പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല
മാതാവിന്റെ ഒക്ടോബര്‍ മാസത്തില്‍ നമുക്ക് കൊന്ത ചൊല്ലി പ്രാര്‍ഥിക്കാം ..
ആമുഖ പ്രാര്‍ത്ഥന
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, നീചമനുഷ്യരും നന്ദിഹീനരും പാപികളുമായിരിക്കുന്ന അടിയങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തൊടുകൂടെയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്ത ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായിട്ട് ഈ അമ്പത്തിമൂന്നുമണി ജപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്തു പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ അങ്ങു സഹായം ചെയ്ക.വിശ്വാസപ്രമാണം
1 സ്വര്‍ഗ്ഗ.
ബാവാതമ്പുരാനു മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കേണമേ
1 നന്മ.
പുത്രന്‍ തമ്പുരാനു മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരിക്കുമാരനോടപേക്ഷിക്കേണമേ
1 നന്മ.
റൂഹാദ്കുദ്ശാ തമ്പുരാനു ഏറ്റവും പ്രിയപ്പെട്ടവളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരിക്കുമാരനോടപേക്ഷിക്കേണമേ
1 നന്മ.
1 ത്രിത്വ.
കാലമനുസരിച്ചുള്ള ജപങ്ങള്‍
സന്തോഷത്തിന്റെ രഹസ്യങ്ങള്‍
 പരിശുദ്ധ
 കന്യാസ്ത്രീമറിയമേ, ദൈവവചനം അങ്ങേ  തിരുവുദരത്തില്‍ മനുഷ്യാവതാരം 
ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ വഴി ദൈവകല്പനയാല്‍  അങ്ങേ 
അറിയിച്ചതിനെയോറ്ത്ത് അങ്ങേക്കുണ്ടായ സന്തോഷത്തെയോറ്ത്ത് ധ്യാനിക്കുന്ന  
ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ സംഗ്രഹിച്ചുകൊണ്ടിരിപ്പാന്‍ കൃപ  ചെയ്യേണമേ.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ ഇളയമ്മയായ ഏലീശ്വാ  പുണ്യവതിയെ അങ്ങു ചെന്നു 
കണ്ടപ്പോള്‍, ആ പുണ്യവതിക്ക് സര്‍വ്വേശ്വരന്‍ ചെയത  കരുണയെക്കണ്ട് 
അങ്ങേക്കുണ്ടായ സന്തോഷത്തെ ഓറ്ത്തു ധ്യാനിക്കുന്ന ഞങ്ങള്‍ ലൌകിക  
സന്തോഷങ്ങളെ പരിത്യജിച്ച് പരലോക സന്തോഷങ്ങളെ ആഗ്രചിച്ചുതേടുവാന്‍ കൃപ  
ചെയ്യേണമേ.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ കന്യാത്വത്തിനു അന്തരം  വരാതെ അങ്ങേ ദൈവകുമാരനെ 
പ്രസവിച്ചതിനാല്‍ അങ്ങേക്കുണ്ടായ സന്തോഷത്തെ ഓറ്ത്തു  ധ്യാനിക്കുന്ന 
ഞങ്ങളുടെ ഹൃദയത്തിലും അങ്ങ് ജ്ഞാനവിധമായി പിറപ്പാന്‍ കൃപ  ചെയ്യേണമേ.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരനെ  ദൈവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ 
മഹാത്മാക്കള്‍ തന്നെ സ്തുതിക്കുന്നതുകണ്ട്  അങ്ങേക്കുണ്ടായ സന്തോഷത്തെ 
ഓറ്ത്ത് ധ്യാനിക്കുന്ന ഞങ്ങള്‍ അങ്ങേക്ക് യോഗ്യമായ  ദൈവാലയമായിരിപ്പാന്‍ 
കൃപ ചെയ്യേണമേ.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരനെ  പന്ത്രണ്ടാം വയസ്സില്‍ കാണാതെ 
പോയപ്പോള്‍ മൂന്നാം ദിവസം ദൈവാലയത്തില്‍വച്ചു  
തര്‍ക്കിച്ചുകൊണ്ടിരിക്കയില്‍ അങ്ങുതന്നെ കണ്ടെത്തിയതിനാലുണ്ടായ സന്തോഷത്തെ
 ഓറ്ത്ത്  ധ്യാനിക്കുന്ന ഞങ്ങള്‍ മേലില്‍ പാപത്താല്‍ 
വിട്ടുപിരിയാതിരിപ്പാനും വിട്ടുപിരിഞ്ഞു  പോയാലുടനെ മനസ്താപത്താല്‍ തന്നെ 
കണ്ടെത്താനും കൃപ  ചെയ്യേണമേ.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
 
ദുഃഖത്തിന്റെ രഹസ്യങ്ങള്‍
 പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍  പൂങ്കാവനത്തില്‍ 
നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ചോരവിയര്‍ത്തു എന്നതിന്മേല്‍  ധ്യാനിക്കുന്ന
 ഞങ്ങള്‍ ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനഃസ്തപിച്ച് പാപപ്പൊറുതി  ലഭിപ്പാന്‍ 
കൃപചെയ്യണമേ, ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
 
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍  കല്‍ത്തൂണിന്മേല്‍ കെട്ടപ്പെട്ട് 
ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നതിന്മേല്‍  ധ്യാനിക്കുന്ന ഞങ്ങള്‍ 
ഞങ്ങളുടെ പാപങ്ങളിലാണ്ടുകുന്ന കഠിനശിക്ഷകളില്‍നിന്ന്  മനഃസ്താപത്താലും നല്ല
 വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍ കൃപചെയ്യേണമേ,  ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ  തിരുത്തലയില്‍ മുള്‍മുടി ധരിപ്പിച്ച് 
പരിഹാസരാജാവായി തന്നെ സ്ഥാപിച്ചതിന്മേല്‍  ധ്യാനിക്കുന്ന ഞങ്ങളുടെ 
ഹൃദയത്തിലും അങ്ങേ തിരുപ്പാടുകളും മുറിവുകളും  പതിച്ചരുളേണമേ, ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാന്‍  ഈശോമിശിഹാവധത്തിനു വിധിക്കപ്പെട്ട് 
ഭാരമേറിയാ സ്ലീവാമരം ചുമന്നുകൊണ്ട്  ഗാഗുല്‍ത്താമലയിലേക്കു 
പോകുന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ ഞങ്ങളുടെ  പാപങ്ങളിന്മേല്‍ 
മനഃസ്തപിച്ച് പാപപ്പൊറുതി ലഭിപ്പാന്‍ കൃപചെയ്യണമേ,  ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍  ഗാഗുല്‍ത്താമലയില്‍വച്ച് അങ്ങേ 
മുമ്പാകെ ഇരുമ്പാണികളാല്‍ കുരിശിന്മേല്‍  തറയ്ക്കപ്പെട്ടു എന്നു 
ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ തിരുപ്പാടുകളും  വ്യാകുലങ്ങളും 
പതിച്ചരുളേണമേ, ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
 
മഹിമയുടെ രഹസ്യങ്ങള്‍
 പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍  പാടുപെട്ടുമരിച്ച മൂന്നാംനാള്‍ 
എന്നന്നേക്കും ജീവിക്കുന്നതിനായി  ഉയിര്‍ത്തെഴുന്നേറ്റതിനാലുണ്ടായ മഹിമയേ 
ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍ പാപമായ  മരണത്തില്‍നിന്ന് നിത്യമായി 
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കൃപചെയ്യണമേ,  ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍  ഉയിര്‍ത്തതിന്റെ നാല്പതാം ദിവസം എത്രയും
 മഹിമപ്രതാപത്തോടുകൂടെ സ്വര്‍ഗ്ഗാരോഹണം  ചെയ്തതിനാലുണ്ടായ മഹിമയേ ഓര്‍ത്തു 
ധ്യാനിക്കുന്ന ഞങ്ങള്‍ പരലോകവാഴ്ചയെ മാത്രം  ആഗ്രഹിച്ച് മോക്ഷം 
പ്രാപിപ്പാന്‍ കൃപചെയ്യേണമേ,  ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍  ഉയിര്‍ത്തെഴുന്നള്ളിയതിന്റെ പത്താംനാള്‍
 ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന തന്റെയും  ശിഷ്യന്മാരുടെയുമേല്‍ 
റൂഹാദ്കുദ്ശായെ യാത്രയാക്കിയതിനാലുണ്ടായ മഹിമയെ ഓര്‍ത്തു  ധ്യാനിക്കുന്ന 
ഞങ്ങളുടെ റൂഹാദ്കുദ്ശായുടെ പ്രസാദവരത്താല്‍ ദൈവതിരുമനസ്സുപോലെ  
വ്യാപരിപ്പാന്‍ കൃപചെയ്യേണമേ, ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍  ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം 
കഴിഞ്ഞപ്പോള്‍ ഇഹലോകത്തില്‍നിന്നും മാലാഖമാരാല്‍  സ്വര്‍ഗ്ഗത്തിലേക്കു 
കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന  ഞങ്ങള്‍ അങ്ങയുടെ
 സഹായത്താല്‍ മോക്ഷത്തില്‍ വന്നുചേരുവാന്‍ കൃപചെയ്യണമേ,  ആമ്മേന്‍.
 1 സ്വര്‍ഗ്ഗ. 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
പരിശുദ്ധ
 ദൈവമാതാവേ, അങ്ങു പരലോകത്തില്‍ എഴുന്നള്ളിയ  ഉടനെ അങ്ങേ തിരുക്കുമാരന്‍ 
അങ്ങയെ ത്രിലോകരാജ്ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ  മഹിമയേ ഓര്‍ത്തു 
ധ്യാനിക്കുന്ന ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലും സന്തതം ദൈവത്തെ  
സ്തുതിച്ചാനന്ദിപ്പാന്‍ കൃപ ചെയ്യേണമേ, ആമ്മേന്‍.
 1 [സ്വര്‍ഗ്ഗസ്ഥനായ പിതാവേ|സ്വര്‍ഗ്ഗ.]] 10 നന്മ. 1  ത്രിത്വ.
 ഓ എന്റെ ഈശോയേ..
 
 
പ്രകാശത്തിന്റെ രഹസ്യങ്ങള്‍
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍ ജോര്‍ദാന്‍ നദിയില്‍വെച്ച് യോഹന്നാനില്‍നിന്ന് മാമ്മോദീസാ സ്വീകരിച്ചതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ മാമ്മോദീസയില്‍ ലഭിച്ച ദൈവികവരപ്രസാദം നഷ്ടമാക്കാതിരിക്കുവാന്‍ കൃപചെയ്യണമേ, ആമ്മേന്‍.1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍ കാനായിലെ കല്യാണവിരുന്നില്‍വച്ച് വെള്ളം വീഞ്ഞാക്കി തന്റെ അത്ഭുതപ്രവൃത്തികളുടെ ആരംഭം കുറിച്ചതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ അങ്ങേ പുത്രന്റെ കല്പനകളെ അനുസരിച്ചു ജീവിക്കുവാന്‍ കൃപതരേണമേ, ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍ തന്റെ പരസ്യജീവിതകാലത്ത് പാപങ്ങള്‍ ക്ഷമിക്കുകയും "ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ കുമ്പസാരമെന്ന കൂദാശയിലൂടെ പാപങ്ങള്‍ കഴുകി കളയുന്നതിനും ഞങ്ങലുടെ പ്രവൃത്തികളിലൂടെ അങ്ങേ പുത്രന് സാക്ഷ്യം വഹിക്കുന്നതിനും കൃപചെയ്യണമേ, ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍ താബോര്‍ മലയില്‍വച്ച് രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവകമായ മഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തുവെന്നു ധ്യാനിക്കുന്ന ഞങ്ങള്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ നയിക്കപ്പെടുന്നതിനും ഞങ്ങളുടെ ജീവിതത്തില്‍ ദൈവികചിന്തകളും വിചാരങ്ങളും നിറയുന്നതിനും കൃപചെയ്യേണമേ, ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരിക്കുമാരന്‍ തന്റെ പരസ്യജീവിതത്തിന്റെ അന്ത്യത്തില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ട് മനുഷ്യമക്കളോടുള്ള സ്നേഹം പ്രകടമാക്കിയതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കുന്നതിനും ജീവിതാവസാനം വരെ ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹത്തില്‍ നിലനില്‍ക്കുന്നതിനും കൃപചെയ്യേണമേ, ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
അന്‍പത്തിമൂന്നുമണിജപ കാഴ്ചവയ്പ്പു പ്രാര്‍ത്ഥന
മുഖ്യദൂതനായിരിക്കുന്ന വിശുദ്ധ മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും ഞങ്ങള്‍ ജപിച്ച ഈ അന്‍പത്തുമൂന്നുമണിജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായിട്ടു ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ ഏറ്റവും വലിയ ഉപഹാരമായി കാഴ്ചവയ്പ്പാന്‍ നിങ്ങളോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.ലുത്തിനിയാ
(സമൂഹത്തിന്റെ മറുപടി: ചൊല്ലുന്നത് ആവര്‍ത്തിക്കുക)- കര്‍ത്താവേ! അനുഗ്രഹിക്കേണമേ
 - മിശിഹായേ! അനുഗ്രഹിക്കേണമേ
 - കര്‍ത്താവേ! അനുഗ്രഹിക്കേണമേ
 - മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമെ
 - മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
 
(സമൂഹത്തിന്റെ മറുപടി:ഞങ്ങളെ അനുഗ്രഹിക്കേണമേ)
- ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ!
 - ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ!
 - റൂഹാദ്ക്കുദ്ശാ തമ്പുരാനേ!
 - ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ!
 
(സമൂഹത്തിന്റെ മറുപടി:ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ)
- പരിശുദ്ധ മറിയമേ
 - ദൈവകുമാരന്റെ പുണ്യജനനീ
 - കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകയേ
 - മിശിഹായുടെ മാതാവേ
 - ദൈവപ്രസാദവരത്തിന്റെ മാതാവേ
 - എത്രയും നിര്‍മ്മലയായ മാതാവേ
 - അത്യന്തവിരക്തിയുള്ള മാതാവേ
 - കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ
 - കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ
 - സ്നേഹഗുണങ്ങളുടെ മാതാവേ
 - അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ
 - സദുപദേശത്തിന്റെ മാതാവേ
 - സ്രഷ്ടാവിന്റെ മാതാവേ
 - രക്ഷിതാവിന്റെ മാതാവേ
 - വിവേകൈശ്വര്യമുള്ള കന്യകേ
 - പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ
 - സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ
 - വല്ലഭമുള്ള കന്യകേ
 - കനിവുള്ള കന്യകേ
 - വിശ്വാസവതിയായിരിക്കുന്ന കന്യകേ
 - നീതിയുടെ ദര്‍പ്പണമേ
 - ബോധജ്ഞാനത്തിന്റെ സിംഹാസനമേ
 - ഞങ്ങളുടെ തെളിവിന്റെ കാരണമേ
 - ആത്മജ്ഞാനപൂരിത പാത്രമേ
 - ബഹുമാനത്തിന്റെ പാത്രമേ
 - അത്ഭുതമായ ഭക്തിയുടെ പാത്രമേ
 - ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍കുസുമമേ
 - ദാവീദിന്റെ കോട്ടയേ
 - സ്വര്‍ണ്ണാലയമേ
 - വാഗ്ദാനത്തിന്റെ പെട്ടകമേ
 - ആകാശമോക്ഷത്തിന്റെ വാതിലേ
 - ഉഷഃകാലത്തിന്റെ നക്ഷത്രമേ
 - രോഗികളുടെ സ്വസ്ഥാനമേ
 - പാപികളുടെ സങ്കേതമേ
 - വ്യാകുലന്മാരുടെ ആശ്വാസമേ
 - ക്രിസ്ത്യാനികളുടെ സഹായമേ
 - മാലാഖമാരുടെ രാജ്ഞീ
 - ബാവന്മാരുടെ രാജ്ഞീ
 - ദീര്‍ഘദര്‍ശികളുടെ രാജ്ഞീ
 - ശ്ലീഹന്മാരുടെ രാജ്ഞീ
 - വേദസാക്ഷികളുടെ രാജ്ഞീ
 - വന്ദനീയന്മാരുടെ രാജ്ഞീ
 - കന്യാസ്ത്രീകളുടെ രാജ്ഞീ
 - സകല പുണ്യവാന്മാരുടെയും രാജ്ഞീ
 - അമലോത്ഭവയായിരിക്കുന്ന രാജ്ഞീ
 - സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ
 - പരിശുദ്ധ ജപമാലയുടെ രാജ്ഞീ
 - സമാധാനത്തിന്റെ രാജ്ഞീ
 - കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ
 
കാര്‍മ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..
സമൂ: കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ;
കാര്‍മ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..
സമൂ: കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ;
കാര്‍മ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..
സമൂ: കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കേണമേ;
സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കല്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ യാചനകള്‍ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
കാര്‍മ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സമൂ: സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്ക
കര്‍ത്താവേ! പൂര്‍ണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാലേ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് കല്പിച്ചു തന്നരുളേണമേ.പരിശുദ്ധ രാജ്ഞീ..
പ്രാര്‍ത്ഥിക്ക
സര്‍വ്വശക്തനും നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും റൂഹാദ്കുദശായുടെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചുപ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാലേ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലുംനിന്ന് രക്ഷപെടുവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് കല്പിച്ചരുളേണമേ, ആമ്മേന്‍.തയ്യാറാക്കിയത്
ജോമോന്‍ ജോസഫ്





0 അഭിപ്രായ(ങ്ങള്‍):
Post a Comment