ത ഒരു ആസ്‌ത്‌മാരോഗിയായിരുന്നു. പലപ്പോഴും ശ്വാസം കിട്ടാതെ പിടയും. എങ്കിലും അവളെപ്പോഴും സന്തോഷവതിയായി കാണപ്പെടുമായിരുന്നെന്ന്‌ ജോലി ചെയ്‌തിരുന്നിടത്തെ അവളുടെ വളര്‍ത്തമ്മ സാക്ഷ്യപ്പെടുത്തി. അവളുടെ ഇടവകയിലെ ഒരു വൈദികന്‍ സാക്ഷ്യപ്പെടുത്തിയതാകട്ടെ ഇങ്ങനെയാണ്‌: ``ബര്‍ണദീത്തയെ സംബന്ധിച്ചുളള എല്ലാംതന്നെ നിഷ്‌കളങ്കതയും ലാളിത്യവും നന്മയും ശോഭിപ്പിച്ചു.'' 14-ാമത്തെ പിറന്നാള്‍ കഴിഞ്ഞ്‌ കുറച്ച്‌ ആഴ്‌ചകള്‍ക്കുശേഷം ബര്‍ണദീത്ത ലൂര്‍ദിലെ അവളുടെ കുടുംബത്തിലേക്കു തിരിച്ചുപോയി. നാടകീയമായ രീതിയില്‍ മാറിമറിയാന്‍പോകുകയായിരുന്നു പിന്നീടുള്ള അവളുടെ ജീവിതം.

ഫെബ്രുവരി 11ന്റെ വൈകുന്നേരമായിരുന്നു അത്‌. തണുത്ത കാലാവസ്ഥ കാരണം ബര്‍ണദീത്തയും രണ്ട്‌ കൂട്ടുകാരുംകൂടി തീകായാനുള്ള വിറകു ശേഖരിക്കാനായി അയക്കപ്പെട്ടു. നടന്നുനടന്ന്‌ എങ്ങനെയോ അവര്‍ മസബിയെല്ലിയിലെ ഗ്രോട്ടോക്കടുത്തെത്തി. ബര്‍ണദീത്ത കാറ്റിന്റെ പ്രവാഹംപോലൊരു ശബ്‌ദം കേള്‍ക്കുകയും ഒരു പ്രകാശം കാണുകയും ചെയ്‌തു. തേജസ്വിനിയായ ഒരു പെണ്‍കുട്ടി അവളുടെ കണ്ണുകള്‍ക്കു മുന്നില്‍ നില്‌ക്കുന്നതുകണ്ട്‌ അവള്‍ അത്ഭുതസ്‌തബ്‌ധയായി. വെളുത്ത നിറമുള്ള വസ്‌ത്രം ധരിച്ച്‌ അരയില്‍ നീലനിറമുള്ള അരക്കച്ച ചുറ്റി നിന്ന ആ പെണ്‍കുട്ടിയുടെ ഇരുപാദത്തിലും മഞ്ഞ റോസാപ്പൂക്കളുണ്ടായിരുന്നു, കൈയില്‍ ജപമാലയും. ഇതെല്ലാം കണ്ട ബര്‍ണദീത്ത പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കൂട്ടുകാരാകട്ടെ ബര്‍ണദീത്തയുടെ പെരുമാറ്റം കണ്ട്‌ ആകെ ആശയക്കുഴപ്പത്തിലായി. കാരണം, അവര്‍ക്കൊന്നും കാണാന്‍ സാധിക്കുന്നില്ലായിരുന്നു. അല്‌പസമയം കഴിഞ്ഞ്‌ അവര്‍ വീട്ടിലേക്കു മടങ്ങി. ബര്‍ണദീത്ത മാതാപിതാക്കളോട്‌ ദര്‍ശനത്തെക്കുറിച്ച്‌ പറഞ്ഞു. ആകെ ഭയന്ന അവര്‍ ഇനി ഗ്രോട്ടോക്കടുത്ത്‌ പോകേണ്ടെന്നു ബര്‍ണദീത്തയോ ടു നിര്‍ദ്ദേശിച്ച

 ലൂര്‍ദ്ദിലെ അത്ഭുത നീരുറവയുടെ ചരിത്രം

അടുത്ത സമയത്തുതന്നെ ബര്‍ണദീത്ത കുമ്പസാരത്തിനായി പള്ളിയില്‍പ്പോയപ്പോള്‍ ആദ്യകുര്‍ബാനസ്വീകരണത്തിനായി തന്നെ ഒരുക്കിക്കൊണ്ടിരുന്ന വൈദികനോട്‌ ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. ആ വൈദികന്‍ അത്‌ ത ന്റെ മേലധികാരിയായ വൈദികനോട്‌ ചര്‍ച്ച ചെയ്യാന്‍ അനുവാ ദം ചോദിച്ചു. അതിന്‌ ബര്‍ണദീ ത്ത സമ്മതിക്കുകയും ചെയ്‌തു. ആദ്യദര്‍ശനത്തിനുശേഷം മൂന്നു ദിവസം കഴിഞ്ഞ്‌ ഫെബ്രുവരി 14ന്‌ അവള്‍ വീണ്ടും ഗ്രോട്ടോക്കടുത്തുപോയി. അവിടെ അവള്‍ക്ക്‌ വീണ്ടും ദര്‍ശനം ലഭിച്ചു. പിന്നീട്‌ അവള്‍ ഗ്രോട്ടോക്കടുത്ത്‌ പോയത്‌ ഫെബ്രുവരി 18നാണ്‌. ആ ദിവസത്തെ ദര്‍ശനം ബര്‍ണദീത്തയെ സംബന്ധിച്ചിടത്തോളം വ്യക്‌തിപരമായി അല്‌പം പ്രാധാന്യമുള്ളതായിരുന്നു. അന്നാണ്‌ പരിശുദ്ധമാതാവ്‌ ബര്‍ണദീത്തക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തിയത്‌. മറ്റൊരു കാര്യം വാക്കുതരാന്‍ മാതാവ്‌ ആവശ്യപ്പെട്ടു. അന്നുമുതല്‍ 15 ദിവസത്തേക്ക്‌ തുടര്‍ച്ചയായി ഗ്രോട്ടോയില്‍ വരണമെന്ന്‌. ചെല്ലാമെന്ന്‌ ബര്‍ണദീത്ത വാക്കു നല്‌കി. പരിശുദ്ധ മാതാ വ്‌ ബര്‍ണദീത്തയോട്‌ പറഞ്ഞ വേറൊരു കാര്യമിതാണ്‌: ``ഞാന്‍ നിന്നെ ഈ ലോകത്തില്‍ സന്തോഷവതിയാക്കാമെന്ന്‌ വാഗ്‌ദാനംചെയ്യുന്നില്ല, പക്ഷേ സ്വര്‍ഗത്തില്‍ നിനക്കത്‌ ലഭിക്കും.'' ലോകത്തോട്‌ പങ്കുവയ്‌ക്കുവാനായി പ്രാര്‍ത്ഥനയുടെയും പശ്ചാത്താപത്തിന്റെയും സന്ദേശങ്ങള്‍ മാതാവ്‌ അവള്‍ക്കു നല്‌കി. ഒമ്പതാമത്തെ ദര്‍ശനത്തില്‍ അവിടത്തെ മണ്ണില്‍നിന്നു പുറപ്പെടുന്ന വെള്ളക്കുമിളകളില്‍നിന്ന്‌ കുടിക്കാനും അതില്‍ സ്വയം കഴുകാനും മാതാവ്‌ അവളോട്‌ ആവശ്യപ്പെട്ടു. അതോടൊപ്പം അവിടെയുള്ള ഒരു കുറ്റിച്ചെടി ഭക്ഷിക്കാനും ആവശ്യപ്പെട്ടു. അവളത്‌ അനുസരിച്ചപ്പോള്‍ അവിടെനിന്ന്‌ വെള്ളം നീരുറവയായി ഒഴുകാന്‍ തുടങ്ങി. അതാണ്‌ ലൂര്‍ദിലെ അത്ഭുതനീരുറവ. അതിലെ വെള്ളം ഉപയോഗിച്ചവര്‍ക്കെല്ലാം അത്ഭുതകരമായ അനുഭവങ്ങളും രോഗസൗഖ്യങ്ങളുമുണ്ടായി. ഈ ദര്‍ശനങ്ങളെക്കുറിച്ചുകേട്ട ലൂര്‍ദിലെ ജനങ്ങള്‍ ബര്‍ണദീത്തയെ വിശ്വസിച്ചു. എന്നാ ല്‍ വിശ്വസിക്കാത്ത ചിലരുമുണ്ടായിരുന്നു. അവര്‍ പല രീതിയില്‍ ബര്‍ണദീത്തയെ പ രീക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ നഷ്‌ടധൈര്യയായില്ല. പരിശുദ്ധ മാതാവി ന്റെ ദര്‍ശനം തനിക്കു ലഭിച്ചുവെന്നത്‌ ഒരിക്കലും അവള്‍ നിഷേധിച്ചതുമില്ല.

സാധാരണഗതിയില്‍ ആദ്യകുര്‍ബാനസ്വീകരണത്തോടെ പെണ്‍കുട്ടികളുടെ പഠനം അവസാനിക്കാറാണ്‌ പതിവ്‌. എ ന്നാല്‍, സൗജന്യമായി വിദ്യാഭ്യാസം നടത്താന്‍ ബര്‍ണദീത്തക്ക്‌ അവസരം ലഭിച്ചു. നെവേഴ്‌സിലെ കന്യാസ്‌ത്രീകളുടെ ബോര്‍ഡിംഗ്‌ സ്‌കൂളിലായിരുന്നു പഠനം. എഴുതാനും വായിക്കാനുമെല്ലാം പഠിച്ചത്‌ അങ്ങനെയാണ്‌. പിന്നീട്‌ അവള്‍ ആ മഠത്തില്‍ പ്രവേശിച്ചു. ബര്‍ണദീത്തയുടെ ദുര്‍ ബലമായ ശാരീരികസ്ഥിതിയും മറ്റും കാരണം ആദ്യം അവളെ പ്രവേശിപ്പിക്കുന്നതില്‍ അധികാരികള്‍ വിമുഖരായിരുന്നെങ്കിലും പിന്നീട്‌ അവളെ പ്രവേശിപ്പിക്കുകയാണുണ്ടായത്‌.
 
പല തവണ ലഭിച്ച അന്ത്യകൂദാശ

1866 ജൂലൈയില്‍ അവള്‍ സഭാവസ്‌ത്രം സ്വീകരിച്ചു. സിസ്റ്റര്‍ മരിയ ബര്‍ണദെത്ത്‌ എന്നാണ്‌ പിന്നീട്‌ അവള്‍ അറിയപ്പെട്ടത്‌. അധികം വൈകാതെതന്നെ അവളുടെ ആരോഗ്യസ്ഥിതി തീരെ മോശമായി. എങ്കിലും വിശുദ്ധ ഗില്‍ദാര്‍ദിന്റെ മഠത്തിലേക്ക്‌ പോയി. 1879 വരെയും അവള്‍ അവിടെയായിരുന്നു. പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളാല്‍ അവള്‍ നന്നേ ക്ലേശിച്ചു. പല തവണ അവള്‍ക്ക്‌ അന്ത്യകൂദാശ നല്‌കപ്പെട്ടു. മഠത്തില്‍ അവള്‍ പലപ്പോഴും സഹസന്യാസിനികളോട്‌ അവളുടെ നെ ഞ്ച്‌ കുത്തിത്തുറക്കാന്‍ അപേക്ഷിക്കുമായിരുന്നു തീര്‍ത്തും ശ്വാസംകിട്ടാതെ വരുമ്പോള്‍.

മഠത്തില്‍ വേര്‍തിരിക്കപ്പെട്ട അവസ്ഥയിലായിരുന്നു അവളുടെ വാസം. സ്വകാര്യമായ പ്രാര്‍ത്ഥനയുടെ സമയം അവള്‍ ഏറെ ആസ്വദിച്ചു. രോഗസൗഖ്യത്തിനായി ലൂര്‍ദിലേക്കുപോകാന്‍ പലരും അവളെ പ്രോത്സാഹിപ്പിച്ചെങ്കിലും അത്‌ മറ്റുള്ളവര്‍ക്കായുള്ളതാണ്‌, തനിക്കുവേണ്ടിയുള്ളതല്ല എന്നു പറഞ്ഞുകൊണ്ട്‌ അവളതു നിരസിക്കുകയാണ്‌ ചെയ്‌തത്‌. 1879 ആയപ്പോള്‍ ബര്‍ണദീത്തയുടെ ആരോഗ്യം തീര്‍ത്തും ക്ഷയിക്കാന്‍തുടങ്ങി. ഏപ്രില്‍ 16ന്‌ ഫ്രാന്‍സിലെ നെവേഴ്‌സില്‍ വച്ച്‌ പരിശുദ്ധ മാതാവ്‌ വാഗ്‌ദാനം ചെയ്‌ത സന്തോ ഷം സ്വന്തമാക്കാനായി അവള്‍ ദൈവസന്നിധിയിലേക്ക്‌ യാത്രയായി. ഇന്നും വി ശുദ്ധ ബര്‍ണദീത്തയുടെ ശരീരം അഴുകാതെയിരിക്കുന്നു. ശാരീരിക രോഗങ്ങളനുഭവിക്കുന്നവരുടെ പ്രത്യേക മധ്യസ്ഥയാണ്‌ ഈ പുണ്യവതി

പ്രതികരണങ്ങള്‍:

0 അഭിപ്രായ(ങ്ങള്‍):

Post a Comment