Friday, July 1, 2016

വി. ഫ്രാന്‍സീസ് സേവ്യര്‍

വി. ഫ്രാന്‍സീസ് സേവ്യര്‍
വി. ഫ്രാന്‍സീസ് സേവ്യര്‍

ഒരു മനുഷ്യന്ലോകം മുഴുവനും നേടിയാലും തന്റെ ആത്മാവ് നശിച്ചാല്അവനെന്തു പ്രയോജനം?’ പാരീസ് സര്വ്വകലാശാലയിലെ ഒരു തത്വശാസ്ത്രാധ്യാപകനായ ഫ്രാന്സീസ് സേവ്യറിനോട് ഈശോസഭ സ്ഥാപകനായ വി. ഇഗ്നേഷ്യസ് ലയോള ചോദിച്ച ചോദ്യമാണിത്. സ്പെയിനില്നവാരയിലുള്ള സേവിയര്മാളികയില്‍ 1506ല്ജനിച്ച ഫ്രാന്സീസിന് വളരെ നല്ല ഒരു ഭാവി ഉണ്ടായിരുന്നപ്പോഴാണ് സ്നേഹിതന് പ്രശ്നം ഉന്നയിച്ചത്. 24 വയസ്സുണ്ടായിരുന്ന ഫ്രാന്സീസ്സില്സ്നേഹിതന്റെ ചോദ്യം ഉടനടി ഒരു ചലനം സൃഷ്ടിച്ചില്ല. എങ്കിലും അഞ്ചാറുമാസം കഴിഞ്ഞപ്പോള്ഫ്രാന്സീസ് വി. ഇഗ്നേഷ്യസ്സിന്റെ ക്ഷണം സ്വീകരിച്ച് അദ്ധ്യാത്മികാഭ്യാസങ്ങള്നടത്തി. 1534ല്മോണ്മാര്ത്രയില്വച്ചു ഇഗ്നേഷ്യസ്, ഫ്രാന്സീസ്, പീറ്റര്‍, ഫാബെര്തുടങ്ങിയ ഏഴുപേര്കന്യാവ്രതവും ദാരിദ്യ്രവും അനുസരണയും മാര്പാപ്പയുടെ നിര്ദ്ദേശമനുസരിച്ചുള്ള സേവനവും നേര്ന്നു.
    1537ല്വെനിസ്സില്വെച്ച് സേവിയര്വൈദികപ്പട്ടം സ്വീകരിച്ചു. അനന്തരം വെനിസ്, ബൊളോഞ്ഞ, റോമ എന്നീ സ്ഥലങ്ങളില്കുറേകാലം ജോലി ചെയ്തശേഷം ലിസ്ബണില്നിന്ന് 1541 ഏപ്രില്‍7ാം തിയ്യതി ഇന്ത്യയിലേയ്ക്ക് പുറപ്പെടുകയും പിറ്റേക്കൊല്ലം മേയ് 6ാം തിയ്യതി ഇന്ത്യയിലെത്തുകയും ചെയ്തു. ഇന്ത്യയിലെ അപ്പസ്തോലിക് ഡെലിഗേറ്റായി നിയമിച്ചിട്ടുള്ള കല്പന കൈയ്യിലുണ്ടായിരുന്നെങ്കിലും അതു പുറത്ത് എടുക്കാതെ വിനീതവൈദികനായി പോര്ത്തുഗീസ് ഉദ്യോഗസ്ഥന്മാരുടെ കീഴില്അദ്ദേഹം ജീവിച്ചു.
    ഇന്ത്യ, മലാക്കാ, ജപ്പാന്എന്നീ മൂന്നൂ രാജ്യങ്ങളില്പത്തുവര്ഷം സേവിയര്അധ്വാനിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച് ദരിദ്രരോടുകൂടെ  ജീവിക്കുകയാണ് അദ്ദേഹം ചെയ്തത്. മലര്പൊടിയും കഞ്ഞിവെള്ളവുമായിരുന്നു ഭക്ഷണം. പകല്പ്രസംഗത്തിലും പഠനത്തിലും രാത്രി ദീര്ഘമായ പ്രാര്ത്ഥനയിലും അദ്ദേഹം കഴിച്ചുകൂട്ടി. ദൈവം അദ്ദേഹത്തിനു നല്കിയിരുന്ന ആദ്ധ്യാത്മികാഹ്ലാദങ്ങളുടെ ഇടയില്അദ്ദേഹം അപേക്ഷിക്കുമായിരുന്നു, ‘മതി കര്ത്താവേ മതി.’ സങ്കടങ്ങളും കുരിശുകളും വരുന്പോള്‍ ‘കുറേക്കൂടി കര്ത്താവേ കുറേക്കൂടിഎന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു.
    ജപ്പാനില്സാധാരണ ജനങ്ങളോട് സംസാരിക്കാനും അവരെ പഠിപ്പിക്കാനും വിശുദ്ധന് സാധിച്ചിരുന്നു. ജപ്പാനില്നിന്ന് ഫ്രാന്സീസ് ചൈനയിലേയ്ക്ക് പോകാന്ആഗ്രഹിച്ചെങ്കിലും ഹോങ്ങ്കോങ്ങില്നിന്ന് നൂറു നാഴിക തെക്കു പടിഞ്ഞാറ് സാന്സിയന്ദ്വീപില്വെച്ച് ടൈഫോയിഡ് പിടിച്ച് 1552 ഡിസംബര്‍ 2ാം തിയ്യതി വെള്ളിയാഴ്ച ഈശോ എന്ന തിരുനാമം ഉച്ചരിച്ച് സമാധാനത്തില്മരിച്ചു. അദ്ദേഹത്തിന്റെ ശരീരം വളരെക്കാലം തീരെ അഴിയാതിരുന്നു. ഇപ്പോഴും പൂര്ണ്ണമായി അഴിയാതെ പഴയ ഗോവയില്ഉണ്ണീശോയുടെ ബസിലിക്കയില്ഇരിപ്പുണ്ട്.

0 അഭിപ്രായ(ങ്ങള്‍):

Post a Comment