St.Joseph's Church Arakkunnm |
അല്‍പ്പം ചരിത്രം
എറണാകളം
എറണാകളം
ജില്ലയില്‍ ഹരിത നിറവാര്‍ന്ന ഗ്രാമത്തിന്റെ എല്ലാ പ്രത്യേകതകളും ഒത്തു ചേര്‍ന്ന ഒരു പ്രദേശം ആണു ആരക്കുന്നം .പണ്ടുകാലത്ത് ആരക്കുന്നം എന്ന പ്രദേശം നാലു ഭാഗവും കാടുകളാല്‍ ചുറ്റപെട്ട് കിടന്നിരുന്നു . A.D 52 നൂറ്റാണ്ടില്‍ ഭാരതത്തിന്‍റെ അപ്പോസ്തോലന്‍ ആയ തൊമാശ്ലീഹായ്യീല്‍ നിനൂം ഏറ്റുവാങിയ വിശ്വ്വാസത്തിന്റേ ദീപം അതേ പരിപാവനയില്‍ കാത്തുസൂക്ഷിക്കുന്നു ഇവിടുത്തെ ജനങ്ങള്‍.ആദ്യകാലത്ത് ഇവിടുത്തെ കത്തോലിക്കാ വിശ്വാസികളായ ജനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ക്കു സംബധിക്കുവാന്‍ 5 കി .മി താണ്ടിയാണൂ ആമ്പല്ലൂര്‍ ,ചെത്തിക്കോട് ദേവാലയങ്ങളില്‍ പോയിരുന്നത് .ഈ കാരണങ്ങള്‍ മൂലം ആരക്കുന്നത്ത് ഒരു ദേവാലയംവരണമെന്നതു ആവശ്യമായിതീര്‍ന്നു. ഇതിനുവേണ്ടി 1977 ല്‍ ജനങ്ങള്‍ അഭി.കര്‍ദ്ദിനാള്‍ പാറേക്കാട്ടീല്‍ തിരുമേനീയേ സന്ദര്‍ശീച്ചു ഉണര്‍ത്തിച്ചു .അഭി. തിരുമേനീ അതിനു സമ്മതം നല്‍കി അങ്ങനെ 1979മെയ് 9നു 1 ഏക്കര്‍ 25 സെന്റ് സ്ഥലം വാങ്ങി . 1980മാര്‍ച്ചു 2 നു ചെത്തിക്കോട് ഇടവക വികാരി ആയിരുന്ന ബഹു.ജോസഫ് ഭരണിക്കുളങ്ങര അച്ചന്റേ നേതൃത്വത്തില്‍ ശിലാസ്ഥാപനം നടത്തി .പ്രഥമ ദിവ്യബലി അര്‍പ്പിച്ചു .പിന്നിട് വന്ന ബഹു.തോമസ് പുതിയവെളീയില് അച്ചന്റേ നേതൃത്വത്തില്‍ മേല്‍കൂര നിര്‍മ്മാണവും പൂര്‍ത്തിയാക്കി .എല്ലാ ഞായാറാഴ്ചയും ദിവ്യബലി അര്‍പ്പിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു പിന്നിട് ഇടവക ജനങ്ങളുടെ പരിശ്രമം മൂലം ഒരു മനോഹരമായ ദേവാലയം അവിടെ പണീതീര്‍ത്തു . 1981 നവംബര്‍ 22നുഅഭി.ജോസഫ് പാറേക്കാട്ടീല്‍ തിരുമേനീ ഈ ദേവാലയം ദൈവത്തിനു സമര്‍പ്പിച്ചു .
1893 ല്‍ ഔദ്യോഗിക സംഘടനയായ വിന്‍സെന്‍റ് ഡി പോള്‍ രൂപികൃതമായി പിന്നീട് 1988 ല്‍ ചെമ്പോത്തനായില്‍ അച്ചന്‍ കടേയിക്കാവളവില്‍ കുരിശുംതോട്ടിക്കു സ്ഥലം വാങ്ങുകയും 1992 il ഫാ.ജെയിംസ് പള്ളിപ്പറമ്പില്‍ അച്ചന്റെ കാലത്ത് ആരക്കുന്നം കപ്പേളക്ക് ശ്രീ മണിയംകോട്ട് ഇടയത്ത് ഔസേപ്പ് തൊമ്മന്‍ സ്ഥലം നല്‍കുകയും നവീനരീതിയിലുള്ള കപ്പേള ഫാ .ബെന്നി പാറെക്കാട്ടില്‍ അച്ചന്‍ ആരക്കുന്നത് പണികഴിപ്പികുകയും ചെയ്തു .തുടര്‍ന്ന്‍ 1999 ജൂലായി 3 നു ഇടവകയിലെ എല്ലാ യുവജനങ്ങളെയും മുന്‍നിര്‍ത്തി സി. എല്‍ .സി രൂപികരിക്കുകയും ചെയ്തു .2001 ല്‍ മൂന്നാം സഭ രൂപികരിച്ചു . 2001 ല്‍ ഇടവകയില്‍ മതബോധനം കരുമാലില്‍ ഫ്രാന്‍സിസ് ജോണ്‍സന്‍ന്റെ നേതൃത്വത്തില്‍ ആരംഭിച്ചു .ഇതിനായി ആമ്പല്ലൂര്‍ പള്ളിയില്‍ അന്ന് വികാരിയായിരുന്ന ഫാ.ബേസില്‍ പുഞ്ചപുതുശേരി ,ചെത്തിക്കോട് വികാരിയായിരുന്ന ഫാ.ജെയിംസ് പെരേപ്പാടന്‍ അച്ചന്‍ എന്നിവര്‍ വളരെയേറെ സഹായിച്ചു . ഇതിനായി ഇടവകയിലെ യുവജനങ്ങള്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ട് .
ആരക്കുന്നത്തെ ജനങ്ങളുടെ കൂട്ടായ്മ ഒരു ഇടവകയായി വളരുന്നതിനായി അധികകാലം വേണ്ടിവന്നില്ല പിന്നീട് , ഇടവകക്കാരുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി, വളരിയധികം പ്രതിബന്ധങ്ങള്‍ വന്നങ്കില്‍ തന്നെയും തങ്ങളുടെ ദീര്‍ഘകാലത്തെ അഭിലാഷമായിരുന്ന സെമിത്തേരി ഫാ.ജെയിംസ് പെരേപ്പാടന്‍ അച്ചന്‍ന്റെ ശ്രമം മൂലം 2006 ല്‍ പണികഴിപ്പിക്കുകയും തോമസ് ചക്യത്ത് പിതാവ് വെന്ജിരിച്ചു ഇടവകക്കു സമര്‍പ്പിച്ചു ഈ സമയങ്ങളില്‍ ആമ്പല്ലൂര്‍ പള്ളിയില്‍നിന്നും ചെത്തിക്കോട് പള്ളിയില്‍നിന്നും വികാരിമാര്‍ വളരെയധികം സഹായങ്ങള്‍ ചെയ്തുതന്നിട്ടുണ്ട്.
ഇടവകയുടെ മുന്നേറ്റത്തിനു തുടക്കംകുറിച്ചുകൊണ്ട് പ്രഥമവികാരിയായി ഫാ.എബി ഇടശ്ശേരി 2008 ല്‍ നിയമിതനായി .അതിനുശേഷം അച്ചന്റെ നേതൃത്വത്തില്‍ ഇടവകയിലെ ജനങ്ങളെയും ചേര്‍ത്തുകൊണ്ട് ഇടവകയുടെ ജീവനാഡിയായ സംഘടനകള്‍ക്ക് രൂപം നല്‍കി .അങ്ങനെ തിരുബാലസഖ്യം ,സെന്‍ട്രല്‍ കമ്മറ്റി ,പാരിഷ് കമ്മിറ്റി ,ഫാമിലിയൂ ണിറ്റുകള്‍ ,മാതൃസംഘം ,മരണാനന്തര സഹായ സംഘം ,പി .സി .സി ,ഗായകസംഘം മുതലായ സംഘടനകള്‍ രൂപീകരിച്ചു .അച്ചന്റെയും ഇടവകജനങ്ങലുടെയും ശ്രമഫലമായി പള്ളിമേട,പള്ളിയുടെ മുന്‍വശത്തുള്ള കപ്പേള ,കൊടിമരം ,മുതലായവയും പള്ളിക്കുചുറ്റും നല്ല ഒരു പൂന്തോട്ടവും നിര്‍മ്മിക്കുവാനും സാധിച്ചു .കൂടാതെ നല്ലൊരു കലാകാരന്‍ കൂടിയായ എബിഅച്ചന്‍ ഇടവകയിലെ കുട്ടികളുടെ കഴിവുകളെ വളരെയധികം പ്രോത്സാഹനം ചെയ്തിട്ടുണ്ട് അച്ചന്റെ ശ്രമഫലമായി വളരെ നല്ല ഒരു ഗായകസംഘത്തെ വാര്‍ത്തെടുക്കുവാന്‍ സാധിച്ചു. കൂടാതെ ഇടവകജനങ്ങളെ ആത്മീയമായി വളര്‍ത്തിയെടുക്കുവാന്‍ അച്ചന്‍ വളരെയധികം സഹായിച്ചിട്ടുണ്ട് ..അഞ്ചുവര്‍ഷം ആരക്കുന്നം ഇടവകയെ ഇടവകയാക്കി വളര്‍ത്തിയെടുക്കുവാന്‍ അച്ചന്‍ വളരെയധികം സഹായിച്ചു.അതിനുശേഷം അച്ചനു ഞാരല്ലൂര്‍ ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും ചെയ്തു . പിന്നീട് 2013ഫെബ്രുവരി 23 നു ഫാ.അരുണ്‍ വലിയവീട്ടില്‍ (അരുണച്ചന്‍) ആരക്കുന്നം പള്ളിയുടെ വികാരിയായിട്ടു സ്ഥാനം ഏല്‍ക്കുകയും അച്ചന്റെ നേതൃത്വപാടവവും കൂടുതല്‍ യുവജനങ്ങളെ പള്ളിയോട് അടുതുകൊണ്ടുവരികയും പള്ളിയില്‍ നിരവധി വിജ്ഞാനദായകമായ പരിപാടികള്‍ നടത്തുകയും ചെയ്തു ബൈബിളില്‍ നല്ല അഗാധജ്ഞാനമുള്ള അരുണച്ചന്റെ ഞായറാഴ്ച്ചത്തെ പ്രസംഗം എല്ലാം ഇടവകജനങ്ങളെ നല്ല സ്വാധീനം ചെലുത്തുന്നു
ഇടവകയുടെ സ്വര്‍ഗീയമദ്ധ്യസ്ഥന്‍ ആയ വിശുദ്ധ .യൌസെപ്പിതാവിന്റെ തിരുനാള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ആഘോഷിക്കുന്നു .തിരുനാളില്‍ പങ്കെടുക്കുവാന്‍ വിവിധ ദേശങ്ങളില്‍ നിന്നും നാനാജാതി മതസ്ഥര്‍ എത്തുകയും തിരുനാളിനോട് അനുബന്ധിച്ചു നടത്തുന്ന നേര്‍ച്ചസദ്യയില്‍ പങ്കെടുത്തു വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു.... .
തയ്യാറാക്കിയത്
ജോമോന്‍ ജോസഫ് ആരക്കുന്നം

0 അഭിപ്രായ(ങ്ങള്‍):
Post a Comment